scorecardresearch

Christmas Cookies Recipe: ഓവൻ വേണ്ട, കുക്കറിൽ തയ്യാറാക്കാം ജിഞ്ചർ കുക്കീസ്

Tasty Christmas Cookies Recipe: ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവമാണ് ജിഞ്ചർ കുക്കീസ്

Tasty Christmas Cookies Recipe: ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവമാണ് ജിഞ്ചർ കുക്കീസ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ginger Cookies

ജിഞ്ചർ കുക്കീസ് | ചിത്രം: ഫ്രീപിക്

Homemade Christmas cookies Recipe: നന്മയുടെയും പ്രകാശത്തിന്റെയും ആഘോഷമായ ക്രിസ്മസ് വിരുന്നുകളിൽ മധുരപലഹാരങ്ങൾക്ക് എന്നും പ്രത്യേക സ്ഥാനമാണുള്ളത്. ലോകമെമ്പാടുമുള്ള ക്രിസ്മസ് ആഘോഷങ്ങളിൽ ഒഴിവാക്കാൻ കഴിയാത്ത ഒരു വിഭവമാണ് ജിഞ്ചർ കുക്കീസ്. ഇഞ്ചിയുടെയും വിവിധ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധഗുണവും മധുരവും ഒത്തുചേരുന്ന ഈ കുക്കീസുകൾ ക്രിസ്മസ് കാലത്തെ തണുപ്പുള്ള അന്തരീക്ഷത്തിന് ഏറെ അനുയോജ്യമാണ്.

Advertisment

Also Read: പൊടിഞ്ഞു പോകില്ല ഉടയില്ല, പെർഫക്ടായി കേക്ക് മുറിക്കാൻ ഇതാ പൊടിക്കൈകൾ

ക്രിസ്മസ് അപ്പൂപ്പന്റെയും നക്ഷത്രങ്ങളുടെയും രൂപത്തിൽ തയ്യാറാക്കുന്ന ഈ പലഹാരം കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. പണ്ട് കാലം മുതലേ യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസ് മരങ്ങൾ അലങ്കരിക്കാനും സമ്മാനമായി നൽകാനും ജിഞ്ചർ ബ്രെഡുകളും കുക്കീസുകളും ഉപയോഗിച്ചുപോരുന്നു. ഇതിന്റെ പ്രത്യേക സുഗന്ധം വീടിനുള്ളിൽ ഒരു ഉത്സവപ്രതീതി നിറയ്ക്കുന്നു. ആരോഗ്യകരമായ ചേരുവകൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ മറ്റ് പലഹാരങ്ങളെ അപേക്ഷിച്ച് ഇവ ഏറെ ഗുണകരമാണ്.

Also Read: ക്രിസ്മസ് വിരുന്നിന് മധുരം നൽകാൻ ഒരു ഇൻസ്റ്റൻ്റ് പുഡ്ഡിംഗ്, സിംപിളാണ് റെസിപ്പി

ക്രിസ്മസ് വിരുന്നിലെ പ്രധാന ഭക്ഷണത്തിന് ശേഷം ചായക്കൊപ്പമോ കാപ്പിക്കൊപ്പമോ കഴിക്കാൻ ഇതിലും നല്ലൊരു പലഹാരം വേറെയില്ല. കുടുംബാംഗങ്ങൾ ഒത്തുചേർന്ന് കുക്കീസുകൾ ബേക്ക് ചെയ്യുന്നതും അവ അലങ്കരിക്കുന്നതും ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായ ഒരു വിനോദം കൂടിയാണ്. സ്നേഹവും മധുരവും പങ്കുവെക്കുന്ന ഈ പുണ്യദിനത്തിൽ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ജിഞ്ചർ കുക്കീസിനെക്കുറിച്ച് കൂടുതൽ അറിയാം. 

ചേരുവകൾ

  • മൈദ- 2 കപ്പ്
  • ചുക്ക് പൊടി- 1 ടേബിൾ സ്പൂൺ
  • കറുവാപ്പട്ട പൊടി- 1 ടീസ്പൂൺ
  • ബേക്കിംഗ് സോഡ- 1 ടീസ്പൂൺ
  • ഉപ്പ്- ഒരു നുള്ള്
  • വെണ്ണ- 3/4 കപ്പ്
  • പഞ്ചസാര- 1 കപ്പ്
  • മുട്ട- 1 എണ്ണം
  • തേൻ- 1/4 കപ്പ്

Also Read: ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം

Also Read: ക്രിസ്മസ് ഹെൽത്തിയായി ആഘോഷിക്കാം, ഈ ഗ്ലൂട്ടൻ രഹിത കേക്ക് ട്രൈ ചെയ്യൂ

തയ്യാറാക്കുന്ന വിധം

  • മൈദ, ചുക്ക് പൊടി, കറുവപ്പട്ട, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ യോജിപ്പിക്കാം. മറ്റൊരു പാത്രത്തിൽ വെണ്ണയും പഞ്ചസാരയും നന്നായി അടിച്ച് പതപ്പിച്ച ശേഷം മുട്ടയും തേനും ചേർക്കാം. ഇതിലേക്ക് മൈദ മിശ്രിതം ചേർത്ത് കുഴച്ച് മാവ് തയ്യാറാക്കി 30 മിനിറ്റ് ഫ്രിഡ്ജിൽ വെക്കാം.
  • മാവ് ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ വെച്ച് പരത്തുകയോ അല്ലെങ്കിൽ പരത്തിയ ശേഷം കുക്കി കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയോ ചെയ്യാം.
  • ഓവന് പകരം അടിവശം കട്ടിയുള്ള ഒരു വലിയ പാത്രം (കുക്കറോ ബിരിയാണി പാത്രമോ) അടുപ്പത്ത് വെക്കാം. അതിനുള്ളിൽ ഒരു സ്റ്റാൻഡ് ഇറക്കി വെച്ച് പാത്രം അടച്ച് 10 മിനിറ്റ് ഇടത്തരം തീയിൽ ചൂടാക്കാം.
  • ഒരു സ്റ്റീൽ പ്ലേറ്റിൽ അല്പം വെണ്ണ പുരട്ടി അതിൽ കുക്കികൾ നിരത്താം. ഇത് ചൂടായ പാത്രത്തിനുള്ളിലെ സ്റ്റാൻഡിന് മുകളിൽ വെക്കാം.
  • പാത്രം നന്നായി അടച്ച് വെച്ച് ചെറിയ തീയിൽ 15-20 മിനിറ്റ് വേവിക്കാം. കുക്കീസിന്റെ അരികുകൾ തവിട്ട് നിറമാകുമ്പോൾ തീ അണയ്ക്കാം.
  • ചൂടോടെ ഇരിക്കുമ്പോൾ കുക്കീസ് മൃദുവായിരിക്കും. പുറത്തെടുത്ത് നന്നായി തണുക്കുമ്പോൾ അവ ക്രിസ്പിയായി മാറും.

Read More: ക്രിസ്മസ് വിരുന്നിന് മാറ്റ് കൂട്ടാൻ, കൊതിയൂറുന്ന പോർക്ക് വിന്താലു

Christmas New Year

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: