scorecardresearch

ഇത്രയും രുചികരമായ ഒരു അച്ചാർ കഴിച്ചിട്ടുണ്ടാകില്ല, ഇനി ഉച്ചയൂണ് കേമമാകും

രുചികരവും എന്നാൽ ഉണ്ടാക്കാൻ എളുപ്പവുമുള്ള ഒന്നാണ് കാരറ്റും പച്ചമാങ്ങയും ചേർന്ന് ഈ അച്ചാർ

രുചികരവും എന്നാൽ ഉണ്ടാക്കാൻ എളുപ്പവുമുള്ള ഒന്നാണ് കാരറ്റും പച്ചമാങ്ങയും ചേർന്ന് ഈ അച്ചാർ

author-image
WebDesk
New Update
Raw Mango Carrot Pickle Recipe

കാരറ്റ് മാങ്ങ അച്ചാർ

ഉച്ചയൂണിനും സദ്യകളിലും ഭക്ഷണത്തിന് ഒരു പ്രത്യേക രുചി പകരുന്നതിൽ അച്ചാറിനുള്ള പങ്ക് വളരെ വലുതാണ്. എരിവും പുളിയും മധുരവും ഒത്തുചേരുമ്പോൾ അച്ചാറിൻ്റെ സ്വാദ് വേറെ ലെവലാണ്. അത്തരത്തിൽ വളരെ രുചികരവും എന്നാൽ ഉണ്ടാക്കാൻ എളുപ്പവുമുള്ള ഒന്നാണ് കാരറ്റും പച്ചമാങ്ങയും ചേർത്ത അച്ചാർ. മാങ്ങയുടെ പുളിപ്പിനൊപ്പം കാരറ്റിൻ്റെ നേരിയ മധുരം കൂടിച്ചേരുമ്പോൾ ഈ അച്ചാർ കിടിലനാകും.

Advertisment

Also Read: ഒരു സവാള മതി, ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും കറി തയ്യാറാക്കാം 2 മിനിറ്റിൽ

ഇതിൽ ചേർക്കുന്ന നല്ലെണ്ണയും കായവും ഉലുവയുമെല്ലാം അച്ചാറിന് തനതായ ഗന്ധവും രുചിയും നൽകുന്നു. വളരെ കുറഞ്ഞ ചേരുവകളും സമയവും മാത്രം മതി ഇത് ഉണ്ടാക്കിയെടുക്കാൻ. ആര്യാസ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: രുചികൊണ്ടും മണം കൊണ്ടും കൊതിപ്പിക്കും ഈ ചട്നി, തയ്യാറാക്കാൻ എളുപ്പമാണ്

Advertisment

ചേരുവകൾ

  • കാരറ്റ്
  • പച്ചമാങ്ങയും
  • ഉപ്പ്
  • നല്ലെണ്ണ
  • കടുക്
  • ഉലുവ
  • കറിവേപ്പില
  • വിനാഗിരി
  • പച്ചമുളക്
  • വെളുത്തുള്ളി
  • ഇഞ്ചി
  • മഞ്ഞൾപ്പൊടി
  • കായം

Also Read: ഒരു പിടി നെല്ലിക്ക ഇങ്ങനെ സൂക്ഷിക്കൂ, പ്രതിരോധശേഷിയും ദഹനാരോഗ്യവും മെച്ചപ്പെടുത്താൻ ഇനി മറ്റൊന്നും വേണ്ട

തയ്യാറാക്കുന്ന വിധം

  • കാരറ്റും, പച്ചമാങ്ങയും തൊലി കളഞ്ഞെടുക്കാം. അത് നീളത്തിൽ കട്ടികുറച്ച് അരിഞ്ഞെടുക്കാം. ഒരു പാത്രത്തിൽ കാരറ്റും പച്ചമാങ്ങയും അരിഞ്ഞതും ഉപ്പും ചേർത്ത് മൂന്നോ നാലോ മണിക്കൂർ വയ്ക്കാം.
  • ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് നല്ലെണ്ണ ഒഴിക്കാം. നല്ലെണ്ണ ചൂടായി കഴിയുമ്പോൾ കടുകും, ഉലുവയും പൊട്ടിക്കാം.
  • ശേഷം കറിവേപ്പിലയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു വെള്ളം വറ്റി പോകുന്നതു വരെ വഴറ്റാം.
  • അതിലേയ്ക്ക് മഞ്ഞൾപ്പൊടിയും വറുത്തരച്ച ഉലുവയും കായവും ചേർത്തിളക്കി യോജിപ്പിക്കാം.
  • ആ കൂട്ടിലേയ്ക്ക് ഉപ്പിലിട്ട കാരറ്റും പച്ചമാങ്ങയും ചേർത്ത് ചെറുതീയിൽ ഇളക്കി യോജിപ്പിക്കാം.
  • രണ്ട് മിനിറ്റിനു ശേഷം അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം വായുസഞ്ചാരമില്ലാത്ത ഒരു പാത്രത്തിലേയ്ക്ക് ഇതു മാറ്റാം. ഇനി ആവശ്യാനുസരണം കഴിക്കാം. 

Read More: ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ഈ എബിസി സാലഡ് ദിവസവും കഴിക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: