/indian-express-malayalam/media/media_files/2025/11/14/mint-chutney-recipe-fi-1-2025-11-14-11-19-18.jpg)
പുതിന ചമ്മന്തി
വിവിധ പലഹാരങ്ങൾക്കും ലഘുഭക്ഷണങ്ങൾക്കും ഒപ്പം വിളമ്പാൻ കഴിയുന്ന രുചികരവും സുഗന്ധപൂരിതവുമായ കറിയാണ് പുതിന ചട്ണി. മസാല ദോശ, ഇഡ്ഡലി, സമോസ, കട്ലറ്റ് എന്നിവയുടെയൊക്കെ രുചി വർധിപ്പിക്കാൻ സഹായിക്കുന്ന ഈ പച്ച ചട്നിയുടെ മണം ആരെയും കൊതിപ്പിക്കും.
Also Read: ശരീരഭാരം നിയന്ത്രിക്കാം പ്രതിരോധ ശേഷി വർധിപ്പിക്കാം, വൈകിട്ട് കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇതാ
പുതിനയിലയുടെ തനതായ സുഗന്ധവും, ആവശ്യത്തിന് എരിവും, നേരിയ പുളിയും ചേരുമ്പോൾ ഈ ചട്ണി നമ്മുടെ രുചി മുകുളങ്ങളെ ഉണർത്തുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ, വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ചമ്മന്തിയാണിത്. ഷാൻ ജിയോ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: പുട്ട് ഇതാണേൽ ഇനി പ്ലേറ്റ് കാലിയാകുന്ന വഴി അറിയില്ല
ചേരുവകൾ
- പുതിനയില
- മല്ലിയില
- തേങ്ങ
- പച്ചമുളക്
- ഇഞ്ചി
- നിലക്കടല
- നാരങ്ങാനീര്
- ഉപ്പ്
- എണ്ണ
- കടുക്
- ഉഴുന്ന് പരിപ്പ്
- കറിവേപ്പില
- വറ്റൽമുളക്
Also Read: ഗോതമ്പ് പൊടി വേണ്ട, ചപ്പാത്തി ഒരു തവണ​ ഇങ്ങനെ ചുട്ടെടുക്കൂ
Also Read: പഞ്ഞിക്കെട്ടു പോലുള്ള ഇടിയപ്പം വേണോ? അരിപ്പൊടിക്കു പകരം ഇതുപയോഗിച്ച് മാവ് തയ്യാറാക്കാം
തയ്യാറാക്കുന്ന വിധം
- പുതിന, മല്ലിയില എന്നിവ ചെറുചൂടുള്ള വെള്ളത്തിഷ വൃത്തിയായി കഴുകിയെടുക്കാം. അതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി തൊലി കളഞ്ഞത് തേങ്ങ ചിരകിയത്, നിലക്കടല, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. അധികം വെള്ളം ഒഴിക്കാതെ കട്ടിയായി വേണം ചമ്മന്തി അരച്ചെടുക്കാൻ.
- അരച്ചെടുത്ത ചമ്മന്തി മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി മുകളിൽ കുറച്ച് നാരങ്ങ നീര് ചേർത്തിളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി വരുമ്പോൾ കടുക് പൊട്ടിക്കാം. അതിലേയ്ക്ക് പരിപ്പു ചേർത്തു വറുക്കാം. പരിപ്പിൻ്റെ നിറം മാറി വരുമ്പോൾ വറ്റൽമുളകും, കറിവേപ്പിലയും ചേർത്തു വറുക്കാം. ഇത് ചമ്മന്തിയിലേയ്ക്ക് ഒഴിക്കാം. ഇനി ചൂടോടെ ദോശയോടൊപ്പം കഴിച്ചു നോക്കൂ.
ഗുണങ്ങൾ
- പുതിനയുടെ ആൻ്റിസ്പാസ്മോഡിക് ഗുണങ്ങൾ ദഹനപേശികളെ വിശ്രമിക്കാനും ദഹനക്കേട്, തുടങ്ങിയ അസ്വസ്ഥകൾ കുറയ്ക്കാൻ സഹായിക്കും.
- ഇത് ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുകയും ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
- പുതിനയിൽ കലോറി കുറവാണ്. മാത്രമല്ല, വിശപ്പ് നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു, ദഹനവ്യവസ്ഥ ശരിയായി പ്രവർത്തിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഗുണം ചെയ്യും.
Read More: ഒരു പിടി നെല്ലിക്ക ഇങ്ങനെ സൂക്ഷിക്കൂ, പ്രതിരോധശേഷിയും ദഹനാരോഗ്യവും മെച്ചപ്പെടുത്താൻ ഇനി മറ്റൊന്നും വേണ്ട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us