/indian-express-malayalam/media/media_files/2026/01/22/peanut-chuteny-fi-2026-01-22-12-33-20.jpg)
നിലക്കടല ചമ്മന്തി
നമ്മുടെ തീൻമേശകളിലെ വിഭവങ്ങളിൽ ദക്ഷിണേന്ത്യൻ രുചികൾക്ക് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. അപ്പവും ഇഡ്ഡലിയും ദോശയും പോലെ തന്നെ പ്രധാനമാണ് അവയ്‌ക്കൊപ്പം വിളമ്പുന്ന ചമ്മന്തിയും. സാധാരണയായി നാം തയ്യാറാക്കാറുള്ള തേങ്ങാ ചട്നിയിൽ നിന്നും വ്യത്യസ്തമായി, വറുത്ത നിലക്കടലയുടെ ഗുണവും മണവും ഒത്തുചേരുന്ന 'പീനട്ട് ചട്നി' ഇന്ന് ഏറെ ജനപ്രീതിയാർജ്ജിച്ച ഒന്നാണ്. പ്രോട്ടീനുകളാൽ സമ്പന്നമായ നിലക്കടല ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ചട്നി രുചിയിൽ മാത്രമല്ല, ആരോഗ്യത്തിന്റെ കാര്യത്തിലും മുന്നിലാണ്. നിസ്സ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: മാവ് കുഴയ്ക്കുമ്പോൾ ഇനി ഇതു കൂടി ചേർക്കൂ, പൂരി ക്രിസ്പിയാകും
ചേരുവകൾ
- നിലക്കടല- 1 കപ്പ്
- വറ്റൽ മുളക്- 3–4 എണ്ണം
- പുളി- ഒരു ചെറിയ നാരങ്ങ വലുപ്പത്തിൽ
- വെളുത്തുള്ളി- 1–2 അല്ലി (നിർബന്ധമില്ല)
- ഉപ്പ്- പാകത്തിന്
- എണ്ണ- 1 ടേബിൾ സ്പൂൺ
- കടുക്- 1 ടീസ്പൂൺ
- ഉഴുന്നുപരിപ്പ്- 1 ടീസ്പൂൺ
- കറിവേപ്പില- 6–8 എണ്ണം
- കായം- ഒരു നുള്ള്
- ശർക്കര- 1 ടീസ്പൂൺ
- നാരങ്ങാനീര്- 1–2 ടീസ്പൂൺ
Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ
Also Read: ഒറ്റ മാവിൽ പഞ്ഞിപോലുള്ള ഇഡ്ഡലിയും ദോശയും റെഡി, ഇവ മറക്കരുത്
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ നിലക്കടല ചേർക്കാം. ഇടത്തരം തീയിൽ ഏകദേശം 7-10 മിനിറ്റ് വറുക്കാം. നിലക്കടല സ്വർണ്ണനിറമാവുകയും നല്ല മണം വരികയും ചെയ്യുമ്പോൾ മാറ്റിവെക്കാം.
- അതേ പാനിൽ വറ്റൽ മുളക് ചേർത്ത് 30-40 സെക്കൻഡ് വറുക്കാം. ഇതിലേക്ക് വെളുത്തുള്ളി കൂടി ചേർത്ത് ചെറുതായി നിറം മാറുന്നത് വരെ മൂപ്പിക്കാം. ശേഷം തീ അണച്ച് തണുക്കാൻ അനുവദിക്കാം.
- വറുത്ത നിലക്കടല, മുളക്, വെളുത്തുള്ളി എന്നിവ ഒരു മിക്സിയിലേയ്ക്കു മാറ്റാം. ഇതിലേക്ക് പുളി, ആവശ്യത്തിന് ഉപ്പ്, അര മുതൽ മുക്കാൽ കപ്പ് വരെ വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം. നിങ്ങളുടെ ഇഷ്ടാനുസരണം നന്നായി അരച്ചോ അല്പം തരുതരുപ്പോടെയോ മാറ്റിയെടുക്കാം.
- ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. അതിലേക്ക് ഉഴുന്നുപരിപ്പ് ചേർത്ത് സ്വർണ്ണനിറമാകുന്നത് വരെ വറുക്കാം. ശേഷം കറിവേപ്പിലയും കായവും ചേർത്ത് ഈ മിശ്രിതം തയ്യാറാക്കി വെച്ചിരിക്കുന്ന ചട്നയിലേക്ക് ഒഴിക്കാം.
- ചട്നി നന്നായി ഇളക്കി യോജിപ്പിക്കാം. ഉപ്പും പുളിയും പാകമാണോ എന്ന് പരിശോധിക്കാം. ആവശ്യമെങ്കിൽ അല്പം നാരങ്ങാനീരോ ശർക്കരയോ ചേർക്കാം. സ്വാദിഷ്ടമായ നിലക്കടല ചമ്മന്തി തയ്യാർ.
Read More: ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us