മലയാളികൾ വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ്. വിഭവ സമൃദ്ധമായ സദ്യയ്‌ക്കൊപ്പം വിവിധ തരത്തിലുള്ള പലഹാരങ്ങളും വിഷു ദിനത്തിൽ പാകം ചെയ്യാറുണ്ട്. അതിലൊന്നാണ് വിഷു അട. രുചികരവും അതേ സമയം എളുപ്പത്തിലും തയാറാക്കാവുന്ന വിഷു അട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഈ സ്പെഷ്യൽ വിഭവം പരിചയപ്പെടുത്തുന്നത് പ്രമുഖ യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ്ങാണ്.
ചേരുവകൾ:
- അരി പൊടി
- ചെറുതായി അരിഞ്ഞ പഴം
- തേങ്ങ ചിരകിയത്
- ജീരകം പൊടിച്ചത്
- ഏലയ്ക്ക പൊടിച്ചത്
- ശർക്കര ചിരകിയത്
- ചൂട് വെള്ളം
- എണ്ണ
ചേരുവകൾ ആവശ്യാനുസരണം ഉപയോഗിക്കാം
പാകം ചെയ്യുന്ന വിധം:
- അരിപൊടിയിൽ ചൂട് വെള്ളം ഒഴിച്ച് മാവ് രൂപത്തിലാക്കി മാറ്റിവയ്ക്കുക
- ശേഷം ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കാം
- ചൂടായി വരുമ്പോൾ പഴം വഴറ്റിയെടുക്കാം
- വഴന്നു വരുമ്പോൾ തേങ്ങ, ശർക്കര, ഏലയ്ക്ക പൊടിച്ചത് ചേർക്കാം. നല്ലവണ്ണം മിക്സ് ചെയത ശേഷം ഫില്ലിങ്ങ് മാറ്റിവയ്ക്കാം
- അരിമാവിൽ ശർക്കര ഫില്ലിങ്ങ് നിറച്ച് അട രൂപത്തിലാക്കി ഇലയിൽ പൊതിഞ്ഞ് വേവിച്ചെടുക്കാം