/indian-express-malayalam/media/media_files/2025/08/16/urud-kanji-recipe-fi-2025-08-16-17-15-20.jpg)
ഉഴുന്ന് കഞ്ഞി
കഞ്ഞിയും പയറും കേരളീയരുടെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നു തന്നെ. പയറു മാത്രമല്ല, ചമ്മന്തിയും, അച്ചാറും, പപ്പടവും, കാന്താരിയും ഇതൊക്കെയുണ്ടെങ്കിൽ വയറും മനസ്സും നിറഞ്ഞു. അതേ കഞ്ഞി തന്നെ കുറച്ചു കൂടി വ്യത്യസ്തമായ ഉഴുന്ന് കൊണ്ട് തയ്യാറാക്കിയാലോ?.
Also Read: ശരീരത്തിന് ആവശ്യമായ പോഷകങ്ങളെല്ലാം ഒരു ഗ്ലാസിൽ, ഇത് കഴിക്കുന്നത് ശീലമാക്കൂ
ഉഴുന്നും, അൽപ്പം പച്ചരിയും മതി. സ്ഥിരം കഞ്ഞിയിൽ നിന്നും വ്യത്യസ്തമായി പാൽ കൂടി ചേർത്ത് കുറക്കിയെടുക്കണം. അതിനായി പശുവിൻ പാലോ അല്ലെങ്കിൽ തേങ്ങാപ്പാലോ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് വ്യത്യസ്തര തരത്തിൽ ഇത് തയ്യാറാക്കാവുന്നതാണ്. കടുകും വറ്റൽമുളകും വറുത്തത് ചേർത്ത് എരിവുള്ള കഞ്ഞിയാക്കാം. അതല്ല മധുരം ആവാം എന്നാണെങ്കിൽ കഞ്ഞി കുറുകി വരുമ്പോൾ കുറച്ച് ശർക്കര പൊടിച്ചു ചേർത്താൽ മതിയാകും.
ശരീരഭാരനിയന്ത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർ നിയന്ത്രിത ഭക്ഷണക്രമത്തിൽ ഇതും ഉൾപ്പെടുത്താറുണ്ട്. കുട്ടികൾക്കു കൊടുക്കാൻ പറ്റിയ ഒരു ഹെൽത്തി വിഭവം കൂടിയാണിത്. തിനുഷ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ബിരിയാണിയും ഫ്രൈഡ് റൈസും മാറി നിൽക്കും, ചോറ് വേവിച്ചതിലേയ്ക്ക് ഇത് കൂടി ചേർക്കൂ
ചേരുവകൾ
- ഉഴുന്ന് പരിപ്പ്
- പച്ചരി
- ഏലയ്ക്ക്
- പാൽ
- വെള്ളം
- ശർക്കര
- നട്സ്
Also Read: ഊർജ്ജവും ഉന്മേഷവും നേടാൻ ഈ സ്മൂത്തി ദിവസവും കുടിക്കൂ
Also Read: ഊർജ്ജവും ഉന്മേഷവും മാത്രമല്ല സൗന്ദര്യവും സംരക്ഷിക്കാം, ദിവസവും ഇത് കുടിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു കപ്പ് ഉഴുന്ന് പരിപ്പും ഒരു ചെറിയ പിടി പച്ചരിയും രണ്ട് ഏലയ്ക്കയും വറുത്തെടുക്കാം. അവ പൊടിച്ചു മാറ്റി വെയ്ക്കാം.
- അതേ പാനിലേയ്ക്ക് ഒരു കപ്പ് പാലും അൽപ്പം വെള്ളവും ഒഴിച്ച് തിളപ്പിക്കാം.
- തിളച്ചു വരുമ്പോൾ പൊടിച്ചു മാറ്റി വെച്ചത് ചേർത്തിളക്കാം.
- വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ അൽപം ശർക്കര പൊടിച്ചത് മധുരത്തിനനുസരിച്ച് ചേർത്തിളക്കാം.
- ശേഷം അടുപ്പണച്ച് അൽപ്പം നട്സ് കൂടി ചേർത്തു വിളമ്പാം.
Read More: ആരോഗ്യം നിലനിർത്താം ശരീരഭാരം കുറയ്ക്കാം, ദിവസവും ഇത് കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us