/indian-express-malayalam/media/media_files/2025/12/04/salad-for-breakfast-fi-2025-12-04-11-48-56.jpg)
റോയൽ സാലഡ് | ചിത്രം: ഫ്രീപിക്
ചപ്പാത്തിക്കൊപ്പം നിങ്ങൾ എന്ത് കറിയാണ് കഴിക്കാറുള്ളത്?. രാവിലത്തെ തിരക്കിനിടയിൽ വളരെ സമയമെടുത്ത് കറി തയ്യാറാക്കാൻ ഇനി നിൽക്കേണ്ട. അൽപ്പം സവാളയും ബീറ്റ്റൂട്ടും ഉണ്ടെങ്കിൽ ഹെൽത്തിയായി രുചികരമായി ഒരു ചപ്പാത്തി സാലഡ് തയ്യാറാക്കാം. മിനിറ്റുകൾക്കുള്ളിൽ കറി റെഡി, ചോറിനൊപ്പവും ഇത് കഴിക്കാവുന്നതാണ്. റിസ്വാന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സവാള ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: പ്രതിരോധശേഷി വർധിപ്പിക്കാം, ദിവസം രാവിലെ ഇത് ഒരെണ്ണം കഴിക്കൂ
ചേരുവകൾ
- സവാള- 2
- ബീറ്ററൂട്ട്- 1/2
- പച്ചമുളക്- 2
- ഉപ്പ്- ആവശ്യത്തിന്
- വിനാഗിരി- 1 ടേബിൾസ്പൂൺ
- മല്ലിയില- ആവശ്യത്തിന്
Also Read: കരുത്തുറ്റ ശരീരം നേടാം ഒപ്പം തിളക്കമുള്ള ചർമ്മവും, ദിവസവും ഇത് കുടിക്കൂ
/filters:format(webp)/indian-express-malayalam/media/media_files/2025/07/08/greek-salad-recipe-fi-2025-07-08-16-18-51.png)
Also Read: രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താം, ദിവസവും ഇതിലൊന്ന് ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തൂ
തയ്യാറാക്കുന്ന വിധം
- രണ്ട് സവാള കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കാം.
- ഇടത്തരം വലിപ്പമുള്ള ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർക്കാം.
- ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ഒഴിച്ചിളക്കി യോജിപ്പിക്കാം.
- വിളമ്പുന്നതിന് മുമ്പായി കുറച്ച് മല്ലിയില കൂടി ചേർക്കാം.
- ചൂട് ചപ്പാത്തിക്കൊപ്പം കഴിച്ചു നോക്കൂ.
Read More: ഉച്ചയൂണ് പോഷകസമൃദ്ധമാക്കാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us