scorecardresearch

ശരീരഭാരം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത് കുടിക്കൂ

രുചിയിലും ഗുണത്തിലും ഒരുപോലെ മുന്നിൽ നിൽക്കുന്ന ഈ പാനീയം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും

രുചിയിലും ഗുണത്തിലും ഒരുപോലെ മുന്നിൽ നിൽക്കുന്ന ഈ പാനീയം കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ragi Smoothie FI

റാഗി സ്മൂത്തി | ചിത്രം: ഫ്രീപിക്

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ തേടുന്നവർക്കിടയിൽ ഇന്ന് ഏറെ പ്രചാരമുള്ള ഒന്നാണ് റാഗി. പോഷകങ്ങളുടെ കലവറയായ റാഗി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഗുണകരമാണ്. പാരമ്പര്യമായി നാം റാഗി കുറുക്കും പുട്ടും ഒക്കെയായാണ് ഉപയോഗിക്കാറുള്ളതെങ്കിൽ, ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ പെട്ടെന്ന് തയ്യാറാക്കാവുന്നതും രുചികരവുമായ ഒന്നാണ് റാഗി സ്മൂത്തി. 

Advertisment

കാൽസ്യം, അയൺ, നാരുകൾ എന്നിവയാൽ സമ്പന്നമായ റാഗി എല്ലുകളുടെ ആരോഗ്യത്തിനും ദഹനത്തിനും ഉത്തമമാണ്. പ്രഭാതഭക്ഷണത്തിന് പകരമായോ വ്യായാമത്തിന് ശേഷമുള്ള പാനീയമായോ ഇത് ഉപയോഗിക്കാം. സാധാരണ പാനീയങ്ങളെ അപേക്ഷിച്ച് കൂടുതൽ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കാൻ റാഗി സ്മൂത്തി സഹായിക്കും. 

Also Read: ഊർജ്ജവും ഉന്മേഷവും നേടാൻ മധുരക്കിഴങ്ങ്, ഇവയിൽ ഒരു റെസിപ്പി ട്രൈ ചെയ്യൂ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും ഇത് മികച്ചൊരു തിരഞ്ഞെടുപ്പാണ്. കൃത്രിമ മധുരത്തിന് പകരം ഈന്തപ്പഴമോ പഴമോ ചേർക്കുന്നത് ഇതിന്റെ പോഷകഗുണം വർദ്ധിപ്പിക്കുന്നു. പാലോ തൈരോ ചേർത്ത് തയ്യാറാക്കാവുന്ന റാഗി സ്മൂത്തി തണുപ്പിച്ചോ അല്ലാതെയോ കുടിക്കാവുന്നതാണ്. രുചിയിലും ഗുണത്തിലും ഒരുപോലെ മുന്നിൽ നിൽക്കുന്ന ഈ പാനീയം കുട്ടികൾക്ക് പാലിനൊപ്പം നൽകാവുന്ന മികച്ചൊരു ഹെൽത്ത് ഡ്രിങ്ക് കൂടിയാണ്. ദീർഘനേരം ഊർജ്ജസ്വലമായിരിക്കാൻ സഹായിക്കുന്ന റാഗി സ്മൂത്തി തയ്യാറാക്കാൻ വളരെ കുറഞ്ഞ സമയം മതി എന്നതും ഇതിന്റെ പ്രത്യേകതയാണ്. പ്രകൃതിദത്തമായ രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദിവസേനയുള്ള ഭക്ഷണക്രമത്തിൽ റാഗി സ്മൂത്തി ഉൾപ്പെടുത്താവുന്നതാണ്. ഫുഡ്ഡോമിക്സ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ 

  • റാഗിപ്പൊടി- 2 ടേബിൾ സ്പൂൺ
  • പാൽ (അല്ലെങ്കിൽ തേങ്ങാപാൽ/ബദാം പാൽ)- 1 കപ്പ്
  • നേന്ത്രപ്പഴം അല്ലെങ്കിൽ ഞാലിപ്പൂവൻ പഴം- 1 എണ്ണം
  • ഈന്തപ്പഴം - 3-4 എണ്ണം* ഏലയ്ക്കാപ്പൊടി - ഒരു നുള്ള്
  • ശർക്കരയോ തേനോ- ആവശ്യത്തിന് (വേണമെങ്കിൽ മാത്രം)
  • നട്സ് (ബദാം, കശുവണ്ടി) - അലങ്കരിക്കാൻ

Also Read:സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ മികച്ചത്, ഇനി പാലിനു പകരം ഇത് കുടിച്ച് ദിവസം തുടങ്ങൂ

Also Read: കേടാകില്ല പൂപ്പൽ പിടിക്കില്ല, നാരങ്ങ അച്ചാർ രുചികരമാക്കാനുള്ള രഹസ്യക്കൂട്ട് ഇതാ

തയ്യാറാക്കുന്ന വിധം 

  • ആദ്യം റാഗിപ്പൊടി അല്പം വെള്ളം ചേർത്ത് കട്ട കെട്ടാതെ കലക്കിയെടുക്കാം.
  • അടുപ്പത്ത് വെച്ച് ഈ മിശ്രിതം നന്നായി കുറുക്കിയെടുക്കാം. വെന്തു കഴിഞ്ഞാൽ ഇത് നന്നായി തണുക്കാൻ അനുവദിക്കാം.
  • ഒരു മിക്സിയുടെ ജാറിലേക്ക് തണുത്ത റാഗി കുറുക്ക്, അരിഞ്ഞ പഴം, ഈന്തപ്പഴം, പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കാം.
  • ഇവയെല്ലാം ചേർത്ത് നന്നായി അടിച്ചെടുക്കാം. മധുരം കുറവാണെന്നു തോന്നുന്നുണ്ടെങ്കിൽ അല്പം തേൻ ചേർക്കാവുന്നതാണ്.
  • സ്മൂത്തി ഒരു ഗ്ലാസ്സിലേക്ക് പകർത്തി മുകളിൽ നട്സ് വിതറി വിളമ്പാം.

Read More: ഇടിയപ്പം പൂപോലെ മൃദുവാകും, കൈ വേദനയില്ലാതെ മാവ് പിഴിഞ്ഞെടുക്കാൻ ഇതാ ഒരു എളുപ്പവഴി

Food Drinks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: