scorecardresearch

ബ്രേക്ക്ഫാസ്റ്റ് പോഷകസമൃദ്ധമാക്കാം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

ദഹനത്തിന് സഹായിക്കുകയും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുകയും ചെയ്യുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്

ദഹനത്തിന് സഹായിക്കുകയും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുകയും ചെയ്യുന്ന ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണിത്

author-image
WebDesk
New Update
Oats Idli Recipe FI

ഓട്സ് ഇഡ്ഡലി | ചിത്രം: ഫ്രീപിക്

ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട വിഭവമാണ് ഇഡ്ഡലി. ഇഡ്ഡലി മാവ് പുളിപ്പിക്കാൻ  സമയം ഏറെ ആവശ്യമുള്ളതിനാൽ തിരക്കിട്ട ജീവിതത്തിൽ പലരും ഇഡ്ഡലി ഉണ്ടാക്കാൻ മടിക്കാറുണ്ട്. എന്നാൽ, പ്രഭാതഭക്ഷണത്തിന് ആരോഗ്യവും രുചിയും വേഗവും ഉറപ്പാക്കുന്ന ഒരു മികച്ച പരിഹാരമാണ് ഓട്‌സ് ഇഡ്ഡലി. ഓട്‌സ്, റവ, തൈര് എന്നിവ ചേർത്തുണ്ടാക്കുന്ന ഇത് ഏറെ പോഷകസമൃദ്ധമാണ്.

Advertisment

Also  Read: മുട്ടയും തേങ്ങാപ്പാലും വേണ്ട, കറുമുറു കഴിക്കാൻ അച്ചപ്പം ഇങ്ങനെ തയ്യാറാക്കാം

ഓട്‌സിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് സഹായിക്കുകയും ദിവസം മുഴുവൻ ഊർജ്ജം നിലനിർത്തുകയും ചെയ്യുന്നു. എളുപ്പത്തിൽ ദഹിക്കുന്ന ഈ വിഭവം വയറിന് വളരെ ആശ്വാസം നൽകുന്നതാണ്. കൂടാതെ, തൈര് ചേർക്കുന്നതിലൂടെ പ്രോബയോട്ടിക്സും കാൽസ്യവും ലഭിക്കുന്നു. എണ്ണ തീരെ ഉപയോഗിക്കാതെ ആവിയിൽ വേവിക്കുന്നതിനാൽ ഇത് വളരെ ലഘുവായ ഭക്ഷണമാണ്.

Also Read: പഞ്ചാബി സ്പെഷ്യൽ ആലു പറാത്ത ഇനി സിംപിളായി വീട്ടിൽ തയ്യാറാക്കാം

ചേരുവകൾ

  • ഓട്‌സ്- 1 കപ്പ്
  • റവ- ½ കപ്പ്
  • തൈര്: 1 കപ്പ്
  • വെള്ളം-  ½ കപ്പ് (ആവശ്യത്തിന്)
  • കടുക്- 1 ടീസ്പൂൺ
  • ഉഴുന്നുപരിപ്പ്- 1 ടീസ്പൂൺ
  • കടലപ്പരിപ്പ്- 1 ടീസ്പൂൺ
  • കാരറ്റ്- 2 ടേബിൾസ്പൂൺ
  • പച്ചമുളക്- 1 എണ്ണം
  • ഇഞ്ചി- 1 ടീസ്പൂൺ
  • കറിവേപ്പില- 8–10 എണ്ണം
  • എണ്ണ- 1 ടേബിൾസ്പൂൺ
  • ബേക്കിംഗ് സോഡ അല്ലെങ്കിൽ ഇനോ-  ½ ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്

Also Read: ഇതുപോലെ ഇഡ്ഡലി ഉണ്ടാക്കിയാൽ ഇനി ആരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ മടി കാണിക്കില്ല

തയ്യാറാക്കുന്ന വിധം

  • ഓട്‌സ് 3-4 മിനിറ്റ് ചെറുതായി വറുത്തെടുക്കാം. ശേഷം തണുപ്പിച്ച് തരിതരിപ്പുള്ള പൊടിയായി പൊടിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്നുപരിപ്പ്, കടലപ്പരിപ്പ്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കാം. ഇതിലേക്ക് ചിരകിയ കാരറ്റ്, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു ചെറുതായി വഴറ്റാം.
  • ഈ താളിപ്പ് പൊടിച്ച ഓട്‌സ്, റവ, തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവയുമായി ചേർക്കാം.
  • ആവശ്യത്തിന് വെള്ളം ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കാം.
  • ഇഡ്ഡലി തട്ടിൽ എണ്ണ തടവാം. മാവ് ആവിയിൽ വെക്കുന്നതിന് തൊട്ടുമുമ്പ് ബേക്കിംഗ് സോഡയോ അല്ലെങ്കിൽ ഇനോയോ ചേർത്ത് പതുക്കെ ഇളക്കാം.
  • ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച് മീഡിയം തീയിൽ 12-15 മിനിറ്റ് ആവിയിൽ വേവിക്കാം.
  • ചെറുതായി തണുത്ത ശേഷം തട്ടിൽ നിന്ന് എടുത്ത് ചട്ണി അല്ലെങ്കിൽ സാമ്പാർ കൂട്ടി വിളമ്പാവുന്നതാണ്.

Read More: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: