scorecardresearch

ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇനി ആരും മടികാണിക്കില്ല, പോഷകസമൃദ്ധമായ ഈ ദോശ ഉണ്ടെങ്കിൽ

ദോശ തന്നെ ഇടയ്ക്ക് വ്യത്യസ്തമായി തയ്യാറാക്കി കഴിച്ചാൽ സ്ഥിരം ഒരേ ഭക്ഷണം എന്ന മടുപ്പ് തോന്നില്ല, ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ

ദോശ തന്നെ ഇടയ്ക്ക് വ്യത്യസ്തമായി തയ്യാറാക്കി കഴിച്ചാൽ സ്ഥിരം ഒരേ ഭക്ഷണം എന്ന മടുപ്പ് തോന്നില്ല, ഈ റെസിപ്പി പരീക്ഷിച്ചു നോക്കൂ

author-image
WebDesk
New Update
Oats Dosa

ഓട്സ് ദോശ | ചിത്രം: ഫ്രീപിക്

ലോകത്തെവിടെ ആണെങ്കിലും ചൂട് ദോശയും തേങ്ങ ചമ്മന്തിയും പരിപ്പ് ചേർത്ത സാമ്പാറും ബ്രേക്ക്ഫാസ്റ്റിന് കഴിക്കാൻ ആഗ്രഹിക്കാത്ത മലയാളി ഉണ്ടോ? എന്നാൽ എന്നും ദോശ ഒരേ രുചിയിൽ കഴിച്ചാൽ മടുപ്പ് തോന്നും. അരിയും ഉഴുന്നും അരച്ചെടുത്താണ് സാധാരാണ ദോശ മാവ് തയ്യാറാക്കാറുള്ളത്. അതിൽ നിന്നും കുറച്ചു മാറി ഹെൽത്തിയും ഇൻസ്റ്റൻ്റുമായിട്ടുള്ള ഒരു ദോശ റെസിപ്പി ട്രൈ ചെയ്താലോ?

Advertisment

Also Read: തേങ്ങ ചിരകി അരച്ച് സമയം കളയേണ്ട, മുട്ട കൈയ്യിലുണ്ടെങ്കിൽ ഇനി ദോശയ്ക്ക് ചമ്മന്തി റെഡി

അരിയും ഉഴുന്നും അരച്ചെടുക്കാതെ, മാവ് പുളിപ്പിക്കാൻ മാറ്റി വയ്ക്കാതെ തയ്യാറാക്കാന പറ്റുന്ന രുചികരവും ക്രിസ്പിയുമായ ഓട്സ് ദോശ ഇടയ്ക്ക് ട്രൈ ചെയ്തു നോക്കൂ. ജയ തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

ചേരുവകൾ

  • ഓട്സ്- 1 കപ്പ്
  • വെള്ളം- 1 കപ്പ്
  • തക്കാളി- 1
  • സവാള- ആവശ്യത്തിന്
  • മുളകുപൊടി- 1/2 ടീസ്പൂൺ
  • ജീരകം- 1/2 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • മല്ലിയില- ആവശ്യത്തിന്

Also Read: കൈ ഉപയോഗിച്ച് നനയ്‌ക്കേണ്ട, പഞ്ഞിപോലുള്ള പുട്ട് കിട്ടാൻ ഇങ്ങനെ ചെയ്യാം

Also Read: ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു ബൗളിൽ വെള്ളമെടുത്ത് ഒരു കപ്പ് ഓട്സ് അതിൽ കുതിർക്കാൻ മാറ്റി വയ്ക്കാം. 
  • ശേഷം ഇതിലേയ്ക്ക് തൊലി കളഞ്ഞ തക്കാളി, ജീരകം, മുളകുപൊടി എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
  • ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ചിളക്കി യോജിപ്പിക്കാം.
  • മാവിലേയ്ക്ക് കുറച്ച് മല്ലിയില കൂടി ചേർക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ പുരട്ടാം.
  • അത് ചൂടായി കഴിഞ്ഞാൽ ഒരോ തവി മാവ് ഒഴിച്ച് ദോശ ചുട്ടെടുക്കാം.

Read More: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: