/indian-express-malayalam/media/media_files/2026/02/03/oats-rava-dhokla-2026-02-03-12-04-16.jpg)
ഓട്സ് റവ ധോക്ല | ചിത്രം: ഫ്രീപിക്
തിരക്കേറിയ രാവിലെകളിൽ ആരോഗ്യകരവും രുചികരവുമായ പ്രഭാതഭക്ഷണം തയ്യാറാക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. പോഷകഗുണങ്ങൾ ഒട്ടും ചോർന്നുപോകാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഓട്‌സ് റവ ദോക്ല. പരമ്പരാഗത ഗുജറാത്തി വിഭവമായ ദോക്ലയുടെ ഒരു ആധുനിക വകഭേദമാണിത്. ഓട്‌സും റവയും ചേർത്ത് ആവിയിൽ വേവിച്ചെടുക്കുന്ന ഈ പലഹാരം, സമയപരിമിതിയുള്ളവർക്കും എന്നാൽ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കാത്തവർക്കും ഒരുപോലെ അനുയോജ്യമാണ്.
Also Read: മുട്ടയും ബ്രെഡും ഉണ്ടോ? 2 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി
നാരുകളും സസ്യപ്രോട്ടീനും ധാരാളമായി അടങ്ങിയ ഓട്‌സ് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിച്ച് ദീർഘനേരം ഊർജ്ജസ്വലത നിലനിർത്തുകയും ചെയ്യുന്നു. എണ്ണയുടെ ഉപയോഗം വളരെ കുറവായതിനാലും ആവിയിൽ വേവിച്ചെടുക്കുന്നതിനാലും ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ധൈര്യമായി കഴിക്കാം. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഇഷ്ടപ്പെടുന്ന മൃദുവായ ഘടനയും ലളിതമായ രുചിയും ഇതിന്റെ പ്രത്യേകതയാണ്.
Also Read: ശരീരഭാരം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത് കുടിക്കൂ
ചേരുവകൾ
- ഓട്‌സ് (പൊടിച്ചത്) – 1 കപ്പ്
- റവ – ½ കപ്പ്
- കട്ടിത്തൈര് – ¾ കപ്പ്
- വെള്ളം – ½ കപ്പ്
- ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂൺ
- പച്ചമുളക് പേസ്റ്റ് – ½ ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- ഫ്രൂട്ട് സാൾട്ട് (ഈനോ) – 1 ടീസ്പൂൺ
- എണ്ണ – 1 ടേബിൾ സ്പൂൺ
- കടുക് – 1 ടീസ്പൂൺ
- കറിവേപ്പില – 8–10 എണ്ണം
- എള്ള് – 1 ടീസ്പൂൺ
Also Read: വീശിയടിക്കാതെ തന്നെ ലെയർ പൊറോട്ട റെഡി, പരീക്ഷിച്ചു നോക്കൂ
തയ്യാറാക്കുന്ന വിധം
- ഓട്‌സ് ചെറുതായി വറുത്ത ശേഷം തണുപ്പിച്ച് പൊടിച്ചെടുക്കാം.
- ഒരു പാത്രത്തിൽ ഓട്‌സ് പൊടി, റവ, തൈര്, ഇഞ്ചി-മുളക് പേസ്റ്റ്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. ഇത് 10 മിനിറ്റ് മാറ്റിവയ്ക്കാം.
- സ്റ്റീമർ പാത്രത്തിൽ എണ്ണ തടവി പ്രീഹീറ്റ് ചെയ്യാം.
- മാവിലേക്ക് ഈനോ ചേർത്ത് മൃദുവായി ഇളക്കി പാത്രത്തിലേക്ക് ഒഴിക്കാം.
- മിതമായ തീയിൽ 12–15 മിനിറ്റ് ആവിയിൽ വേവിക്കാം.
- ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, എള്ള്, കറിവേപ്പില എന്നിവ ചേർത്ത് താളിക്കുക.
- ഇതിലേക്ക് 2 സ്പൂൺ വെള്ളം ഒഴിച്ച് ദോക്ലയ്ക്ക് മുകളിൽ ഒഴിക്കാം.
- ചൂടോടെ കഷ്ണങ്ങളാക്കി മുറിച്ച് ചട്ണിക്കൊപ്പം വിളമ്പാം.
Read More: ഫ്രഞ്ച് ഫ്രൈസ് മാത്രമല്ല! ഉരുളക്കിഴങ്ങ് കൊണ്ട് തയാറാക്കാം ഈ 6 രുചികരമായ വിഭവങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us