scorecardresearch

ശരീരംഭാരം കുറയ്ക്കാം പ്രതിരോധശേഷി കൂട്ടാം, ഇത് ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തൂ

പോഷകസമ്പന്നമായ ഭക്ഷണമാണ് എല്ലായിപ്പോഴും ആരോഗ്യത്തിന് ഉത്തമം. കഠിനമായ ഡയറ്റിനോട് താൽപ്പര്യമില്ലാത്തവർക്ക് രുചികരവും ഹെൽത്തിയുമായി കഴിക്കാവുന്ന ഒരു വിഭവമാണിത്

പോഷകസമ്പന്നമായ ഭക്ഷണമാണ് എല്ലായിപ്പോഴും ആരോഗ്യത്തിന് ഉത്തമം. കഠിനമായ ഡയറ്റിനോട് താൽപ്പര്യമില്ലാത്തവർക്ക് രുചികരവും ഹെൽത്തിയുമായി കഴിക്കാവുന്ന ഒരു വിഭവമാണിത്

author-image
WebDesk
New Update
Horse Gram Snack

മുതിര വിളയിച്ചത്

ചെറുപയറും, അവലും വിളയിച്ചു കഴിച്ചു ശീലിച്ച മലയാളിക്ക മുതിര വിളയിച്ചത് അപരിചിതമായിരിക്കും. കുതിരയ്ക്ക് നൽകുന്ന ഭക്ഷണമാണെന്ന തെറ്റായ ധാരണയാണ് പലരെയും മുതിരയിൽ നിന്ന് അകറ്റിയത്. എന്നാൽ പേരുപോലെ തന്നെ ശരീരത്തിന് കുതിരയുടെ കരുത്ത് നൽകാൻ മുതിരയ്ക്ക് സാധിക്കുമെന്നതാണ് വാസ്തവം. മാംസ്യം, ജീവകങ്ങൾ, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ് മുതിര. പ്രത്യേകിച്ചും മഴക്കാലത്ത് ഇത് കഴിക്കുന്നത് പേശിവേദനയ്ക്കും സന്ധിവേദനയ്ക്കും ആശ്വാസം നൽകുന്നു. 

Advertisment

Also Read: ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ

ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മുതിര ഒരു ഉത്തമ ഭക്ഷണമാണ്. ഇതിലെ നാരുകൾ ദഹനത്തെ സഹായിക്കുകയും അമിത വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മുതിരയ്ക്ക് സവിശേഷമായ കഴിവുണ്ട്. സാധാരണയായി മുതിര പുഴുങ്ങി കഴിക്കുന്നതാണ് പതിവ്. എന്നാൽ കുട്ടികൾക്ക് മുതിരയുടെ രുചി ഇഷ്ടപ്പെടാൻ ശർക്കരയും തേങ്ങയും ചേർത്ത് 'വിളയിച്ച്' നൽകുന്നത് വളരെ നല്ലതാണ്. ഹംന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Also Read: ബാക്കി വന്ന ദോശ കൊണ്ട് മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം ക്രിസ്പി സ്നാക്ക്

ചേരുവകൾ

  • മുതിര- 1 കപ്പ് 
  • ഉപ്പ്- 1 ടീസ്പൂൺ
  • വെള്ളം- 1/2  കപ്പ്
  • ശർക്കര- ആവശ്യത്തിന്
  • തേങ്ങ- ആവശ്യത്തിന്

Also Read: ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു ബൗൾ വെള്ളത്തിലേയ്ക്ക് ഒരു കപ്പ് മുതിരയെടുത്ത് കുതിർക്കാൻ വയ്ക്കാം.
  • ഒരു രാത്രി അല്ലെങ്കൽ 8 മണിക്കൂർ അത് മാറ്റി വയ്ക്കാം.
  • ശേഷം അത് വെള്ളം കളഞ്ഞ് ഒരു കുക്കറിലേയ്ക്കു മാറ്റാം.
  • അതിലേയ്ക്ക് ഒരു ടീസ്പൂൺ​ ഉപ്പ് ചേർത്ത് വെള്ളം ഒഴിച്ച് വേവിച്ചെടുക്കാം.
    ശേഷം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം.
  • അതിലേയ്ക്ക് വേവിച്ച മുതിര ചേർക്കാം. മധുരത്തിനനുസരിച്ച് ശർക്കര പൊടിച്ചതു ചേർത്തിളക്കാം.
  • ശർക്കര അലിഞ്ഞതിനു ശേഷം ആവശ്യത്തിന് തേങ്ങയും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.

Read More: ബാക്കി വരുന്ന ചോറ് കൊണ്ട് അടിപൊളി പലഹാരം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: