scorecardresearch

ശരീരഭാരം നിയന്ത്രിക്കാം കഠിനമായ ഡയറ്റില്ലാതെ, ഈ സാലഡ് ശീലമാക്കൂ

എരിവും മധുരവും പുളിയും ചേർന്ന ഈ സാലഡ് പോഷകങ്ങളാൽ സമ്പന്നാണ്, ട്രൈ ചെയ്തു നോക്കൂ

എരിവും മധുരവും പുളിയും ചേർന്ന ഈ സാലഡ് പോഷകങ്ങളാൽ സമ്പന്നാണ്, ട്രൈ ചെയ്തു നോക്കൂ

author-image
WebDesk
New Update
Potato Salad FI

ഉരുളക്കിഴങ്ങ് സാലഡ് | ചിത്രം: ഫ്രീപിക്

വേഗത്തിൽ തയ്യാറാക്കാവുന്നതും വ്യത്യസ്തമായ രുചിയുള്ളതുമായ ഒരു സൈഡ് ഡിഷ് അല്ലെങ്കിൽ ലഘുഭക്ഷണം നിങ്ങൾ തേടുകയാണെങ്കിൽ പൊട്ടറ്റോ സാലഡ് തീർച്ചയായും പരീക്ഷിച്ചുനോക്കണം. ഉരുളക്കിഴങ്ങിനെ ഒരു പുതിയ രൂപത്തിലും രുചിയിലുമാണ് ഈ സാലഡ് അവതരിപ്പിക്കുന്നത്.

Advertisment

Also Read: ബ്രേക്ക്ഫാസ്റ്റ് പോഷകസമൃദ്ധമാക്കാം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

സാധാരണയായി, ഉരുളക്കിഴങ്ങ് ഉപയോഗിച്ച് സാലഡ് ഉണ്ടാക്കുമ്പോൾ അത് പുഴുങ്ങിയെടുക്കുകയാണ് പതിവ്. എന്നാൽ ഈ റെസിപ്പിയിൽ, ഉരുളക്കിഴങ്ങ് ചുരണ്ടിയ ശേഷം തിളച്ച വെള്ളത്തിൽ അൽപനേരം ഇട്ട് വേവിച്ചെടുക്കുകയാണ് ചെയ്യുന്നത്.

മധുരവും എരിവും പുളിയും ബാലൻസ് ചെയ്യുന്ന ഒരു പ്രത്യേകതരം ഡ്രസ്സിംഗ് ആണ് ഈ സാലഡിന്റെ ഹൈലൈറ്റ്. സ്വീറ്റ് ചില്ലി സോസ്, ഒലിവ് ഓയിൽ, ചെറുനാരങ്ങ നീര് എന്നിവ ചേർത്തുള്ള ഈ ഡ്രസ്സിംഗ് സാലഡിന് പ്രത്യേക രുചി നൽകുന്നു. ഉച്ചഭക്ഷണത്തിന് ഒരു സൈഡ് ഡിഷ് ആയോ അല്ലെങ്കിൽ ഒരു ലൈറ്റ് ഡിന്നർ ആയോ ഈ സാലഡ് ഉപയോഗിക്കാം. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം

ചേരുവകൾ

  • ഉരുളക്കിഴങ്ങ്- 3
  • വെള്ളം- 1 ലിറ്റർ
  • ഒലിവ് ഓയിൽ- 1 ടേബിൾ സ്പൂൺ 
  • സ്വീറ്റ് ചില്ലി സോസ് - 1 ടീസ്പൂൺ 
  • ചെറുനാരങ്ങ നീര് - 1 എണ്ണത്തിന്റെത് (ആവശ്യത്തിന്) 
  • ഉപ്പ് | ആവശ്യത്തിന് |
  • കാസ്റ്റർ ഷുഗർ- 1/2 ടീസ്പൂൺ 
  • പെപ്പർ സോസ് (കുരുമുളക് സോസ്)- 1/2 ടീസ്പൂൺ 

Also Read: ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല, ഈ വിദ്യ പ്രയോഗിക്കൂ

തയ്യാറാക്കുന്ന വിധം

  • ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം കട്ടി കുറച്ച് ഗ്രേറ്റ് ചെയ്തെടുക്കാം. ശേഷം ഈ ചുരണ്ടിയ ഉരുളക്കിഴങ്ങ് 2-3 തവണ സാധാരണ വെള്ളത്തിൽ കഴുകി വൃത്തിയാക്കാം.
  • ചുരണ്ടിയ ഉരുളക്കിഴങ്ങ് തിളച്ച വെള്ളത്തിൽ ചേർത്ത് ഏകദേശം 5 മിനിറ്റിനുള്ളിൽ ഇവ വെള്ളത്തിൽ നിന്ന് പുറത്തെടുക്കാം.
  • ഒരു ചെറിയ പാത്രത്തിൽ, ഡ്രസ്സിംഗിനായുള്ള എല്ലാ ചേരുവകളും (ഒലിവ് ഓയിൽ, സ്വീറ്റ് ചില്ലി സോസ്, ചെറുനാരങ്ങ നീര്, ഉപ്പ്, കാസ്റ്റർ ഷുഗർ, പെപ്പർ സോസ്) ഒരുമിച്ച് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
  • ഒരു ബൗളിൽ വേവിച്ചെടുത്ത ചുരണ്ടിയ ഉരുളക്കിഴങ്ങ് എടുക്കാം. അതിലേക്ക് തയ്യാറാക്കിയ ഡ്രസ്സിംഗ് ചേർക്കാം. ഇത് ഇളക്കി യോജിപ്പിക്കാം. ആവശ്യാനുസരണം വിളമ്പി കഴിക്കാം.

Read More: ആരോഗ്യകരമായ ഈ പ്രഭാത ഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല

Food Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: