scorecardresearch

ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാം ഒപ്പം തിളക്കമുള്ള ചർമ്മവും നേടാം, ദിവസവും ആഹാരത്തിനു മുമ്പ് ഇത് കുടിക്കൂ

കഴിക്കുന്ന ആഹാരം എപ്പോഴും പോഷകസമ്പന്നമാകണം എന്നതാണ് പ്രധാനം. ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും മെച്ചപ്പെട്ട ആഹാരത്തിന് സഹായകരമായ റെസിപ്പിയാണിത്

കഴിക്കുന്ന ആഹാരം എപ്പോഴും പോഷകസമ്പന്നമാകണം എന്നതാണ് പ്രധാനം. ശരീരത്തിൻ്റെയും ചർമ്മത്തിൻ്റെയും മെച്ചപ്പെട്ട ആഹാരത്തിന് സഹായകരമായ റെസിപ്പിയാണിത്

author-image
WebDesk
New Update
Moringa leaves Soup FI

മുരിങ്ങയില സൂപ്പ്

സൂപ്പ് എന്ന് കേൾക്കുമ്പോൾ വിദേശിയാണെല്ലോ എന്ന് കരുതേണ്ട. ഇൻസ്റ്റൻ്റ് സൂപ്പ് പായ്ക്കറ്റുകൾ കടകളിൽ ലഭ്യമാണ്. എന്നാൽ അവയെക്കാൾ ഹെൽത്തിയും രുചികരവുമായി ഇത് വീട്ടിൽ തന്നെ പാകം ചെയ്താലോ. ക്രീമോ പൊടികളോ ഇല്ലാതെ തന്നെ ഹെൽത്തിയായി സൂപ്പ് തയ്യാറാക്കാം. അതിനായി ഒരുപാട് ചേരുവകളോ അടുക്കളയിൽ കാണാത്ത വസ്തുക്കളോ ഉപയോഗിക്കേണ്ട്. 

Advertisment

Also Read: ദിവസവും ബ്രേക്ക്ഫാസ്റ്റിനൊപ്പം ഇത് കഴിച്ചു നോക്കൂ, ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം

പോഷക സമൃദ്ധമായ മുരിങ്ങയില കൊണ്ട് അത് മിനിറ്റുകൾക്കുള്ളിൽ പാകം ചെയ്തെടുക്കാം. ഷെഫ് വെങ്കിടേഷ് തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: ശരീരഭാരം നിയന്ത്രിക്കാം ആരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണത്തിനു ശേഷം ഇത് കഴിക്കൂ

Advertisment

സൂപ്പിനുള്ള പൊടി

ചേരുവകൾ

  • എള്ളെണ്ണ - 2 ടേബിൾസ്പൂൺ
  • വറ്റൽമുളക് - 10-15 വരെ
  • കുരുമുളക് - 1 പിടി
  • ജീരകം - 1 പിടി
  • കറിവേപ്പില - 1 പിടി
  • കായപ്പൊടി - 1 ടേബിൾസ്പൂൺ

പൊടി തയ്യാറാക്കുന്ന വിധം

  • ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ എള്ളെണ്ണയെടുക്കാം. അതിലേയ്ക്ക് 10 മുതൽ 15 വരെ വറ്റൽമുളകു ചേർത്തു വറുക്കാം.
  • ഒപ്പം ഒരുപിടി കുരുമുളകും ചേർത്തു വറുക്കാം. ഒരു പിടി ജീരകം ചേർത്തു മണം മാറുന്നതു വരെ വഴറ്റാം.
  • അതിൻ്റെ നിറം മാറി വരുമ്പോൾ ഒരു പിടി കറിവേപ്പില കൂടി ചേർത്തു വറുക്കാം. ഒപ്പം ഒരു ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ കായപ്പൊടി കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഇത് അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം ഇവ പൊടിച്ചെടുക്കാം. 

Also Read: ഉച്ചയൂണ് പോഷകസമൃദ്ധവും രുചികരവുമാക്കാം, ഇങ്ങനൊരു കറി മാത്രം മതി

മുരിങ്ങയില സൂപ്പ്

  • തുവര പരിപ്പ് - 100 ഗ്രാം
  • തക്കാളി - 3 എണ്ണം 
  • വെള്ളം - 500 മില്ലി
  • വറ്റൽമുളക് - 100 ഗ്രാം 
  • എണ്ണ - 2 ടേബിൾസ്പൂൺ
  • വറ്റൽമുളക്- 4
  • കടുക് - 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി - 10 അല്ലി 
  • പച്ചമുളക് - 4
  • വാളൻ പുളി - 50 ഗ്രാം 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ശർക്കര - 1/2 ടീസ്പൂൺ
  • മല്ലി - ഒരു നുള്ള്

സൂപ്പ് തയ്യാറാക്കുന്ന വിധം

  • തുവര പരിപ്പിലേയ്ക്ക് മൂന്ന് തക്കാളി തൊലി കളഞ്ഞെടുക്കാം. അതിലേയ്ക്ക് 500 മില്ലി വെള്ളം ഒഴിച്ച് 5-6 വിസിൽ വരെ വേവിക്കാം. 1
  • 00 ഗ്രാം മുരിങ്ങയിലയിലേയ്ക്ക് അൽപം ഉപ്പ് ചേർത്തു വേവിക്കാം. മറ്റൊരു പാനിൽ രണ്ട് ടേബിൾസ്പൂൺ​ വെളിച്ചെണ്ണ ഒഴിക്കാം. അതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
  • ഇതിലേയ്ക്ക് വറ്റൽമുളകും, വെളുത്തുള്ളി ചതച്ചതും, പച്ചമുളകും ചേർത്തു വേവിക്കാം. 
    ഇതിലേയ്ക്ക് മുരിങ്ങയില വേവിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം.
  • വേവിച്ചെടുത്ത തക്കാളിയും പരിപ്പും ഇതിലേയ്ക്കു ചേർത്തു വഴറ്റാം. പുളി കുതിർത്ത വെള്ളം, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ശർക്കര പൊടിച്ചത് എന്നിവ കൂടി ചേർത്തിളക്കി വേവിക്കാം. 
  • ഇവ വെന്തു വരുമ്പോൾ ആദ്യം പൊടിച്ച സൂപ്പ് പൊടി കൂടി ചേർത്തു തിളപ്പിക്കാം. 
    തിളച്ചു വരുമ്പോൾ മുകളിൽ കുറച്ച മല്ലിയില ചേർത്ത് അടുപ്പണയ്ക്കാം. ശേഷം ചൂടോടെ കഴിക്കാം. 

Read More: ഇരുമ്പിനാൽ സമ്പന്നമാണ്, കരുത്തുറ്റ ശരീരത്തിനും ആരോഗ്യത്തിനും ദിവസവും ഇത് കഴിച്ചു നോക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: