/indian-express-malayalam/media/media_files/2025/11/24/ragi-soup-recipe-fi-2025-11-24-10-44-22.jpg)
റാഗി സൂപ്പ് | ചിത്രം: ഫ്രീപിക്
ചെറിയ കുട്ടികൾക്ക് ആദ്യഭക്ഷണമായി കൊടുത്തു തുടങ്ങുന്നത് റാഗിയാണ്. കാൽസ്യത്തിൻ്റെയും പൊട്ടാസ്യത്തിൻ്റെയും കലവറയാണ് ഈ ധാന്യം. അതിനാൽ മുതിർന്നവർക്കും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹന സഹായിയാണ്.
Also Read: നാരങ്ങ വെള്ളം ഇത്ര രുചിയിൽ നിങ്ങൾ കുടിച്ചിട്ടുണ്ടാകില്ല, ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ
മലബന്ധം തുടങ്ങി ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. വിശപ്പ് ശമിപ്പിച്ച് ഭക്ഷണം അമിതായി കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിനും റാഗി ഗുണം ചെയ്യും. എങ്കിലിനി ദിവസവും ഒരുനേരം റാഗി സൂപ്പി ശീലമാക്കിയാലോ. അത് സിംപിളായി വീട്ടിൽ തയ്യാറാക്കാം.
Also Read: പോഷകസമൃദ്ധമായ ഈ സൂപ്പ് മതി, പ്രതിരോധശേഷിയും ഊർജ്ജവും മെച്ചപ്പെടുത്താം
ചേരുവകൾ
- റാഗി
- വെള്ളം
- ഇഞ്ചി
- കറുവാപ്പട്ട
- ഗ്രാമ്പൂ
- ഏലക്കായ്
- തേൻ
Also Read: കടുപ്പമേറിയ ചായ ഇനി കുക്കറിൽ ഉണ്ടാക്കാം, ഇങ്ങനെ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- അര കപ്പ് റാഗി ശുദ്ധമായ വെള്ളത്തിൽ 4 മുതൽ 5 മണിക്കൂർ കുതിർത്തു വയ്ക്കാം.
- കുതിർത്ത റാഗി വെള്ളം കളഞ്ഞെടുക്കാം. ഇതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് അരച്ചെടുക്കാം.
- ഒരു കോട്ടൺ തുണിയിലേയ്ക്ക് ഇതു മാറ്റി അരിച്ചെടുക്കാം. അരിച്ചെടുത്ത വെള്ളം ഒരു സോസ് പാനിലേയ്ക്കു മാറ്റാം.
- അതിലേയ്ക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, ഏലയ്ക്ക്, ചെറിയ കഷ്ണം ഇഞ്ചി, എന്നിവ ചേർത്തു തിളപ്പിക്കാം.
- വെള്ളം തിളച്ചു വരുമ്പോൾ മധുരത്തിനായി കുറച്ച് തേൻ കൂടി ചേർക്കാം. അടുപ്പണച്ച് ഇത് ഒരു ബൗളിലേയ്ക്കു മാറ്റി ആവശ്യാനുസരണം കഴിച്ചു നോക്കൂ.
- ആരോഗ്യകരമായ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത റാഗി കുടിക്കുന്നതിലൂടെ, ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാൻ സാധിക്കും. കടകളിൽ വിൽക്കുന്ന ഇൻസ്റ്റന്റ് ചായപ്പൊടികൾ വാങ്ങുന്നതിനുപകരം. നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ പോഷകസമൃദ്ധമായ റാഗി ചായ തയ്യാറാക്കി ആരോഗ്യം മെച്ചപ്പെടുത്താം.
Read More: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ്, ഇനി പുട്ട് ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us