/indian-express-malayalam/media/media_files/2025/12/21/chicken-salad-2025-12-21-16-51-23.jpg)
ചിക്കൻ സാലഡ് | ചിത്രം: ഫ്രീപിക്
വൈവിധ്യമാർന്ന പ്രഭാത ഭക്ഷണശീലമാണ് മലയാളിക്കുള്ളത്. എന്നാൽ അതിൽ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കണം.
Also Read: ഒരു സ്പൂൺ ചോറ് പോലും ബാക്കി വരില്ല ഇങ്ങനെ വേവിച്ചെടുത്താൽ
ഇഡ്ഡലിയും ദോശയും ചപ്പാത്തിയും മാത്രമല്ല കൊഴുപ്പും, കാർബോഹൈഡ്രേറ്റും നാരുകളും, വിറ്റാമിനുകളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കാം. ഇതിന് സാലഡ് നിങ്ങളെ സഹായിക്കും. ദിവസവും വ്യത്യസ്തമായ സാലഡുകൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തി നോക്കൂ.
Also Read: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല
ചേരുവകൾ
- ചിക്കൻ
- സവാള
- കാരറ്റ്
- തക്കാളി
- കാബേജ്
- ഒലിവ് എണ്ണ
- തേൻ
- കുരുമുളകുപൊടി
- നാരങ്ങ നീര്
Also Read: തക്കാളി മാത്രം മതി, ഇനി ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും ആസ്വദിച്ചു കഴിക്കാം
തയ്യാറാക്കുന്ന വിധം
- എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ കുറച്ച് ഉപ്പ് ചേർത്ത് നന്നായി വേവിക്കാം.
- ഇതിലേയ്ക്ക് ആവശ്യത്തിന് കാരറ്റ്, സവാള, കാബേജ്, എന്നിവ ചെറുതായി അരിഞ്ഞു ചേർക്കാം.
- വേവിച്ച ചിക്കൻ ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം.
- മറ്റൊരു പാത്രത്തിൽ തേൻ, ഒലിവ് എണ്ണ, കുരുമുളകുപൊടി, നാരങ്ങ നീര്, അൽപം ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം സാലഡിനു മുകളിൽ ഒഴിച്ച് കഴിക്കാം.
Read More: അരിപ്പൊടി വേണ്ട, പൂപോലുള്ള ഇടിയപ്പം ഇങ്ങനെ തയ്യാറാക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us