scorecardresearch

ശരീരഭാരം കുറയ്ക്കാം ഹെൽത്തിയായിരിക്കാം, ഇനി ദിവസവും ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

പെട്ടെന്ന് വിശപ്പ് മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഭക്ഷണമാണിത്

പെട്ടെന്ന് വിശപ്പ് മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഭക്ഷണമാണിത്

author-image
WebDesk
New Update
Paneer Oats Dosa FI

പനീർ ഓട്സ് ദോശ | ചിത്രം: ഫ്രീപിക്

ഇന്നത്തെ തിരക്കേറിയ ജീവിതശൈലിയിൽ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതും എന്നാൽ പോഷകഗുണങ്ങൾ ഒട്ടും കുറയാത്തതുമായ വിഭവങ്ങൾക്കാണ് പ്രിയം ഏറുന്നത്. അത്തരത്തിൽ ഒന്നാണ് ഇൻസ്റ്റന്റ് ഓട്‌സ് പനീർ ദോശ. പ്രോട്ടീൻ സമ്പന്നമായ പനീറും നാരുകളാൽ സമൃദ്ധമായ ഓട്‌സും ചേരുമ്പോൾ ഇതൊരു സമ്പൂർണ്ണ ഭക്ഷണമായി മാറുന്നു. ദഹനത്തിന് സഹായിക്കുന്ന ഓട്‌സും പേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പനീറും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയിൽ ഈ ദോശയിലൂടെ ലഭിക്കുന്നു. സാധാരണ ദോശ മാവ് തയ്യാറാക്കുന്നത് പോലെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പെട്ടെന്ന് വിശപ്പ് മാറ്റാൻ ആഗ്രഹിക്കുന്നവർക്കും ശരീരഭാരം നിയന്ത്രിക്കാൻ ശ്രമിക്കുന്നവർക്കും ഒരു മികച്ച ചോയ്‌സാണിത്. വെറും 20 മിനിറ്റിനുള്ളിൽ റെസ്റ്റോറന്റ് സ്റ്റൈലിൽ ക്രിസ്പിയായ ദോശ വീട്ടിൽ തന്നെ ഉണ്ടാക്കാം. അശ്വിനി തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.

Advertisment

Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ

ചേരുവകൾ 

  • ഓട്‌സ്- 1 കപ്പ് 
  • കപ്പ്- ½ റവ
  • അരിപ്പൊടി- ¼ കപ്പ്
  • ഫ്രഷ് പനീർ- ½ കപ്പ്  
  • തൈര്- ½ കപ്പ് 
  • വെള്ളം- 1½ - 2 കപ്പ്
  • സവാള- 1 
  • പച്ചമുളക്- 1
  • ഇഞ്ചി- 1 ടീസ്പൂൺ 
  • മല്ലിയില- 2 ടേബിൾസ്പൂൺ
  • ജീരകം- ½ ടീസ്പൂൺ 
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ അല്ലെങ്കിൽ നെയ്യ്- ആവശ്യത്തിന്

Also Read: ഒറ്റ മാവിൽ പഞ്ഞിപോലുള്ള ഇഡ്ഡലിയും ദോശയും റെഡി, ഇവ മറക്കരുത്

Also Read: പ്രാണികൾ കയറില്ല പൂപ്പൽ ബാധിക്കില്ല, ഗോതമ്പും മൈദയും ഏറെനാൾ കേടുകൂടാതിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

തയ്യാറാക്കുന്ന വിധം 

  • ആദ്യം ഓട്‌സ് ചെറിയ തീയിൽ വറുത്തെടുക്കാം. ചൂടാറിയ ശേഷം ഇത് മിക്സിയിൽ ഇട്ട് നന്നായി പൊടിച്ചെടുക്കാം.
  • ഒരു പാത്രത്തിൽ ഈ ഓട്‌സ് പൊടിയും റവയും അരിപ്പൊടിയും എടുക്കാം. ഇതിലേക്ക് ചിരകി വെച്ച പനീർ, തൈര്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കാം.
  • കട്ടകളില്ലാതെ ദോശ മാവിന്റെ പരുവത്തിൽ (ഒഴിക്കാവുന്ന പാകം) ഇത് മാറ്റിയെടുക്കാം.
  • ശേഷം സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില, ജീരകം എന്നിവ ചേർത്ത് യോജിപ്പിക്കാം. ഈ
  • മാവ് 10 മിനിറ്റ് മാറ്റി വെക്കാം.
  • ദോശക്കല്ല് ചൂടാക്കി അല്പം എണ്ണ തടവാം. ഒരു തവി മാവ് ഒഴിച്ച് നേരിയ രീതിയിൽ പരത്താം.
  • ദോശയുടെ അരികുകളിൽ അല്പം എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കാം. ഇടത്തരം തീയിൽ വെച്ച് ദോശ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ മൊരിച്ചെടുക്കാം.

Read More: അരിയും അരിപ്പൊടിയും അല്ല, മിനിറ്റുകൾക്കുള്ളിൽ പാലപ്പം ചുട്ടെടുക്കാൻ ഇത് 2 കപ്പ് മതി

Recipe Food

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: