/indian-express-malayalam/media/media_files/2025/11/08/vegetable-salad-fi-2025-11-08-13-03-29.jpg)
വെജിറ്റബിൾ സാലഡ് | ചിത്രം: ഫ്രീപിക്
ചപ്പാത്തിക്കൊപ്പം നിങ്ങൾ എന്ത് കറിയാണ് കഴിക്കാറുള്ളത്?. രാവിലത്തെ തിരക്കിനിടയിൽ വളരെ സമയമെടുത്ത് കറി തയ്യാറാക്കാൻ ഇനി നിൽക്കേണ്ട. അൽപം സവാളയും ബീറ്റ്റൂട്ടും ഉണ്ടെങ്കിൽ ഹെൽത്തിയായി രുചികരമായി ഒരു ചപ്പാത്തി സാലഡ് തയ്യാറാക്കാം.
Also Read: Food ഒരു സവാള മതി, ഇനി ബ്രേക്ക്ഫാസ്റ്റിനും ഉച്ചയൂണിനും കറി തയ്യാറാക്കാം 2 മിനിറ്റിൽ
മിനിറ്റുകൾക്കുള്ളിൽ കറി റെഡി, ചോറിനൊപ്പവും ഇത് കഴിക്കാവുന്നതാണ്. റിസ്വാന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സവാള ബീറ്റ്റൂട്ട് സാലഡ് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ശരീരഭാരം നിയന്ത്രിക്കാം പ്രതിരോധ ശേഷി വർധിപ്പിക്കാം, വൈകിട്ട് കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇതാ
ചേരുവകൾ
- സവാള- 2
- ബീറ്ററൂട്ട്- 1/2
- പച്ചമുളക്- 2
- ഉപ്പ്- ആവശ്യത്തിന്
- വിനാഗിരി- 1 ടേബിൾസ്പൂൺ
- മല്ലിയില- ആവശ്യത്തിന്
Also Read: കഠിനമായ ഡയറ്റുകൾ വേണ്ട, ശരീരഭാരം നിയന്ത്രിക്കാൻ ഇനി ഭക്ഷണത്തിനൊപ്പം ഇത് ശീലമാക്കൂ
തയ്യാറാക്കുന്ന വിധം
- രണ്ട് സവാള കട്ടി കുറച്ച് ചെറുതായി അരിഞ്ഞെടുക്കാം.
- ഇടത്തരം വലിപ്പമുള്ള ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർക്കാം.
- ഒരു ടേബിൾസ്പൂൺ വിനാഗിരി കൂടി ഒഴിച്ചിളക്കി യോജിപ്പിക്കാം.
- വിളമ്പുന്നതിന് മുമ്പായി കുറച്ച് മല്ലിയില കൂടി ചേർക്കാം.
- ചൂട് ചപ്പാത്തിക്കൊപ്പം കഴിച്ചു നോക്കൂ.
Read More: ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം, ദിവസവും ഒരു നേരം ഈ സാലഡ് കഴിക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us