/indian-express-malayalam/media/media_files/2025/11/05/healthy-salad-recipe-fi-2025-11-05-16-51-30.jpg)
സാലഡ്
ശരീരഭാര നിയന്ത്രണത്തിൻ്റെ ഭാഗമായി സമീകൃതാഹാരം ശീലമാക്കുന്നവരാണ് ഇന്ന് അധികവും. അതിൽ പ്രധാനപ്പെട്ട ഭക്ഷണമായി ഉൾപ്പെടുത്തുന്നത് സാലഡാണ്. ലഘുഭക്ഷണായി തിരഞ്ഞെടുക്കുന്നതാണെങ്കിലും ഡയറ്റിംഗ് നോക്കുന്നവർ ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ സാലഡ് കഴിക്കുന്നതാണ് പതിവ്. എന്നും ഒരേ രീതിയിൽ തന്നെ സാലഡ് കഴിച്ചാൽ മടുപ്പ് തോന്നിയേക്കാം. അതിൽ തന്നെ വ്യത്യസ്തത കൊണ്ടുവരാൻ ശ്രദ്ധിക്കാം. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ. രവിക തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഉച്ചയൂണ് പോഷകസമൃദ്ധവും രുചികരവുമാക്കാം, ഇങ്ങനൊരു കറി മാത്രം മതി
ചേരുവകൾ
- തേങ്ങ- 1 കപ്പ്
- കാബേജ്- 2 കപ്പ്
- സവാള- 1/2
- കശുവണ്ടി- 25
- വെളുത്തുള്ളി- 2
- കുരുമുളകുപൊടി- 1/4 ടീസ്പൂൺ
- വിനാഗിരി- 1 ടീസ്പൂൺ
- ഉപ്പ്- 1/4 ടീസ്പൂൺ
- വെള്ളം- 1/4 കപ്പ്
- ഒലിവ് എണ്ണ- 1 ടീസ്പൂൺ
- തേൻ- 1 ടീസ്പൂൺ
Also Read: ഇരുമ്പിനാൽ സമ്പന്നമാണ്, കരുത്തുറ്റ ശരീരത്തിനും ആരോഗ്യത്തിനും ദിവസവും ഇത് കഴിച്ചു നോക്കൂ
തയ്യാറാക്കുന്ന വിധം
- ചൂടുവെള്ളത്തിൽ കശുവണ്ടി 30 മിനിറ്റ് കുതിർക്കാൻ മാറ്റി വയ്ക്കാം.
- ശേഷം അത് നന്നായി​ അരച്ചെടുക്കാം. അതിലേയ്ക്ക് വെളുത്തുള്ളി, കുരുമുളകുപൊടി, ഉപ്പ്, വിനാഗിരി, വെള്ളം എന്നിവ ചേർത്ത് ഒരിക്കൽ കൂടി അരച്ചെടുക്കാം.
- കശുവണ്ടി കൊണ്ടുള്ള മയോണൈസാണിത്. അതിലേയ്ക്ക് ഒലിവ് എണ്ണയും തേനും ചേർത്ത് ഒരു തവണ​ കൂടി അരച്ചെടുക്കാം.
- ഒരു ബൗളിലേയ്ക്ക് കാബേജ്, കാരറ്റ്, സവാള എന്നിവ കട്ടി കുറച്ച് അരിഞ്ഞതു ചേർക്കാം. ഗ്രേറ്റ് ചെയ്തെടുക്കുന്നതും നല്ലതാണ്.
- ഇതിലേയ്ക്ക് കശുവണ്ടി കൊണ്ടു തയ്യാറാക്കിയ മയോണൈസ് ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ആസ്വദിച്ചു കഴിച്ചോളൂ.
Also Read: തിരക്കിനിടയിൽ ഒരു പ്രോട്ടീൻ റിച്ച് ബ്രേക്ക്ഫാസ്റ്റ്; ട്രൈ ചെയ്യൂ ഈ സാൻഡ്വിച്ച് റെസിപ്പി
ഗുണങ്ങൾ
- സാലഡുകളിൽ ധാരാളം നാരുകളഉം ജലാംശവും അടങ്ങിയിട്ടുണ്ട്. അത് വിശപ്പ് ശമിപ്പിക്കുന്നതിലൂടെ അമിതമായ കലോറി ഉപഭോഗം കുറയ്ക്കുന്നു.
- സാലഡുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനവ്യവസ്ഥയ്ക്ക് സഹായകമാണ്. ഇത് മലബന്ധം തടയും.
- സാലഡുകളിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യവശ്യമാണ്.
Read More: രണ്ട് ഉരുളക്കിഴങ്ങ് മതി, ഉച്ചയൂണിന് കറി തയ്യാറാക്കാം 5 മിനിറ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us