scorecardresearch

പോഷക സമ്പന്നം ഒപ്പം രുചികരം, ശരീരഭാരം നിയന്ത്രിക്കാൻ ദിവസവും രാവിലെ ഇത് കഴിക്കൂ

ഭക്ഷണത്തിൻ്റെ രുചിയിൽ മാത്രമല്ല ഗുണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ശരീരത്തിനായി ഈ മില്ലറ്റ് സാലഡ് കഴിക്കൂ, സിംപിളാണ് റെസിപ്പി

ഭക്ഷണത്തിൻ്റെ രുചിയിൽ മാത്രമല്ല ഗുണത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യമുള്ള ശരീരത്തിനായി ഈ മില്ലറ്റ് സാലഡ് കഴിക്കൂ, സിംപിളാണ് റെസിപ്പി

author-image
WebDesk
New Update
Millet Salad Recipe FI

മില്ലറ്റ് സാലഡ് | ചിത്രം: ഫ്രീപിക്

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ധാന്യങ്ങൾ  പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ജോവര്‍ (മണിച്ചോളം), ബജ്റ, റാഗി, കുട്കി, കുട്ടു, രാംധാന, കാങ്നി, കൊടോ, തിന, ചാമ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മില്ലറ്റ് വിളകള്‍. ഗർഭകാലത്തെ അഡിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾക്കും, ശരീരഭാരം നിയന്ത്രിക്കുന്നതിനു ഇവ ഏറെ ഗുണകരമാണ്. 

Advertisment

Also Read: ഇനി ദിവസവും പ്രോട്ടീൻ സമ്പന്നമായ ദോശ കഴിക്കാം, ഇതൊരു കഷ്ണം ചേർത്ത് മാവ് തയ്യാറാക്കൂ

നാരുകൾ തന്നെയാണ് ധാന്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തെയും അതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ സുഗമമായ ആഗിരണവും സംഭവിക്കുന്നു. മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി, എന്നിങ്ങനെയുള്ള പോഷകങ്ങൾ എല്ലുകൾക്ക് തുടങ്ങി ചർമ്മത്തിനു വരെ ഗുണകരമാണ്. ധാന്യങ്ങൾ വ്യത്യസ്ത തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അതിൽ തന്നെ മില്ലറ്റ് സാലഡ് ഏറെ ഗുണപ്രദമായിരിക്കും. അത് എങ്ങനെ തയ്യാറക്കാം എന്ന് പരിചയപ്പെടാം.

Also Read: ഒരു മുട്ട മതി, ഇനി ആരും കൊതിക്കുന്ന രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

Advertisment

ചേരുവകൾ

  • ധാന്യങ്ങൾ- 1 കപ്പ്
  • കാരറ്റ്- 1 കപ്പ്
  • സ്വീറ്റ്‌കോൺ- 1 കപ്പ്
  • വെള്ളരി- 1 കപ്പ്
  • ഇഞ്ചി- 1 സ്പൂൺ
  • തേങ്ങ- 1/4 കപ്പ്
  • നാരങ്ങാ നീര്- 2 ടേബിൾസ്പൂൺ
  • ബദാം- 10 എണ്ണം
  • മാതളം- ആവശ്യത്തിന്
  • കുരുമുളകുപൊടി- ആവശ്യത്തിന്

Also Read: ഓർമശക്തി മെച്ചപ്പെടുത്താം ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

തയ്യാറാക്കുന്ന വിധം

  • ധാന്യങ്ങൾ കുറച്ച് വെള്ളത്തിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ കുതിർത്തു വയ്ക്കാം.
    ഇതേ സമയം കാരറ്റ്, സ്വീറ്റ്‌കോൺ, സാലഡ് വെള്ളരി, എന്നിവ കഷ്ണങ്ങളായി അരിഞ്ഞത് 1 കപ്പ് ആവിയിൽ വേവിച്ചെടുക്കാം.
  • ഒരു ബൗളിലേയ്ക്ക് വേവിച്ച ധാന്യങ്ങളും, പച്ചക്കറികളും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഇഞ്ചി ചെറുതായി അരിഞ്ഞത് 1 സ്പൂൺ, ആവശ്യത്തിന് കുരുമുളകുപൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
  • ഇതിലേയ്ക്ക് മാതളവും ബദാമും, നാരങ്ങ പിഴിഞ്ഞത് രണ്ട് ടേബിൾസ്പൂണും ചേർത്തു കഴിക്കൂ.

Read More: പോഷകസമൃദ്ധമായ ഈ സൂപ്പ് മതി, പ്രതിരോധശേഷിയും ഊർജ്ജവും മെച്ചപ്പെടുത്താം

Food Recipe Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: