scorecardresearch

കുറച്ച് എണ്ണയിൽ കൂടുതൽ രുചിയിൽ ക്രിസ്പിയായി വട തയ്യാറാക്കാം, പരിപ്പിനു പകരം ഇതുപയോഗിക്കൂ

ചായക്കടയിൽ കിട്ടുന്ന ക്രിസ്പിയായിട്ടുള്ള പരിപ്പ് വട വീട്ടിൽ തയ്യാറാക്കുമ്പോൾ പരിപ്പിനു പകരം ഇത് ചേർത്തു നോക്കൂ

ചായക്കടയിൽ കിട്ടുന്ന ക്രിസ്പിയായിട്ടുള്ള പരിപ്പ് വട വീട്ടിൽ തയ്യാറാക്കുമ്പോൾ പരിപ്പിനു പകരം ഇത് ചേർത്തു നോക്കൂ

author-image
WebDesk
New Update
Cherupayar Vada Recipe FI

ചെറുപയർ വട

വൈകുന്നേരത്തെ ലഘുഭക്ഷണങ്ങൾക്കും അപ്രതീക്ഷിതമായി എത്തുന്ന അതിഥികൾക്കും അനുയോജ്യമായ ഹെൽത്തിയായ ലഘുഭക്ഷണമാണ് വട. പുറത്ത് മൊരിഞ്ഞതും അകത്ത് മൃദുവായതുമായ ഈ വട വീട്ടിൽ എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം എന്ന് ചിന്തിച്ചിട്ടുണ്ടോ? പരിപ്പില്ലാതെ വട വറുത്തെടുത്താലോൽ അതിനു പകരം ചെറുപയർ ചേർത്തു നോക്കൂ. 

Advertisment

Also Read: വിശപ്പ് കുറവാണോ? ഭക്ഷണത്തിനു മുമ്പ് ഇത് കുടിക്കൂ

ആൻ്റി ഓക്സിഡൻ്റുകൾ, ഫിനോളിക് ആസിഡുകൾ, ഫ്ലേവനോയ്ഡുകൾ, അവശ്യ ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ് ചെറുപയർ.  പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കാൻ ഇതു സഹായിക്കും. മാത്രമല്ല ചെറുപയർ കഴിക്കുന്നത് ദഹനം എളുപ്പമാക്കും. പ്രോട്ടീനും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ ദിവസവും രാവിലെ കഴിക്കുന്നത് നല്ലതാണ്.

Also Read: ഉപ്പുമാവ് കഴിക്കാൻ ഇനി ആരും കൊതിച്ചു പോകും, റവയ്ക്കു പകരം ഇത് ഉപയോഗിച്ചു പാകം ചെയ്യൂ

അതിനാൽ കുതിർത്തെടുത്ത ചെറുപയർ ഉപയോഗിച്ച് എളുപ്പത്തിൽ പരിപ്പു വട തയ്യാറാക്കാം. ഹോ കുക്കിംഗ് എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

ചേരുവകൾ

  • ചെറുപയർ
  • ഉപ്പ്
  • ഉള്ളി
  • പച്ചമുളക്
  • ഇഞ്ചി
  • കറിവേപ്പില
  • തക്കോലം
  • ജീരകം
  • മല്ലിയില
  • വെളിച്ചെണ്ണ

Also Read: പോഷകസമൃദ്ധമാണ്, ഇനി ബ്ലഡ് ഷുഗർ പേടിക്കാതെ മതിവരുവോളം ലഡ്ഡു കഴിക്കാം

തയ്യാറാക്കുന്ന വിധം

  • ചെറുപയർ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം. അത് ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. കുതിർത്ത പയറിലേയ്ക്ക് ആവശ്യമായ ഉപ്പ് ചേർത്ത് ചേർത്ത് നന്നായി അരച്ചെടുക്കാം. വെള്ളം ചേർക്കാതെ അരയ്ക്കാം.
  • ബാക്കിയുള്ള പയറിലേയ്ക്ക് ചുവന്നുള്ളി ചെറുതായി അരിഞ്ഞതു ചേർക്കാം.
  • അതിലേയ്ക്ക് പച്ചമുളക്, ഇഞ്ചി, കറിവേപ്പില, തക്കോലം, ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കാം. 
  • ആദ്യം അരച്ചെടുത്ത ചെറുപയറിലേയ്ക്ക് ഇതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം. 
  • മല്ലിയില ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ച് കുഴച്ചെടുക്കാം. 
  • അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
  • എണ്ണ ചൂടായി കഴിയുമ്പോൾ തയ്യാറാക്കിയ മാവിൽ നിന്നു അൽപം വീതം എടുത്ത് ചെറിയ ഉരുളകളാക്കി വട പോലെ പരത്തി എണ്ണയിൽ ചേർത്തു വറുക്കാം. 
  • കരിഞ്ഞു പോകാതെ ശ്രദ്ധിക്കാം. വറുത്തെടുത്ത ചെറുപയർ വട തേങ്ങാ ചമ്മന്തി, അല്ലെങ്കിൽ പുതിനയില ചമ്മന്തി എന്നിവയോടൊപ്പം കഴിക്കാം.

Read More: ഇരുമ്പിനാൽ സമ്പുഷ്ടമാണ്, കരുത്തുറ്റ ശരീരത്തിന് ദിവസവും ഇത് കഴിച്ചു നോക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: