scorecardresearch

ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കാം, ഈ എബിസി സാലഡ് ദിവസവും കഴിക്കൂ

പ്രഭാതഭക്ഷണമായോ, ഉച്ചഭക്ഷണത്തിന് മുൻപോ കഴിക്കാൻ പറ്റിയ ഈ സാലഡ് പോഷകങ്ങളുടെ ഒരു കലവറയാണ്

പ്രഭാതഭക്ഷണമായോ, ഉച്ചഭക്ഷണത്തിന് മുൻപോ കഴിക്കാൻ പറ്റിയ ഈ സാലഡ് പോഷകങ്ങളുടെ ഒരു കലവറയാണ്

author-image
WebDesk
New Update
ABC Salad Recipe FI

സാലഡ് | ചിത്രം: ഫ്രീപിക്

ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ തേടുന്നവർക്ക് ഏറ്റവും മികച്ച ഒരു തിരഞ്ഞെടുപ്പാണ് എബിസി സാലഡ്. പ്രഭാതഭക്ഷണമായോ, ഉച്ചഭക്ഷണത്തിന് മുൻപോ കഴിക്കാൻ പറ്റിയ ഈ സാലഡ് പോഷകങ്ങളുടെ ഒരു കലവറയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയ ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയാണ് ഇതിലെ പ്രധാന ചേരുവകൾ.

Advertisment

Also Read: ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാം ഒപ്പം തിളക്കമുള്ള ചർമ്മവും നേടാം, ദിവസവും ആഹാരത്തിനു മുമ്പ് ഇത് കുടിക്കൂ

ഈ മൂന്ന് ചേരുവകളും ഒരുമിച്ച് കഴിക്കുന്നത് നമ്മുടെ പ്രതിരോധശേഷി വർധിപ്പിക്കാനും, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും, ദഹനപ്രക്രിയ എളുപ്പമാക്കാനും, കൂടാതെ ചർമ്മത്തിന് തിളക്കം നൽകാനും വളരെയധികം സഹായിക്കുന്നു. ഉണ്ടാക്കാൻ വളരെ എളുപ്പമുള്ളതും എന്നാൽ രുചിയിൽ ഒട്ടും പിന്നിലല്ലാത്തതുമായ ഈ അത്ഭുത സാലഡ് ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യകരമായ ജീവിതം ഉറപ്പാക്കാം. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ, യാതൊരു പാചക കഷ്ടപ്പാടുകളും ഇല്ലാതെ, എങ്ങനെ ഈ എബിസി സാലഡ് തയ്യാറാക്കാമെന്ന് തൻവി പരിചയപ്പെടുത്തുന്നു. 

Also Read: ഹെൽത്തിയായി ശരീരഭാരം നിയന്ത്രിക്കാം, ദിവസവും ഒരു നേരം ഈ സാലഡ് കഴിക്കൂ

Advertisment

ചേരുവകൾ

  • ആപ്പിൾ
  • കാരറ്റ്
  • ബീറ്റ്റൂട്ട്
  • പുതിനയില
  • വാൽനട്ട്
  • കുരുമുളക്
  • ഇഞ്ചി
  • തേൻ
  • ഒലിവ് എണ്ണ
  • ഉപ്പ്
  • നാരങ്ങ

Also Read: കഠിനമായ ഡയറ്റുകൾ വേണ്ട, ശരീരഭാരം നിയന്ത്രിക്കാൻ ഇനി ഭക്ഷണത്തിനൊപ്പം ഇത് ശീലമാക്കൂ

തയ്യാറാക്കുന്ന വിധം

ആപ്പിൾ കഴുകി തൊലി കളഞ്ഞ് നീളത്തിൽ കട്ടി കുറച്ച് അരിഞ്ഞെടുക്കാം. കാരറ്റും, ബീറ്റ്റൂട്ടും ഇതു പോലെ കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെടുക്കാം. ഇത് ഒരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് പുതനയില, വാൽനട്ട് എന്നിവ പിൾടിച്ചു ചേർക്കാം. തേനിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി, ഒലിവ് എണ്ണ, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയത്, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ആപ്പിളും കാരറ്റും അരിഞ്ഞതിനു മുകളിലേയ്ക്കു ചേർത്തിളക്കി യോജിപ്പിച്ച് കഴിക്കാം. 

Read More: പ്രോട്ടീനും വിറ്റാമിനും നിറഞ്ഞ ഈ സാലഡ് മതി, ഇനി വിശപ്പ് ശമിപ്പിക്കുന്നതിനൊപ്പം ശരീരഭാരവും നിയന്ത്രിക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: