scorecardresearch

കഠിനമായ ഡയറ്റ് വേണ്ട, ശരീരഭാരം നിയന്ത്രിച്ച് ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാൻ രാവിലെ ഇത് കഴിക്കൂ

പ്രോട്ടീന്റെയും നാരുകളുടെയും കലവറയായ ഈ ഭക്ഷണം ദഹനപ്രക്രിയ സുഗമമാക്കാനും പേശികളുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്

പ്രോട്ടീന്റെയും നാരുകളുടെയും കലവറയായ ഈ ഭക്ഷണം ദഹനപ്രക്രിയ സുഗമമാക്കാനും പേശികളുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്

author-image
WebDesk
New Update
urud Dosa

ഉഴുന്ന് ദോശ | ചിത്രം: ഫ്രീപിക്

നമ്മുടെ നിത്യജീവിതത്തിലെ ഭക്ഷണശീലങ്ങളിൽ വരുന്ന മാറ്റങ്ങൾ ആരോഗ്യത്തെയും ശരീരഭാരത്തെയും ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. വറുത്തതും പൊരിച്ചതുമായ പലഹാരങ്ങൾക്കും ജങ്ക് ഫുഡുകൾക്കും പിന്നാലെ പോകുമ്പോൾ പലപ്പോഴും മറന്നുപോകുന്നത് അടുക്കളകളിൽ തന്നെയുള്ള പോഷകസമൃദ്ധമായ വിഭവങ്ങളെക്കുറിച്ചാണ്.

Advertisment

Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം

ഉഴുന്ന് അത്തരത്തിൽ ഒന്നാണ്. പ്രോട്ടീന്റെയും നാരുകളുടെയും കലവറയായ ഉഴുന്ന് ദഹനപ്രക്രിയ സുഗമമാക്കാനും പേശികളുടെ ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ഉഴുന്ന് കൊണ്ട് ഇഡ്ഡലിയും ദോശയും മാത്രമല്ല, ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന മികച്ചൊരു ഹെൽത്തി സ്നാക്കും തയ്യാറാക്കാം.

എണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തിക്കൊണ്ട് പച്ചക്കറികൾ കൂടി ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം പ്രഭാതഭക്ഷണമായോ നാലുമണി പലഹാരമായോ കഴിക്കാവുന്നതാണ്. ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കുന്നു എന്നതുകൊണ്ട് തന്നെ അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കുന്നു. 

Also Read: ഒരു കപ്പ് റവ മതി, കിടില​ൻ രുചിയിൽ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം

 ചേരുവകൾ

  • ഉഴുന്ന് - 250 ഗ്രാം
  • അരിപ്പൊടി - 2 ടീസ്പൂൺ
  • ഗോതമ്പ് പൊടി - 2 ടീസ്പൂൺ
  • സവാള (അരിഞ്ഞത്) - 1 എണ്ണം
  • തക്കാളി (അരിഞ്ഞത്) - 1 എണ്ണം
  • പച്ചമുളക് (അരിഞ്ഞത്) - 2 എണ്ണം
  • മല്ലിയില- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • എണ്ണ- ആവശ്യത്തിന് 

Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ

തയ്യാറാക്കുന്ന വിധം

  • ഉഴുന്ന് നന്നായി കഴുകി തലേദിവസം രാത്രിയോ അല്ലെങ്കിൽ 4-5 മണിക്കൂറോ വെള്ളത്തിൽ കുതിർക്കാൻ വെക്കാം.
  • കുതിർത്ത ഉഴുന്ന് നന്നായി കഴുകി ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കാം.
  • അരച്ചെടുത്ത ഉഴുന്നിലേക്ക് അരിപ്പൊടിയും ഗോതമ്പ് പൊടിയും ചേർക്കുക. ഇത് വിഭവത്തിന് നല്ലൊരു ഘടന നൽകാൻ സഹായിക്കും.
  • ഇതിലേക്ക് അരിഞ്ഞ സവാള, തക്കാളി, പച്ചമുളക്, മല്ലിയില, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം.
  • ഒരു ദോശക്കല്ല് അല്ലെങ്കിൽ പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക. വളരെ കുറഞ്ഞ അളവിൽ മാത്രം എണ്ണ തടവാം. തയ്യാറാക്കിയ മാവ് ഇതിലേക്ക് ഒഴിച്ച് ഒരു 'ചില്ല' അല്ലെങ്കിൽ അട പോലെ പരത്താം.
  • ഇരുവശവും നല്ലതുപോലെ വേവിച്ചെടുക്കാം. കുറഞ്ഞ തീയിൽ വേവിച്ചെടുക്കുന്നത് മാവ് ഉള്ളിലേക്ക് നന്നായി വെന്ത് കിട്ടാൻ സഹായിക്കും.

Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ

ഗുണങ്ങൾ

  • പയറുവർഗ്ഗങ്ങളിൽ പ്രോട്ടീൻ ഏറ്റവും കൂടുതലടങ്ങിയ ഒന്നാണ് ഉഴുന്ന്. ഇത് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. പച്ചക്കറികൾ ചേർക്കുന്നത് വഴി ഇതിലെ വിറ്റാമിനുകളുടെയും ഫൈബറിന്റെയും അളവ് വർദ്ധിക്കുന്നു. ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്കും പ്രമേഹ രോഗികൾക്കും ഒരുപോലെ കഴിക്കാവുന്ന ഒന്നാണിത്.
  • രുചികരവും എന്നാൽ കൊഴുപ്പ് കുറഞ്ഞതുമായ ഇത്തരം വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ആരോഗ്യകരമായ ഒരു ജീവിതശൈലി കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കും.

Read More: നാടൻ എല്ലും കപ്പയും ഇനി 10 മിനിറ്റിൽ റെഡി, ട്രൈ ചെയ്തു നോക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: