/indian-express-malayalam/media/media_files/2025/12/20/chilli-garlic-omelette-2025-12-20-11-20-08.jpg)
ചില്ലി ഗാർലിക് ഓംലെറ്റ് | ചിത്രം: ഫ്രീപിക്
രാവിലെയുള്ള തിരക്കുകൾക്കിടയിൽ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതും എന്നാൽ നാവിലൂറുന്ന രുചിയുള്ളതുമായ ഒരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണോ നിങ്ങൾ തിരയുന്നത്? സാധാരണ നമ്മൾ കഴിക്കുന്ന ഓംലെറ്റുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ചില്ലി ഗാർലിക റെസിപ്പി ട്രൈ ചെയ്യാം. വെളുത്തുള്ളിയുടെ സവിശേഷമായ മണവും ഉണക്കമുളകിന്റെ എരിവും ചേരുമ്പോൾ ഈ വിഭവം അത്യന്തം രുചികരമായി മാറുന്നു. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പരീക്ഷണങ്ങൾ ആഗ്രഹിക്കുന്നവർക്കും ഈ റെസിപ്പി വളരെ അനുയോജ്യമാണ്.
Also Read: ഒരു കപ്പ് ഗോതമ്പ് പൊടി മതി, ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല
വെറും 15 മിനിറ്റിനുള്ളിൽ തയ്യാറാക്കാം എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീനും വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങളും ഈ ഓംലെറ്റിനെ മികച്ചൊരു പോഷകാഹാരമാക്കി മാറ്റുന്നു. കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ലഘുഭക്ഷണമായി നൽകാനോ അല്ലെങ്കിൽ ഓഫീസിലേക്കുള്ള ടിഫിൻ ബോക്സിൽ കൊടുത്തുവിടാനോ ഇത് ഏറെ നല്ലതാണ്. അല്പം ചീസ് കൂടി ചേർത്താൽ ഇതിന്റെ രുചി ഇരട്ടിയാകും. ബുട്ടിയ ഗേൾ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പടുത്തി തരുന്നത്.
Also Read: സ്ത്രീകൾ പതിവായി മുട്ട കഴിക്കുന്നതിൻ്റെ ഗുണങ്ങൾ അറിയാമോ?
ചേരുവകൾ
- മുട്ട - 2 എണ്ണം
- ചില്ലി ഫ്ലേക്സ് - 1/2 ടീസ്പൂൺ
- മുളകുപൊടി- ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- വെളുത്തുള്ളി - 3 മുതൽ 4 അല്ലി വരെ (അരിഞ്ഞത്)
Also Read: തക്കാളി മാത്രം മതി, ഇനി ബ്രേക്ക്ഫാസ്റ്റും ഉച്ചയൂണും ആസ്വദിച്ചു കഴിക്കാം
തയ്യാറാക്കുന്ന വിധം
- ഒരു ഗ്ലാസ്സിലോ പാത്രത്തിലോ രണ്ട് മുട്ടകൾ പൊട്ടിച്ചൊഴിച്ച് നന്നായി അടിച്ചെടുക്കാം.
- ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി, ഉപ്പ്, ചില്ലി ഫ്ലേക്സ്, മുളകുപൊടി എന്നിവ ചേർക്കാം.
- ഇവയെല്ലാം കൂടി ഒന്നുകൂടി നന്നായി ഇളക്കി യോജിപ്പിക്കാം.
- ഒരു പാൻ അടുപ്പത്ത് വെച്ച് അല്പം വെണ്ണ ചൂടാക്കാം. തയ്യാറാക്കി വെച്ചിരിക്കുന്ന മുട്ട മിശ്രിതം പാനിലേക്ക് ഒഴിക്കാം.
- ഓംലെറ്റിന്റെ ഇരുവശങ്ങളും തിരിച്ചും മറിച്ചും ഇട്ട് പാകം ചെയ്യാം.
- ഓംലെറ്റിന് കൂടുതൽ രുചി ലഭിക്കാൻ വേണമെങ്കിൽ ഒരു സ്ലൈസ് ചീസും ഇതിന് മുകളിൽ വെക്കാവുന്നതാണ്.
Read More: ചോറ് ബാക്കി വന്നോ? 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us