/indian-express-malayalam/media/media_files/2025/12/18/banana-cheela-recipe-fi-2025-12-18-12-59-23.jpg)
ബനാന ചീല | ചിത്രം: ഫ്രീപിക്
അതിരാവിലെ അടുക്കളയിലെ തിരക്കുകൾക്കിടയിൽ പോഷകഗുണമുള്ളതും എന്നാൽ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുന്നതുമായ വിഭവങ്ങൾ കണ്ടെത്തുക ഏറെ പ്രയാസകരമാണ്. പഴുത്ത പഴവും ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ വെറും 20 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഒന്നാണ് ബനാന ചീല.
Also Read: ക്രിസ്മസ് വിരുന്നിന് മാറ്റേകാൻ ബീഫ് കട്ലറ്റ് വീട്ടിൽ ഉണ്ടാക്കാം
പഴം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികൾക്ക് പോലും ഇതിന്റെ രുചി ഏറെ ഇഷ്ടപ്പെടും. സ്വാഭാവികമായ മധുരവും മൃദുവായ ഈ വിഭവം പ്രഭാതഭക്ഷണമായും നാലുമണി പലഹാരമായും ഒരുപോലെ ഉപയോഗിക്കാം.
Also Read: ആരോഗ്യകരമായ ഈ പ്രഭാത ഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല
ചേരുവകൾ
- പഴുത്ത പഴം- 2 എണ്ണം
- പാൽ- 1/2 കപ്പ്
- ഗോതമ്പ് പൊടി- ആവശ്യത്തിന്
- തേൻ- 2 ടേബിൾ സ്പൂൺ
- നെയ്യ്- 1 ടേബിൾ സ്പൂൺ
Also Read: ക്രിസ്മസിന് മധുരം പകരാൻ ഒരു സ്റ്റീം പുഡിംഗ്, 3 ചേരുവകൾ മതി
തയ്യാറാക്കുന്ന വിധം
- ആദ്യമായി പഴം ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ അരച്ചെടുക്കാം. ഇതിലേക്ക് അര കപ്പ് പാൽ കൂടി ചേർത്ത് നന്നായി അരയ്ക്കാം.
- അരച്ചെടുത്ത മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിലേക്ക് തേൻ ചേർത്ത് നന്നായി ഇളക്കാം.
- ശേഷം ഗോതമ്പ് പൊടി അല്പാല്പമായി ചേർത്ത് ഇളക്കി ദോശമാവിന്റെ പരുവത്തിൽ തയ്യാറാക്കാം. കട്ടകൾ ഇല്ലാതെ ഇളക്കാൻ ശ്രദ്ധിക്കണം.
- ഒരു നോൺ-സ്റ്റിക് പാൻ അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അല്പം നെയ്യ് തടവാം. ഒരു തവി മാവ് ഒഴിച്ച് വട്ടത്തിൽ നേർത്ത രീതിയിൽ പരത്താം. രണ്ട് വശവും ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ ചെറിയ തീയിൽ ചുട്ടെടുക്കാം.
- ഇത് ചൂടോടെ കഴിക്കാം. മുകളിൽ കുറച്ചേ തേൻ കൂടി ഒഴിച്ചാൽ കൂടുതൽ രുചികരമാക്കാം.
Read More: ഉച്ചയൂണ് രുചികരവും പോഷകസമ്പന്നവുമാക്കാം, ഈ തോരൻ ട്രൈ ചെയ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us