/indian-express-malayalam/media/media_files/2025/11/20/ragi-kozhukkatta-recipe-fi-2025-11-20-12-19-27.jpg)
റാഗി കൊഴുക്കട്ട
കാൽസ്യം, പൊട്ടാസ്യം, അയൺ, വിറ്റാമിൻ ബി6, ഫോളിക് ആസിഡ്, ആന്റി ഓക്സിഡന്റ് ​എന്നിവയാൽ സമ്പന്നമായ ധാന്യമാണ് റാഗി. മുത്താറിയെന്നും പഞ്ഞപ്പുല്ലെന്നുമൊക്കെ റാഗിയെ വിളിക്കാറുണ്ട്. പ്രമേഹം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്ന റാഗി ദഹന സഹായിയാണ്. മലബന്ധം തുടങ്ങി ദഹന സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. വിശപ്പ് ശമിപ്പിച്ച് ഭക്ഷണം അമിതായി കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിനും റാഗി ഗുണം ചെയ്യും. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ വിളർച്ച പ്രതിരോധിക്കാനും നല്ലതാണ്.
Also Read: ബ്രേക്ക്ഫാസ്റ്റിന് മുമ്പ് ഇത് കുടിക്കൂ, കഠിനമായ ഡയറ്റില്ലാതെ ശരീരഭാരം നിയന്ത്രിക്കാം
അരിപ്പൊടി ഉപയോഗിച്ച് സാധാരണ വേവിച്ചെടുക്കാറുള്ള കൊഴുക്കട്ട കഴിക്കാത്തവരുണ്ടോ?. ഇനി അരിപ്പൊടിക്കു പകരം അൽപ്പം റാഗി പൊടിച്ചതും, നട്സും ചേർത്ത് ഹെൽത്തിയായി കൊഴുക്കട്ട തയ്യാറാക്കിയാലോ?. ഹോം കുക്കിങ് ഷോ എന്ന യൂട്യൂബ് ചാനലാണ് റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
Also Read: ഒരു മുട്ട മതി, ഇനി ആരും കൊതിക്കുന്ന രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം
ചേരുവകൾ
- റാഗി പൊടി- 1 കപ്പ്
- തേങ്ങ- 1/2 കപ്പ്
- കശുവണ്ടി- 2 ടേബിൾസ്പൂൺ
- നിലക്കടല- 2 ടേബിൾസ്പൂൺ
- ശർക്കര- 1/2 കപ്പ്
- വെള്ളം- 1/2 കപ്പ്
- ഏലയ്ക്ക പൊടി- 1/2 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- നെയ്യ്- 1 ടേബിൾസ്പൂൺ
Also Read: എനർജി ബാർ കടയിൽ നിന്നും വാങ്ങേണ്ട, ഇത് ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ഒരു കപ്പ് റാഗിപ്പൊടി ചേർത്തു വറുക്കാം.
അതിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് കൂടി ചേർത്തു വറുക്കാം. - അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വയ്ക്കാം.
- അതേ പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ കശുവണ്ടി, നിലക്കടല എന്നിവ ചേർത്ത് വറുത്തെടുക്കാം.
- വറുത്ത നട്സ് മാറ്റി വയ്ക്കുക. പാത്രത്തിലേക്ക് അര കപ്പ് ശർക്കര ചേർക്കാം.
- ഇതിൽ അര കപ്പ് വെള്ളം ഒഴിച്ച് അലിയിച്ചെടുക്കാം.
- ശർക്കര അലിഞ്ഞതിനു ശേഷം അരിച്ചെടുക്കാം.
- വറുത്ത വച്ചിരിക്കുന്ന തേങ്ങയും റവയും ഒരു ബൗളിലേക്കു മാറ്റാം.
- വറുത്തെടുത്ത നട്സ് പൊടിച്ചു ചേർക്കാം.
- അര ടീസ്പൂൺ ഏലയ്ക്കപ്പൊടി, ഒരു ടേബിൾസ്പൂൺ നെയ്യ്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം.
- ശർക്കര ലായനി അൽപ്പം വീതം ഒഴിച്ചിളക്കുക. റാഗിയിൽ നിന്ന് ആവശ്യത്തിന് എടുത്ത് ചെറിയ ഉരുളകളാക്കി ആവിയിൽ വേവിക്കാം.
Read More: സോഷ്യൽ മീഡിയയിൽ വൈറലായ ബട്ടർ ക്രീം ബൺ തയ്യാറാക്കാം ഓവനില്ലാതെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us