scorecardresearch

റവ വേണ്ട, ഈ പൊടി ഒരു കപ്പുണ്ടെങ്കിൽ ഇനി ഉപ്പുമാവ് കൂടുതൽ രുചികരവും പോഷകസമൃദ്ധവുമാക്കാം

റവ ചേർത്തു തയ്യാറാക്കുന്നതു മാത്രമല്ല ഉപ്പുമാവ്. അതിൻ്റെ രുചിയും ഗുണവും വർധിപ്പിക്കാൻ മറ്റ് പല ധാന്യപ്പൊടികളും ഉപയോഗിക്കാം

റവ ചേർത്തു തയ്യാറാക്കുന്നതു മാത്രമല്ല ഉപ്പുമാവ്. അതിൻ്റെ രുചിയും ഗുണവും വർധിപ്പിക്കാൻ മറ്റ് പല ധാന്യപ്പൊടികളും ഉപയോഗിക്കാം

author-image
WebDesk
New Update
Ragi Upma Recipe FI

റാഗി ഉപ്പുമാവ്

വളരെ പെട്ടെന്ന് എന്നാൽ ഹെൽത്തിയായി തയ്യാറാക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ് ഏതെന്ന് ചോദിച്ചാൽ നിങ്ങൾ എന്തു പറയും?. ഉപ്പു മാവിനോളം എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ മറ്റൊരു വിഭവമില്ല. അധികം ചേരുവകളൊന്നും ഇതിന് ആവശ്യമില്ല. പഴുത്ത പഴവും, പഞ്ചസാരയും ചേർത്ത് ഉപ്പുമാവ് കഴിക്കാം. ചിലയിടങ്ങളിൽ ഉപ്പുമാവിൽ തേങ്ങ ചിരകിയത് കൂടി ചേർക്കാറുണ്ട്.

Advertisment

Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്ന വട്ടയപ്പം, ഇങ്ങനെ പാകം ചെയ്യൂ

ബ്രേക്ക്ഫാസ്റ്റിൽ അൽപം വ്യത്യസ്തവും എന്നാൽ രുചികരവുമായ ഒരു റെസിപ്പിയാണ് നിങ്ങൾ തേടുന്നതെങ്കിൽ ഉപ്പുമാവ് റാഗി ചേർത്തു തയ്യാറാക്കി നോക്കൂ. ദിവസവും റാഗി കഴിക്കുന്നത് ഊർജ്ജോത്പാദനത്തിന് ഗുണകരമാണ്.

Also Read: സോഫ്റ്റ് മാത്രമല്ല ഇനി പുട്ട് ഹെൽത്തിയുമാകും, അരിപ്പൊടി ചേർക്കാതെ ഇങ്ങനെ തയ്യാറാക്കാം

ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്കി, വിറ്റാമിൻ ബി1, വിറ്റാമിൻ ബി 3, വിറ്റാമിൻ ബി 5 എന്നിവയുടെ സമ്പന്നമായ ഉറവിടമാണത്. കൂടാതെ റാഗി ഗ്ലൂട്ടൻ രഹിത ധാന്യമാണ്. അതിനാൽ ശരീരഭാര നിയന്ത്രണത്തിന് ഏറെ ഫലപ്രദമായിരിക്കും. റാഗി ഉപ്പുമാവ് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം. ഹോം കുക്കിങ് ഷോ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Advertisment

Also Read: ദോശയ്ക്കും ഇഡ്ഡലിക്കും ബെസ്റ്റ്, 2 മിനിറ്റിൽ തയ്യാറാക്കാം ഈ ചമ്മന്തി

ചേരുവകൾ

  • റാഗി
  • തക്കാളി
  • ബീൻസ്
  • കാരറ്റ്
  • എണ്ണ
  • വെളിച്ചെണ്ണ
  • കടുക്
  • വറ്റൽമുളക്

Also Read: ഉച്ചയൂണ് പോഷകസമൃദ്ധമാക്കാം, മുറ്റത്തു നിൽക്കുന്ന ഈ ഇല മതി

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പിൽ വച്ച് ഒരു കപ്പ് റാഗി പൊടിച്ചതിലേയ്ക്ക് വെള്ളവും, ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കാം.
  • മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുകും വറ്റൽമുളകും ചേർത്തു വറുക്കാം.
  • അതിലേയ്ക്ക് കാരറ്റ്, ബീൻസ്, തക്കാളി തുടങ്ങി ലഭ്യമായ പച്ചക്കറികൾ ചെറുതായി അരിഞ്ഞു ചേർത്തു വഴറ്റാം.
  • അതിലേയ്ക്ക് വറുത്തെടുത്ത റാഗിപ്പൊടി ചേർക്കാം.
  • ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ചിളക്കിയെടുക്കാം. വെള്ളം വറ്റിയതിനു ശേഷം അടുപ്പണച്ച് ചൂടോടെ കഴിക്കാം. 

Read More: അരി അരയ്‌ക്കേണ്ട ബേക്കിംഗ് സോഡ ചേർക്കേണ്ട, പാലപ്പം ഇനി ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: