/indian-express-malayalam/media/media_files/2025/11/24/protien-rich-salad-fi-2025-11-24-13-16-44.jpg)
പ്രോട്ടീൻ സാലഡ് | ചിത്രം: ഫ്രീപിക്
അതിവേഗത്തിലുള്ള ജീവിതത്തിനിടയിൽ, ആരോഗ്യകരമായ ഭക്ഷണം തയ്യാറാക്കുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയാണ്. തിരക്കിനിടയിൽ, പോഷകമൂല്യം കുറഞ്ഞ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കേണ്ടി വരുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ, നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമുള്ള പോഷകങ്ങളിൽ ഒന്നായ പ്രോട്ടീൻ യാതൊരു കുറവുമില്ലാതെ, വെറും 5 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ലളിതവും രുചികരവുമായ വിഭവങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമോ?
Also Read: കട്ലറ്റ് ക്രിസ്പിയായി വറുത്തെടുക്കാം, ഇതുപയോഗിച്ച് മാവ് തയ്യാറാക്കൂ
മാംസപേശികളുടെ നിർമ്മാണം, ഊർജ്ജസ്വലത നിലനിർത്തൽ, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് പ്രോട്ടീൻ അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ, തിരക്കിട്ട ദിവസങ്ങളിൽ പോലും പ്രഭാതഭക്ഷണമായോ, ഉച്ചഭക്ഷണമായോ, അല്ലെങ്കിൽ പെട്ടെന്നുള്ള ഒരു ലഘുഭക്ഷണമായോ ഇത് നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 5 മിനിറ്റിൽ പാകം ചെയ്തെടുക്കാവുന്ന ഒരു ഹെൽത്തി സാലഡ് റെസിപ്പി ശ്രീലക്ഷമി പരിചയപ്പെടുത്തുന്നു.
Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റ്, ഇനി പുട്ട് ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ
ചേരുവകൾ
- ഒലിവ് എണ്ണ
- വെളുത്തുള്ളി
- കാരറ്റ്
- കൂൺ
- ബ്രോക്കോളി
- ഉപ്പ്
- ക്യാപ്സിക്കം
- ഗ്രീൻ പീസ്
- ചോളം
- വറ്റൽമുളക്
- കുരുമുളകുപൊടി
- ഒറിഗാനോ
- മുട്ട
Also Read: ഭക്ഷണത്തിന് രുചിയും ഗുണവും വർധിക്കും, പാകം ചെയ്യാൻ ഇതിലൊന്ന് ഉപയോഗിക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് ഒലിവ് എണ്ണ ഒഴിക്കാം. ഒലിവ് എണ്ണ ചൂടായി കഴിയുമ്പോൾ വെളുത്തുള്ളിൽ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
- ശേഷം കാരറ്റ് നീളത്തിൽ അരിഞ്ഞതും ഗ്രീൻ പീസും, ചോളവും ചേർത്തു വേവിക്കാം.
- ഇവ വെന്തു വരുമ്പോൾ വറ്റൽമുളക് ചതച്ചത്, കുരുമുളകുപൊടി, ഒറിഗാനോ എന്നിവ ചേർക്കാം.
- മസാലകൾ പിടിച്ചതിനു ശേഷം രണ്ട് മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
- അൽപം കുരുമുളകുപൊടി കൂടി ചേർക്കാം. ഇത് അടച്ചു വച്ച് വേവിക്കാം. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.
Read More: ദഹനാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും ഒരു ഹെൽത്തി സൂപ്പ്, ഇനി ദിവസവും ഇത് കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us