/indian-express-malayalam/media/media_files/2025/11/22/healthy-chapati-recipe-fi-2025-11-22-12-58-24.jpg)
ചപ്പാത്തി
മുരിങ്ങയില ഇഷ്ടമാണോ?. ഇഷ്ട്ടപെട്ടില്ലെങ്കിലും ഭക്ഷണ ക്രമത്തിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഒന്നാണിത്. തിരക്കു പിടിച്ച ദിവസങ്ങളിൽ ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. പ്രത്യേകിച്ച് കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി അത്യന്താപേഷിതമാണ്. ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഊർജ്ജം നൽകാനും മുരിങ്ങയിലയ്ക്ക് കഴിയും.
Also Read: ഇനി സിംപിളായി വീട്ടിലുണ്ടാക്കാം മൊരിഞ്ഞ മസാല ദോശ, ഈ രഹസ്യക്കൂട്ട് പരീക്ഷിക്കൂ
അങ്ങനെയെങ്കിൽ മുരിങ്ങയില എങ്ങനെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം?. മുരിങ്ങയില കൊണ്ട് ചപ്പാത്തി തയ്യാറാക്കിയാലോ?. കയ്പണെല്ലോ എന്ന് ചിന്തിക്കേണ്ട. ഗോതമ്പ് പൊടിയോടൊപ്പം ഇല മുഴുവനോട് ചേർത്ത് കുഴച്ച് മാവ് തയ്യാറാക്കിയാൽ മതി. ഹോം കുക്കിങ് ഷോ എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ ഹെൽത്തി മുരിങ്ങയില ചപ്പാത്തിയുടെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- മുരിങ്ങയില
- ഗോതമ്പ് പൊടി
- ഇഞ്ചി
- പച്ചമുളക്
- മഞ്ഞൾപ്പൊടി
- മല്ലിപ്പൊടി
- ജീരകം
- ഉപ്പ്
- അയമോദകം
- എണ്ണ
- വെള്ളം
- നെയ്യ്
Also Read: മസാലക്കൂട്ടുകൾ വേണ്ട, ഇനി ചിക്കൻ ക്രിസ്പിയായി വറുത്തെടുക്കാം, ഇത്രമാത്രം ചെയ്താൽ മതി
Also Read: മാവ് അരയ്ക്കുമ്പോൾ ഇവ ചേർക്കൂ, പഞ്ഞിപോലുള്ള ദോശ ചുട്ടെടുക്കാം
തയ്യാറാക്കുന്ന വിധം
- ഒരു ബൗളിൽ രണ്ട് കപ്പ് ഗോതമ്പ് പൊടിയെടുക്കാം.
- ഇതിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർക്കാം.
- മസാലകളായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ അയമോദകം, അവശ്യത്തിന് മുരിങ്ങയിലയും ചേർക്കാം.
- അൽപ്പം വെള്ളം കൂടി ചേർത്ത് മാവ് കുഴച്ചെടുക്കാം.
- തയ്യാറാക്കിയ മാവ് ഉപയോഗിച്ച് ചപ്പാത്തി പരത്തുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് അല്ലെങ്കിൽ എണ്ണ പുരട്ടി ചപ്പാത്തി ചുട്ടെടുക്കാം.
Read More: ഗോതമ്പ് പൊടി കുഴയ്ക്കുമ്പോൾ ഇത് ചേർക്കൂ, ചപ്പാത്തി പഞ്ഞി പോലെ സോഫ്റ്റാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us