scorecardresearch

ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ

ബ്രേക്ക്ഫാസ്റ്റ് പോഷകസമ്പന്നമായില്ലെങ്കിൽ ദിവസം മുഴുവൻ ഊർജ്ജവും ഉന്മേഷവും ലഭിക്കില്ല. തിരക്കുള്ള ദിവസങ്ങളിൽപ്പോലും ഇനി പ്രോട്ടീൻ റിച്ചായി ഭക്ഷണം കഴിക്കാൻ ഇതാ ഒരു സിംപിൾ റെസിപ്പി

ബ്രേക്ക്ഫാസ്റ്റ് പോഷകസമ്പന്നമായില്ലെങ്കിൽ ദിവസം മുഴുവൻ ഊർജ്ജവും ഉന്മേഷവും ലഭിക്കില്ല. തിരക്കുള്ള ദിവസങ്ങളിൽപ്പോലും ഇനി പ്രോട്ടീൻ റിച്ചായി ഭക്ഷണം കഴിക്കാൻ ഇതാ ഒരു സിംപിൾ റെസിപ്പി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cabbage Egg FI

ഹെൽത്തിയാണ് സിംപിളാണ് ഈ റെസിപ്പി

ആരോഗ്യകരമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്ന ഏതൊരാളും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകേണ്ടത് തന്റെ പ്രഭാതഭക്ഷണത്തിനാണ്. രാത്രിയിലെ നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരം സ്വീകരിക്കുന്ന ആദ്യത്തെ ആഹാരമായതുകൊണ്ട് തന്നെ, അതിൽ ആവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയിരിക്കണം എന്നത് നിർബന്ധമാണ്.

Advertisment

ബ്രേക്ക്ഫാസ്റ്റ് പോഷകസമ്പന്നമായില്ലെങ്കിൽ ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ക്ഷീണവും ഉന്മേഷക്കുറവും നിങ്ങളെ അലട്ടിയേക്കാം. എന്നാൽ പലപ്പോഴും ജോലിക്കും പഠനത്തിനുമുള്ള തിരക്കിനിടയിൽ പോഷകപ്രദമായ വിഭവങ്ങൾ തയ്യാറാക്കാൻ പലർക്കും സമയം ലഭിക്കാറില്ല.

ഇത്തരം സാഹചര്യങ്ങളിൽ മുട്ട കൊണ്ടുള്ള വിഭവങ്ങളാണ് പലരും ആശ്രയിക്കാറുള്ളത്. ഓംലെറ്റ് ബ്രെഡ് ടോസ്റ്റ് എന്നിവ ട്രൈ ചെയ്യാത്തവർ കുറവായിരിക്കും. എന്നാൽ ദിവസവും ഒരേ ഓംലെറ്റ് തന്നെ കഴിക്കുന്നത് മടുപ്പായി തോന്നുന്നുണ്ടോ? എങ്കിൽ ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ. 

Also Read: കല്ലുപോലെ ആകില്ല, ചപ്പാത്തി സോഫ്റ്റാകാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ചേരുവകൾ

  • കാബേജ്- 1
  • മുട്ട- 3
  • വെളുത്തുള്ളി- 3
  • സവാള- 1
  • ഉപ്പ്- ആവശ്യത്തിന്
  • പച്ചമുളക്
  • കുരുമുളക്- ആവശ്യത്തിന്
  • ഗോതമ്പ് പൊടി- 4 ടേബിൾസ്പൂൺ

Also Read: മാവ് കുഴയ്ക്കുമ്പോൾ ഇനി ഇതു കൂടി ചേർക്കൂ, പൂരി ക്രിസ്പിയാകും

Also Read: തന്തൂരി അടുപ്പ് വേണ്ട, പാനിൽ ചുട്ടെടുക്കാം റെസ്റ്റോറൻ്റ് സ്റ്റൈൽ ചില്ലി ചീസ് നാൻ

തയ്യാറാക്കുന്ന വിധം

  • ഒരു കാബേജിൻ്റെ പകുതി ചെറുതായി ഗ്രേറ്റ് ചെയ്തെടുക്കാം.
  • അത് ഒരു ബൗളിലേക്കു മാറ്റി കുറച്ച് വെള്ളം ഒഴിച്ചു തിളപ്പിക്കാം.
  • ശേഷം വെള്ളം മുഴുവനായി കളഞ്ഞ് മറ്റൊരു ബൗളിലേക്കു മാറ്റാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം.
  • അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
  • ഒരു ടീസ്പൂൺ അരച്ചെടുത്തതും ചേർത്തിളക്കി യോജിപ്പിക്കാം.
  • വേവിച്ചെടുത്ത കാബേജിലേക്ക് അത് മാറ്റാം.
  • മൂന്ന് മുട്ട പൊട്ടിച്ചത് കാബേജിലേക്കു ചേർക്കാം.
  • ശേഷം മസാലയായി എരിവിനനുസരിച്ച് പച്ചമുളകും, കുരുമുളകുപൊടിയും, നാല് ടേബിൾസ്പൂൺ ഗോതമ്പ് പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് അൽപം എണ്ണ പുരട്ടാം.
  • മാവിൽ നിന്ന് കുറച്ചു വീതം എടുത്ത് പാനിൽ ഒഴിച്ച് ഇരുവശങ്ങളും ചുട്ടെടുക്കാം.

Read More: കപ്പ കിട്ടിയാൽ ഇങ്ങനെ പാകം ചെയ്യൂ, നാവിൽ കപ്പലോടുന്ന രുചിയാണ്

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: