/indian-express-malayalam/media/media_files/2026/02/03/protien-rich-sandwich-fi-2026-02-03-13-20-35.jpg)
പ്രോട്ടീൻ റിച്ച് സാൻഡ്‌വിച്ച്. | ചിത്രം: ഫ്രീപിക്
ആരോഗ്യകരമായ ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ഇന്ന് പ്രഭാതഭക്ഷണത്തിലും അത്താഴത്തിലും ഒരുപോലെ ഉൾപ്പെടുത്താൻ കഴിയുന്ന മികച്ച വിഭവമാണ് ഹൈ-പ്രോട്ടീൻ സാൻഡ്‌വിച്ച്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും പേശികളുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ പ്രദാനം ചെയ്യുന്ന ഒരു ഉത്തമ വിഭവമാണിത്. സാധാരണയായി സാൻഡ്‌വിച്ചുകളിൽ കൊഴുപ്പ് കൂടിയ ചേരുവകളാണ് ഉപയോഗിക്കാറുള്ളതെങ്കിൽ ഇനി സോയ ചങ്ക്സും മുട്ടയും ചേർത്തുള്ള തികച്ചും വ്യത്യസ്തവും പോഷകസമൃദ്ധവുമായ സാൻഡ്‌വിച്ച് ട്രൈ ചെയ്തു നോക്കൂ.
Also Read: മുട്ടയും ബ്രെഡും ഉണ്ടോ? 2 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി
സോയ സസ്യപ്രോട്ടീന്റെ കലവറയാണെങ്കിൽ, മുട്ട ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകൾ നൽകുന്നു. ഇവ രണ്ടും ചേർന്നുള്ള ഫില്ലിംഗ് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും, ഇത് അമിതാഹാരം ഒഴിവാക്കി ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. കവിതാ സുരേൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: ഇതാണ് ആ രഹസ്യക്കൂട്ട്! ക്രിസ്പി മുളക് ബജ്ജി ഇങ്ങനെ തയ്യാറാക്കാം
ചേരുവകൾ
- സോയ ചങ്ക്സ് – ¼ കപ്പ്
- മുട്ട – 2 എണ്ണം
- വറ്റൽമുളക് – 3 എണ്ണം
- വെളുത്തുള്ളി – 6 അല്ലി
- ചീസ് ക്യൂബ് – 1 എണ്ണം
- നാരങ്ങാനീര് – 2 ടേബിൾ സ്പൂൺ
- ഉപ്പ് – പാകത്തിന്
- മിക്സഡ് ഹെർബ്സ് – 1 ടീസ്പൂൺ
- പാൽ – 4 മുതൽ 5 ടേബിൾ സ്പൂൺ വരെ
- സവാള, ക്യാപ്സിക്കം, കുക്കുമ്പർ, സ്വീറ്റ് കോൺ – ആവശ്യത്തിന് (ചെറുതായി അരിഞ്ഞത്)
- ബ്രെഡ് അല്ലെങ്കിൽ ചപ്പാത്തി- ആവശ്യത്തിന്
Also Read: ഇടിയപ്പം പൂപോലെ മൃദുവാകും, കൈ വേദനയില്ലാതെ മാവ് പിഴിഞ്ഞെടുക്കാൻ ഇതാ ഒരു എളുപ്പവഴി
തയ്യാറാക്കുന്ന വിധം
- ആദ്യം സോയ 10 മിനിറ്റ് ചൂടുവെള്ളത്തിൽ കുതിർത്ത് വെക്കാം. ശേഷം വെള്ളം നന്നായി പിഴിഞ്ഞുകളയാം. ഒരു ഇഡ്ഡലി പാത്രത്തിൽ മുട്ട, സോയ, ഉണക്കമുളക്, വെളുത്തുള്ളി എന്നിവ വെച്ച് 5 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
- ആവിയിൽ വേവിച്ച മുട്ട, വറ്റൽമുളക്, വെളുത്തുള്ളി എന്നിവ മിക്സിയിൽ എടുക്കാം.
- ഇതിലേക്ക് ചീസ് ക്യൂബ്, നാരങ്ങാനീര്, ഉപ്പ്, മിക്സഡ് ഹെർബ്സ്, പാൽ എന്നിവ ചേർത്ത് നല്ല മയമുള്ള പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം.
- വേവിച്ചു വെച്ചിരിക്കുന്ന സോയ ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഒരു പാത്രത്തിൽ സോയ, സവാള, ക്യാപ്സിക്കം, സ്വീറ്റ് കോൺ, കുക്കുമ്പർ എന്നിവ ചേർക്കുക.
- ഇതിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന പേസ്റ്റ് ഒഴിച്ച് നന്നായി യോജിപ്പിക്കാം.
ഈ സ്വാദിഷ്ടമായ മിശ്രിതം ടോസ്റ്റ് ചെയ്ത ബ്രെഡിലോ ചപ്പാത്തിയിലോ വെച്ച് കഴിക്കാവുന്നതാണ്.
Read More: ശരീരഭാരം കുറയ്ക്കണോ? ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം ഈ വിഭവം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us