/indian-express-malayalam/media/media_files/2025/12/18/oats-recipe-fi-2025-12-18-12-14-46.jpg)
ഓട്സ് തോരൻ | ചിത്രം: ഫ്രീപിക്
ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരുന്നവർക്കിടയിൽ ഇന്ന് ഏറ്റവും പ്രചാരമുള്ള ഒന്നാണ് ഓട്സ്. സാധാരണയായി പാൽ ചേർത്ത കഞ്ഞിയായോ സ്മൂത്തികളായോ ആണ് നാം ഓട്സ് കഴിക്കാറുള്ളത്. എന്നാൽ നമ്മുടെ തനതായ കേരളീയ വിഭവങ്ങളോട് ഓട്സിനെ ചേർത്തുവെച്ചാൽ അത് രുചികരമായ ഒരു മാറ്റമായിരിക്കും. അത്തരത്തിൽ വളരെ വ്യത്യസ്തവും എന്നാൽ ആരോഗ്യപ്രദവുമായ ഒരു വിഭവമാണ് 'ഓട്സ് തോരൻ'. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ഓട്സും വിറ്റാമിനുകളാൽ സമ്പന്നമായ പച്ചക്കറികളും ചേരുന്ന ഈ വിഭവം പ്രമേഹരോഗികൾക്കും അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ അനുയോജ്യമാണ്.
Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ
രാവിലെ തിരക്കുപിടിച്ച സമയങ്ങളിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പരമ്പരാഗതമായ തോരൻ തയ്യാറാക്കുന്ന അതേ രീതിയിൽ തന്നെ തേങ്ങയും ജീരകവും വെളിച്ചെണ്ണയും ചേർത്ത് തയ്യാറാക്കുന്നതിനാൽ ഓട്സിന്റെ വിദേശി രുചി മാറി നല്ല നാടൻ രുചി ലഭിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ചോറിനൊപ്പമോ കഞ്ഞിക്കൊപ്പമോ ഒരു സൈഡ് ഡിഷ് ആയി ഉപയോഗിക്കാം.
Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ
ചേരുവകൾ
- തേങ്ങ- 1/2 കപ്പ് ചിരകിയത്
- കാബേജ് - 150 ഗ്രാം
- കാരറ്റ് - 100 ഗ്രാം
- ബീൻസ് - 100 ഗ്രാം
- ഓട്സ്- 3 ടേബിൾസ്പൂൺ
- വെളിച്ചെണ്ണ- 2 ടേബിൾസ്പൂൺ
- കടുക്- 1 ടീസ്പൂൺ
- ജീരകം- 2 ടീസ്പൂൺ
- വറ്റൽ മുളക്- 2 എണ്ണം
- പച്ചമുളക്- 1 എണ്ണം (അരിഞ്ഞത്)
- കറിവേപ്പില- ആവശ്യത്തിന്
- ഉപ്പ്- പാകത്തിന്
Also Read: തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം
- ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കാം. ഇതിലേക്ക് വറ്റൽ മുളക്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു വഴറ്റാം.
- അരിഞ്ഞു വെച്ചിരിക്കുന്ന കാബേജ്, കാരറ്റ്, ബീൻസ് എന്നിവ പാനിലേക്കു ചേർക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് പച്ചക്കറികൾ പാകത്തിന് വേവാകുന്നത് വരെ വഴറ്റാം.
- തേങ്ങയും ജീരകവും ചേർത്ത് വെള്ളമില്ലാതെ അരച്ചെടുക്കാം. ഈ കൂട്ടിലേക്ക് ഓട്സ് കൂടി ചേർത്ത് നന്നായി യോജിപ്പിക്കാം.
- തയ്യാറാക്കിയ ഓട്സ്-തേങ്ങ കൂട്ട് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികളിലേക്ക് ചേർക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചു മിനിറ്റ് കൂടി ചെറിയ തീയിൽ വേവിക്കാം.
- ശേഷം അടുപ്പണച്ച് മുകളിൽ കുറച്ച് കറിവേപ്പില ചേർത്ത് അൽപം വെളിച്ചെണ്ണ ഒഴിച്ച് അടുപ്പണയ്ക്കാം. ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
Read More: പഞ്ഞി പോലുള്ള പുട്ട് വേണോ? അരിപ്പൊടിയിൽ ഇതു കൂടി ചേർക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us