/indian-express-malayalam/media/media_files/2025/12/02/moringa-thoran-fi-2025-12-02-14-18-30.jpg)
മുരിങ്ങയില തോരൻ | ചിത്രം: ഫ്രീപിക്
മുരിങ്ങയില മലയാളികൾക്ക് ഒട്ടും അപരിചിതമായിരിക്കില്ല. മിക്ക രോഗങ്ങളും ശമിപ്പിക്കുന്നതിനുള്ള ശേഷി ഇതിനുണ്ട് എന്ന അറിയാത്തവർ ചുരുക്കമേ കാണൂ. തയ്യാറാക്കിയെടുക്കാനുള്ള പ്രയാസം കാരണം അടുക്കളയിലെ സ്ഥിരം കറി കൂട്ടുകളിൽ അത്ര കണ്ട് സ്ഥാനം മുരിങ്ങിയിലയ്ക്ക് ഇല്ല. എന്നാൽ ഇന്ന് മുരിങ്ങയിലകൾ മാത്രം വേർതിരിച്ച് പാക്കറ്റുകളിലാക്കിയത് വിപണിയിൽ ലഭ്യമാണ്. അത് പ്രയോജനപ്പെടുത്തിയാൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേയ്ക്ക് ഒരു കൂട്ടു കൂടിയാകും. മുരിങ്ങയില ഉപയോഗിച്ച് ഉച്ചയൂണിന് ഒരു വിഭവം തയ്യാറാക്കാം.
Also Read: ഒരു സ്പൂൺ ചോറ് പോലും ബാക്കി വരില്ല ഇങ്ങനെ വേവിച്ചെടുത്താൽ
ചേരുവകൾ
- മുരിങ്ങയില - 1 കപ്പ്
- ചുവന്നുള്ളി- 15
- വെളിച്ചെണ്ണ - 1 സ്പൂൺ
- തേങ്ങ ചിരകിയത് - 3 സ്പൂൺ
- ഉപ്പ് - 1/2 സ്പൂൺ
- കടുക് - 1/2 സ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
- വറ്റൽമുളക് - 3
Also Read: ക്രിസ്പിയായി ദോശ ചുട്ടെടുക്കാം ഒട്ടിപ്പിടിക്കാതെ തന്നെ, ഇങ്ങനെ ചെയ്യൂ
Also Read: ദോശയ്ക്കും ഇഡ്ഡലിക്കും ബെസ്റ്റ്, 2 മിനിറ്റിൽ തയ്യാറാക്കാം ഈ ചമ്മന്തി
തയ്യാറാക്കുന്ന വിധം
- മുരിങ്ങ ഇലകൾ നന്നായി കഴുകി വൃത്തിയാക്കിയെടുക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
- വെളിച്ചെണ്ണ തിളച്ചതിനു ശേഷം കുറഞ്ഞ തീയിൽ തേങ്ങ ചിരകിയതു വേവിക്കാം. ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു വഴറ്റാം.
- തേങ്ങയുടെ നിറം മാറഇ വരുമ്പോൾ മറ്റൊരു പ്ലേറ്റിലേയ്ക്കു മാറ്റാം. ഏതേ പാനിൽ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്തു പൊട്ടിക്കാം.
- ചുവന്നുള്ളി ചതച്ചതും, ആവശ്യത്തിന് മുളകുപൊടി, മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം.
- ഇതിലേയ്ക്ക് മുരിങ്ങയില കൂടി ചേർത്ത് ഇടത്തരം തീയിൽ 2 മിനിറ്റ് വേവിക്കാം. ഇലകൾ വെന്തു വരുമ്പോൾ തേങ്ങ ചേർത്തിളക്കാം.
- ആവശ്യമെങ്കിൽ കുറച്ചു കൂടി ഉപ്പ് ചേർത്ത് യോജിപ്പിക്കാം. ഇത് അൽപസമയം അടച്ചു വച്ച് വേവിക്കാം. ശേഷം ചൂടോടെ വിളമ്പി കഴിക്കാം.
Read More: അരി അരയ്‌ക്കേണ്ട ബേക്കിംഗ് സോഡ ചേർക്കേണ്ട, പാലപ്പം ഇനി ഇൻസ്റ്റൻ്റായി ചുട്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us