scorecardresearch

ശരീരഭാരം നിയന്ത്രിക്കാം ആരോഗ്യം മെച്ചപ്പെടുത്താം, ബ്രേക്ക്ഫാസ്റ്റിന് ഈ സാലഡ് കഴിക്കാം

സങ്കീർണ്ണമായ ചേരുവകളോ പാചകരീതിയോ ഇല്ലാത്ത ഈ വിഭവം വളരെ വേഗത്തിൽ തയ്യാറാക്കാം. അതുകൊണ്ടുതന്നെ, തിരക്കിട്ട ദിവസങ്ങളിൽ പോലും ഇത് ഒരു മികച്ച ഉച്ചഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ അനുയോജ്യമാണ്

സങ്കീർണ്ണമായ ചേരുവകളോ പാചകരീതിയോ ഇല്ലാത്ത ഈ വിഭവം വളരെ വേഗത്തിൽ തയ്യാറാക്കാം. അതുകൊണ്ടുതന്നെ, തിരക്കിട്ട ദിവസങ്ങളിൽ പോലും ഇത് ഒരു മികച്ച ഉച്ചഭക്ഷണത്തിനോ ലഘുഭക്ഷണത്തിനോ അനുയോജ്യമാണ്

author-image
WebDesk
New Update
Mixed Vegetable Salad FI

സാലഡ് | ചിത്രം: ഫ്രീപിക്

സമീപ വർഷങ്ങളിൽ, മലയാളികൾക്കിടയിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങളോടുള്ള താൽപ്പര്യം വർധിച്ചുവരുന്നു. ഈ ആരോഗ്യ ട്രെൻഡിൽ മുൻപന്തിയിലുള്ള വിഭവമാണ് സാലഡുകൾ. കോണ്ടിനെന്റൽ വിഭവമായി കണക്കാക്കപ്പെടുന്ന സാലഡുകൾ ഇന്ന് നമ്മുടെ തീൻമേശകളിലെ സ്ഥിരം സാന്നിധ്യമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഘുവായ രീതിയിൽ ലഭിക്കാൻ സാലഡുകൾ സഹായിക്കുന്നു.

Advertisment

Also Read: ചർമ്മത്തിന് തിളക്കം നൽകാം ദഹനം മെച്ചപ്പെടുത്താം, ഇതാ ഒരു രഹസ്യക്കൂട്ട്

രുചിയേക്കാൾ ഉപരി ആരോഗ്യത്തിന് പ്രാധാന്യം നൽകുന്നവർക്ക് വേണ്ടി, ഏറ്റവും മികച്ച ഒന്നാണ് മിക്സഡ് വെജിറ്റബിൾ സാലഡ്. പച്ചപ്പയർ, കാരറ്റ്, ബ്രൊക്കോളി, കാബേജ് തുടങ്ങിയ വൈവിധ്യമാർന്ന പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ സാലഡ് പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ്. ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഇത് വളരെ പ്രയോജനകരമാണ്.

Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ

ചേരുവകൾ

  • പച്ചപ്പയർ- 50 ഗ്രാം 
  • കാരറ്റ്- 4 എണ്ണം 
  • കാബേജ്- 1 ചെറിയ കാബേജ് 
  • ബ്രൊക്കോളി- 100 ഗ്രാം 
  • കാപ്സിക്കം (പച്ചമുളക്)- 1 എണ്ണം 
  • തക്കാളി- 1 എണ്ണം 
  • പച്ചമുളക്- 2 എണ്ണം 
  • മല്ലിയില- ഒരു കൈപ്പിടി 
  • നാരങ്ങാനീര്- 1 ടേബിൾ സ്പൂൺ 
  • ഉപ്പ് | ആവശ്യത്തിന് 
  • കുരുമുളകുപൊടി- ആവശ്യത്തിന് 

Also Read: ദഹനാരോഗ്യം മെച്ചപ്പെടുത്താം, ദിവസവും ഇത് കുടിക്കൂ

തയ്യാറാക്കുന്ന വിധം

  • പച്ചപ്പയർ, കാരറ്റ്, കാബേജ് ഇലകൾ, ബ്രൊക്കോളി, കാപ്സിക്കം, തക്കാളി, പച്ചമുളക് എന്നിവ വെള്ളത്തിൽ നന്നായി കഴുകാം. ഇവയെല്ലാം ചെറുതായി അരിയാം. എന്നിട്ട് ഒരു സ്റ്റീമറിൽ വെക്കാം. ഇവ മൃദലമാകുന്നതുവരെ 5-7 മിനിറ്റ് ആവികയറ്റാം.
  • പച്ചക്കറികൾ സോഫ്റ്റായതിനു ശേഷം അവ ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം. അതിനു മുകളിലേക്ക് നാരങ്ങാനീര് ചേർക്കാം.  മിക്സഡ് വെജിറ്റബിൾ സാലഡ് റെഡി. മുകളിൽ കുറച്ച് മല്ലിയില കൂടി വിതറി വിളമ്പാം.  

Read More: ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല, ഈ വിദ്യ പ്രയോഗിക്കൂ

Food Recipe Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: