scorecardresearch

ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ

ചപ്പാത്തി കഴിച്ചു മടുത്തവർക്കും, ബാക്കി വന്നത് ഇനി എന്തു ചെയ്യണം എന്ന് ആശയക്കുഴപ്പമുള്ളവർക്കും ട്രൈ ചെയ്യാവുന്ന ഒരു സിംപിൾ റെസിപ്പിയാണിത്

ചപ്പാത്തി കഴിച്ചു മടുത്തവർക്കും, ബാക്കി വന്നത് ഇനി എന്തു ചെയ്യണം എന്ന് ആശയക്കുഴപ്പമുള്ളവർക്കും ട്രൈ ചെയ്യാവുന്ന ഒരു സിംപിൾ റെസിപ്പിയാണിത്

author-image
WebDesk
New Update
Left Over Chapati

ബാക്കി വന്ന ചപ്പാത്തി കൊണ്ട് കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം | ചിത്രം: ഫ്രീപിക്

വീടുകളിൽ മിക്കപ്പോഴും അത്താഴത്തിനോ പ്രഭാതഭക്ഷണത്തിനോ ചപ്പാത്തി ബാക്കി വരാറുണ്ട്. തണുത്തുപോയ ഈ ചപ്പാത്തികൾ വീണ്ടും ചൂടാക്കി കഴിക്കാൻ പലർക്കും താല്പര്യമുണ്ടാകില്ല. അതുകൊണ്ടുതന്നെ അവ പലപ്പോഴും പാഴായിപ്പോകുകയാണ് പതിവ്. എന്നാൽ പോഷകസമൃദ്ധമായ ചേരുവകൾ ചേർത്ത് ബാക്കിയായ ചപ്പാത്തിയെ ഒരു പുതിയ രുചിക്കൂട്ടാക്കി മാറ്റാൻ സാധിക്കുമെന്ന് അറിയാമോ?

Advertisment

Also Read: ഈ പുട്ട് എത്ര കഴിച്ചാലും മതിവരില്ല, ഒരു തവണ ട്രൈ ചെയ്തു നോക്കൂ

വെറും പത്ത് മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്നതും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്നതുമായ ഒരു 'ഹെൽത്തി ചപ്പാത്തി സ്ക്രാംബിൾ' പരിചയപ്പെടാം. ഷെഫ്ന തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: 10 മിനിറ്റിൽ മാവും ദോശയും റെഡി, തിരക്കുള്ള ദിവസങ്ങളിലും ഇനി ബ്രേക്ക്ഫാസ്റ്റ് രുചികരമാക്കാം

ചേരുവകൾ

  • ചപ്പാത്തി- 4 എണ്ണം (ചെറിയ കഷ്ണങ്ങളായി മുറിച്ചത്)
  • മുട്ട- 2 എണ്ണം
  • സവാള- 1 എണ്ണം (അരിഞ്ഞത്)
  • തക്കാളി- കാൽ ഭാഗം
  • തേങ്ങ ചിരകിയത്- 2 ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺ 
  • കുരുമുളക് പൊടി-  1 ടീസ്പൂൺ 
  • ഗരം മസാല- 1/4 ടീസ്പൂൺ 
  • അറബിക് മസാല- 1/4 ടീസ്പൂൺ
  • കറിവേപ്പില-ആവശ്യത്തിന് 
  • ഉപ്പ്- ആവശ്യത്തിന് 
  • വെള്ളം- 2 ടേബിൾ സ്പൂൺ

Also Read: അരിപ്പൊടിയും തേങ്ങാപ്പാലും വേണ്ട, ഞൊടിയിടയിൽ വറുത്തെടുക്കാം ക്രിസ്പി അച്ചപ്പം

തയ്യാറാക്കുന്ന വിധം

  • ആദ്യമായി ബാക്കിവന്ന ചപ്പാത്തികൾ കൈകൊണ്ടോ കത്രിക ഉപയോഗിച്ചോ ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് സവാള, തക്കാളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റാം. സവാള പകുതി വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഗരം മസാല, അറബിക് മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കാം.
  • അറബിക് മസാല ചേർക്കുന്നത് ഈ വിഭവത്തിന് സവിശേഷമായ ഒരു രുചിയും മണവും നൽകുന്നു. ഇതിലേക്ക് അല്പം ഉപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മസാല ചപ്പാത്തിയിൽ നന്നായി പിടിക്കാൻ പാകത്തിലാക്കാം. ശേഷം മുറിച്ചു വെച്ചിരിക്കുന്ന ചപ്പാത്തി കഷ്ണങ്ങൾ ഇതിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കാം. (ചപ്പാത്തി പൊടിച്ചും ചേർക്കാം.)
  • മറ്റൊരു പാത്രത്തിൽ രണ്ട് മുട്ടകൾ അല്പം ഉപ്പും കുരുമുളകും ചേർത്ത് അടിച്ചെടുക്കാം. ഈ മുട്ട മിശ്രിതം പാനിലെ ചപ്പാത്തിക്ക് മുകളിലൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കാം. മുട്ട വെന്തു വരുമ്പോൾ ചിരകിയ തേങ്ങ കൂടി മുകളിൽ വിതറി കുറച്ചു സമയം കൂടി ഇളക്കി തീ അണയ്ക്കാം.

Read More: ഇൻസ്റ്റൻ്റ് എനർജിക്ക് ഒരു ഹെൽത്തി ഡ്രിങ്ക്; ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് കുടിക്കൂ

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: