scorecardresearch

ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല, ഈ വിദ്യ പ്രയോഗിക്കൂ

ദോശ മാവ് ഉപയോഗിച്ച് അതിലും രുചിയിലും ഗുണത്തിലും ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

ദോശ മാവ് ഉപയോഗിച്ച് അതിലും രുചിയിലും ഗുണത്തിലും ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

author-image
WebDesk
New Update
Beetroot Cheela Recipe FI

ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് | ചിത്രം: ഫ്രീപിക്

നമ്മുടെ പ്രഭാതഭക്ഷണ ശീലങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ദക്ഷിണേന്ത്യൻ വിഭവമാണ് ഊത്തപ്പം. നല്ല കട്ടിയുള്ള ദോശ പോലെ, മുകളിൽ ഇഷ്ടപ്പെട്ട പച്ചക്കറികൾ ചേർത്തൊരുക്കുന്ന ഊത്തപ്പം പോഷകസമ്പുഷ്ടവും വയറുനിറയ്ക്കുന്നതുമാണ്. എന്നാൽ, ഊത്തപ്പത്തിന് പുതിയൊരു നിറവും രുചിയും നൽകിയാലോ? അടുക്കളകളിൽ ഇപ്പോൾ താരമായിക്കൊണ്ടിരിക്കുന്ന ബീറ്റ്റൂട്ട് ഉത്തപ്പം ട്രൈ ചെയ്തു നോക്കൂ.

Advertisment

Also Read: 5 മിനിറ്റിൽ സിംപിളായൊരു ബ്രേക്ക്ഫാസ്റ്റ്, ഇത് ഒരു തവണ​ ട്രൈ ചെയ്യൂ

ബീറ്റ്റൂട്ട് അതിന്റെ ഗുണങ്ങൾ കൊണ്ടും ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവയാൽ സമ്പന്നമായതുകൊണ്ടും ഏറെ പ്രിയങ്കരമാണ്. മാവിലേക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർക്കുമ്പോൾ, ഊത്തപ്പത്തിന് ലഭിക്കുന്ന മനോഹരമായ പിങ്ക്-വയലറ്റ് നിറം കുട്ടിക്കുറുമ്പൻമാരെ പോലും ആകർഷിക്കും.  തിരക്കിട്ട ദിവസങ്ങളിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ഈവനിംഗ് സ്നാക്ക് ആയും ബീറ്റ്റൂട്ട് ഊത്തപ്പം തിരഞ്ഞെടുക്കാം.

Also Read: മൈദയോ മുട്ടയോ വേണ്ട, ഏവരേയും കൊതിപ്പിക്കും പൈനാപ്പിൾ കേക്ക് ഇനി ഓവനില്ലാതെ സിംപിളായി തയ്യാറാക്കാം

ചേരുവകൾ

  • ദോശ മാവ്
  • ബീറ്റ്റൂട്ട്- 2
  • സവാള- 1
  • തക്കാളി- 1
  • ക്യാപ്സിക്കം- 1/2 
  • പച്ചമുളക്- 3
  • വെളിച്ചെണ്ണ- ആവശ്യത്തിന്
  • ഉപ്പ്- ആവശ്യത്തിന്
  • മല്ലിയില- ആവശ്യത്തിന്

Also Read: ചപ്പാത്തി പൊങ്ങി വരും, ഗോതമ്പ് പൊടിയിൽ ഇതു ചേർത്തു കുഴയ്ക്കൂ

തയ്യാറാക്കുന്ന വിധം

  • ബീറ്റ്റൂട്ട് വൃത്തിയായി കഴുകി തൊലി കളഞ്ഞെടുക്കാം. ശേഷം അത് കട്ടികുറച്ച് ഗ്രേറ്റ് ചെയ്തു മാറ്റി വയ്ക്കാം. 
  • ദോശ മാവ് ആവശ്യത്തിന് ഒരു ബൗളിലേയ്ക്കു മാറ്റാം. അതിലേയ്ക്ക് ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് ചേർത്തിളക്കി യോജിപ്പിക്കാം. 
  • ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് അര ടീസ്പൂൺ എണ്ണ പുരട്ടാം. 
  • ചൂടായ പാനിലേയ്ക്ക് ഒരു തവി മാവ് ഒഴിച്ചു പരത്താം. 
  • മാവ് വെന്തു വന്നു തുടങ്ങുമ്പോൾ സവാള, തക്കാളി, പച്ചമുളക്, ക്യാപ്സിക്കം എന്നിവ ചെറുതായി അരിഞ്ഞതു മുകളിലേയ്ക്കു ചേർക്കാം. മുകളിൽ കുറച്ച് ഉപ്പ് കൂടി വിതറാം. 
  • ഊത്തപ്പത്തിൻ്റെ ഇരുവശവും വെന്തതിനു ശേഷം ഇത് ചൂടോടെ കഴിക്കാം.  ആവശ്യമെങ്കിൽ മുകളിൽ കുറച്ച് മല്ലിയില കൂടി വിതറാം. 

Read More: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: