/indian-express-malayalam/media/media_files/2025/12/23/uzhunnu-kanji-2025-12-23-14-09-13.jpg)
ഉഴുന്ന് കഞ്ഞി
കഞ്ഞിയും പയറും കേരളീയരുടെ പരമ്പരാഗത വിഭവങ്ങളിൽ ഒന്നു തന്നെ. പയറു മാത്രമല്ല, ചമ്മന്തിയും, അച്ചാറും, പപ്പടവും, കാന്താരിയും ഇതൊക്കെയുണ്ടെങ്കിൽ വയറും മനസ്സും നിറഞ്ഞു. അതേ കഞ്ഞി തന്നെ കുറച്ചു കൂടി വ്യത്യസ്തമായ ഉഴുന്ന് കൊണ്ട് തയ്യാറാക്കിയാലോ?.
ഉഴുന്നും, അൽപ്പം പച്ചരിയും മതി. സ്ഥിരം കഞ്ഞിയിൽ നിന്നും വ്യത്യസ്തമായി പാൽ കൂടി ചേർത്ത് കുറക്കിയെടുക്കണം. അതിനായി പശുവിൻ പാലോ അല്ലെങ്കിൽ തേങ്ങാപ്പാലോ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ട് വ്യത്യസ്തര തരത്തിൽ ഇത് തയ്യാറാക്കാവുന്നതാണ്. കടുകും വറ്റൽമുളകും വറുത്തത് ചേർത്ത് എരിവുള്ള കഞ്ഞിയാക്കാം. അതല്ല മധുരം ആവാം എന്നാണെങ്കിൽ കഞ്ഞി കുറുകി വരുമ്പോൾ കുറച്ച് ശർക്കര പൊടിച്ചു ചേർത്താൽ മതിയാകും.
Also Read: ഇനി ദിവസവും ഇഡ്ഡലിയുടെ രുചി കൂടും, ഇങ്ങനെ ചെയ്തു നോക്കൂ
ശരീരത്തിന് കരുത്തും ഉന്മേഷവും നൽകുന്നതിൽ ഉഴുന്ന് കഞ്ഞിയോളം മികച്ച മറ്റൊരു വിഭവം വേറെയില്ലെന്നു തന്നെ പറയാം. പേശികൾക്കും എല്ലുകൾക്കും ബലം നൽകാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് നട്ടെല്ലിനും അരക്കെട്ടിനും ഉണ്ടാകുന്ന വേദനകൾക്ക് ആശ്വാസം നൽകാൻ ഉഴുന്ന് കഞ്ഞി മികച്ചൊരു പ്രതിവിധിയാണ്. വളരുന്ന കുട്ടികൾക്കും ശാരീരിക അധ്വാനം കൂടുതലുള്ളവർക്കും ഒരുപോലെ ഊർജ്ജം നൽകാൻ ഈ വിഭവത്തിന് സാധിക്കും. തിനുഷ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ഉഴുന്ന് പരിപ്പ്
- പച്ചരി
- ഏലയ്ക്ക്
- പാൽ
- വെള്ളം
- ശർക്കര
- നട്സ്
Also Read: ചോറ് ബാക്കി വന്നോ? 5 മിനിറ്റിൽ തയ്യാറാക്കാം കിടിലൻ ഫ്രൈഡ് റൈസ്
Also Read: ചോറിൻ്റെ കൂടെ ഈ ഒരു കറി മതി, ഇനി ക്രിസ്മസ് വിരുന്നൊരുക്കാൻ മറ്റൊന്നും വേണ്ട
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വെച്ച് ഒരു കപ്പ് ഉഴുന്ന് പരിപ്പും ഒരു ചെറിയ പിടി പച്ചരിയും രണ്ട് ഏലയ്ക്കയും വറുത്തെടുക്കാം.
- അവ പൊടിച്ചു മാറ്റി വെയ്ക്കാം.
- അതേ പാനിലേയ്ക്ക് ഒരു കപ്പ് പാലും അൽപ്പം വെള്ളവും ഒഴിച്ച് തിളപ്പിക്കാം.
- തിളച്ചു വരുമ്പോൾ പൊടിച്ചു മാറ്റി വെച്ചത് ചേർത്തിളക്കാം.
- വെള്ളം വറ്റി കുറുകി തുടങ്ങുമ്പോൾ അൽപ്പം ശർക്കര പൊടിച്ചത് മധുരത്തിനനുസരിച്ച് ചേർത്തിളക്കാം.
- ശേഷം അടുപ്പണച്ച് അൽപ്പം നട്സ് കൂടി ചേർത്തു വിളമ്പാം.
Read More: ഒരു സ്പൂൺ തേങ്ങ പോലും വേണ്ട, ഇനി ചമ്മന്തി അരച്ചെടുക്കാം സിംപിളായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us