/indian-express-malayalam/media/media_files/2026/01/19/sweet-potato-recipes-fi-2026-01-19-18-29-20.jpg)
മധുരക്കിഴങ്ങ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2026/01/19/sweet-potato-recipes-1-2026-01-19-18-29-34.jpg)
മധുരക്കിഴങ്ങ് സൂപ്പ്
സാവധാനം വേവിച്ചെടുത്ത മധുരക്കിഴങ്ങ് ഉള്ളി, ഇഞ്ചി, ലഘുവായ മസാലകൾ എന്നിവ ചേർത്ത് അടിച്ചെടുത്താൽ ക്രീമി രൂപത്തിലുള്ള സ്വാദിഷ്ടമായ സൂപ്പ് തയ്യാർ. ഇത് ദഹനത്തിന് എളുപ്പമുള്ളതും തണുപ്പുള്ള രാത്രികളിൽ ശരീരത്തിന് ചൂട് നൽകാൻ അനുയോജ്യവുമാണ്.
/indian-express-malayalam/media/media_files/2026/01/19/sweet-potato-recipes-2-2026-01-19-18-29-34.jpg)
റോസ്റ്റഡ് സ്വീറ്റ് പൊട്ടറ്റോ ആൻഡ് ഗാർലിക് ബൗൾ
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച മധുരക്കിഴങ്ങ് ഒലിവ് ഓയിൽ, വെളുത്തുള്ളി, ഔഷധസസ്യങ്ങൾ എന്നിവ ചേർത്ത് റോസ്റ്റ് ചെയ്തെടുക്കുന്നത് ലളിതവും എന്നാൽ ഹൃദ്യവുമായ ഒരു വിഭവമാണ്. പച്ചക്കറികളോ ധാന്യങ്ങളോ ഇതിനൊപ്പം ചേർത്താൽ തണുപ്പുള്ള വൈകുന്നേരങ്ങളിൽ വയർ നിറയ്ക്കുന്ന നല്ലൊരു ഭക്ഷണമാണിത്.
/indian-express-malayalam/media/media_files/2026/01/19/sweet-potato-recipes-3-2026-01-19-18-29-34.jpg)
ബേക്ക്ഡ് സ്വീറ്റ് പൊട്ടറ്റോ ഫ്രൈസ്
മധുരക്കിഴങ്ങ് നീളത്തിൽ മുറിച്ച് പാപ്രിക, കുരുമുളക്, അല്പം എണ്ണ എന്നിവ ചേർത്ത് ബേക്ക് ചെയ്തെടുക്കുന്നത് ശൈത്യകാലത്തെ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്. പുറംഭാഗം ക്രിസ്പിയും ഉള്ളിൽ മൃദുവായതുമായ ഈ ഫ്രൈസിൽ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മസാലകൾ ചേർക്കാവുന്നതാണ്.
/indian-express-malayalam/media/media_files/2026/01/19/sweet-potato-recipes-4-2026-01-19-18-29-34.jpg)
മധുരക്കിഴങ്ങ് ഹൽവ
ചിരകിയ മധുരക്കിഴങ്ങ് പാൽ, നെയ്യ്, ശർക്കര എന്നിവ ചേർത്ത് സാവധാനം വേവിച്ചെടുത്താൽ സമ്പന്നമായ ഒരു ശൈത്യകാല മധുരപലഹാരമായി. ഏലയ്ക്ക കൂടി ചേർത്താൽ തണുപ്പുള്ള ഒരു ദിവസം അവസാനിപ്പിക്കാൻ ഇതിലും മികച്ച വിഭവമില്ല.
/indian-express-malayalam/media/media_files/2026/01/19/sweet-potato-recipes-5-2026-01-19-18-29-34.jpg)
സ്വീറ്റ് പൊട്ടറ്റോ ചാട്ട്
പുഴുങ്ങിയ മധുരക്കിഴങ്ങ് കഷ്ണങ്ങളാക്കി ചാട്ട് മസാല, നാരങ്ങാനീര്, സവാള, മല്ലിയില എന്നിവ ചേർത്ത് മിക്സ് ചെയ്താൽ പെട്ടെന്ന് തയ്യാറാക്കാവുന്നതും സംതൃപ്തി നൽകുന്നതുമായ ഒരു സ്ട്രീറ്റ് സ്റ്റൈൽ ലഘുഭക്ഷണമായി.
/indian-express-malayalam/media/media_files/2026/01/19/sweet-potato-recipes-6-2026-01-19-18-29-34.jpg)
സ്വീറ്റ് പൊട്ടറ്റോ പൊറോട്ട
വേവിച്ച് ഉടച്ച മധുരക്കിഴങ്ങ് ഗോതമ്പ് മാവിനൊപ്പം ചേർത്ത് കുഴയ്ക്കുന്നത് പൊറോട്ടയ്ക്ക് നല്ല മൃദുത്വവും നേരിയ മധുരവും നൽകുന്നു. ലഘുവായി മസാലകൾ ചേർത്ത് പാൻ ചെയ്ത ഈ പൊറോട്ട തൈരിനോ അച്ചാറിനോ ഒപ്പം കഴിക്കാൻ വളരെ രുചികരമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us