/indian-express-malayalam/media/media_files/2025/12/03/moringa-soup-fi-2025-12-03-11-43-19.jpg)
മുരിങ്ങ സൂപ്പ് | ചിത്രം: ഫ്രീപിക്
/indian-express-malayalam/media/media_files/2025/12/03/moringa-soup-1-2025-12-03-11-43-48.jpg)
പലരും രുചികരവും ആരോഗ്യകരവുമായ വിഭവങ്ങൾ പാചകം ചെയ്യുന്നതിന് പ്രാദേശിക ചേരുവകൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. പരമ്പരാഗതമായ ഇത്തരം പരീക്ഷണങ്ങളിഷ പോഷക സമ്പന്നമായ ഇലക്കറികളിൽ മികച്ചതാണ് മുരിങ്ങയില. ആരോഗ്യത്തിനും രോഗങ്ങളെ തടഞ്ഞു നിര്ത്തുന്നതിനും മുരിങ്ങയില സഹായിക്കുന്നു. മുരിങ്ങയില മാത്രമല്ല, മുരിങ്ങപ്പൂവും കായും പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതേ മുരിങ്ങയില ഉപയോഗിച്ച് സൂപ്പ് തയ്യാറാക്കി കഴിച്ചു നോക്കിയിട്ടുണ്ടോ?
/indian-express-malayalam/media/media_files/2025/12/03/moringa-soup-2-2025-12-03-11-43-48.jpg)
ക്രീമോ രുചി വർധിപ്പിക്കാൻ മറ്റ് ചേരുവകളോ ആവശ്യമില്ലാത്ത സിംപിൾ റെസിപ്പിയാണിതിന്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് കരുത്തും ബലവും നൽകാൻ മുരിങ്ങയിലയ്ക്ക് സാധിക്കും. ഇത് ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ.
/indian-express-malayalam/media/media_files/2025/12/03/moringa-soup-3-2025-12-03-11-43-48.jpg)
ചേരുവകൾ
വെളിച്ചെണ്ണ, ജീരകം, മല്ലി, വെളുത്തുള്ളി, ചുവന്നുള്ളി, കുരുമുളകുപൊടി, വെള്ളം, ഉപ്പ്, കോൺഫ്ലോർ
/indian-express-malayalam/media/media_files/2025/12/03/moringa-soup-4-2025-12-03-11-43-48.jpg)
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ ജീരകം മല്ലി എന്നിവ ചേർത്തു വറുക്കാം. ശേഷം വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം. നിറം മാറി വരുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കിയെടുത്തു ചേർത്തു വഴറ്റാം. തക്കാളി വെന്തു കഴിഞ്ഞാൽ മുരിങ്ങയില ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. രണ്ട് കപ്പ് വെള്ളം അതിൽ ഒഴിക്കാം. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി അടച്ചു വച്ച് തിളപ്പിക്കാം.
/indian-express-malayalam/media/media_files/2025/12/03/moringa-soup-5-2025-12-03-11-43-48.jpg)
തിളച്ചു വരുമ്പോൾ ആവശ്യത്തിന് കുരുമുളകുപൊടി കൂടി ചേർക്കാം. നന്നായി തിളച്ച് വരുമ്പോൾ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഒഴിച്ച് ഇളക്കാം. അൽപം കുറുകി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us