/indian-express-malayalam/media/media_files/2026/01/17/avil-milk-2026-01-17-13-38-59.jpg)
ചിത്രം: ഫ്രീപിക്
ആരോഗ്യത്തിനും രുചിക്കും ഒരുപോലെ മുൻഗണന നൽകുന്ന മലയാളിക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് അവൽ മിൽക്ക്. മലബാർ മേഖലകളിൽ വളരെ പ്രചാരത്തിലുള്ള ഈ പാനീയം, ഇന്ന് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ രീതിയിൽ തരംഗമായി മാറിക്കഴിഞ്ഞു. വെറുമൊരു ഷേക്ക് എന്നതിലുപരി, ഊർജ്ജവും ഉന്മേഷവും നൽകുന്ന പോഷകസമൃദ്ധമായ ഒരു വിഭവം കൂടിയാണിത്. ഒരു ഗ്ലാസ് അവൽ മിൽക്ക് കുടിച്ചാൽ ദാഹം മാത്രമല്ല, വിശപ്പും പെട്ടെന്ന് ശമിക്കും എന്നത് ഇതിന്റെ പ്രത്യേകതയാണ്. അവൽ പ്രഥമനോട് സാമ്യമുള്ള രുചി ഇതിനെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതാക്കുന്നു. ഷീബ തൻ്റെ യൂട്യൂബ് ചാനലിലൂടെ ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നു.
Also Read: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാം, ദിവസവും രാവിലെ ഇതിലൊന്ന് കുടിക്കൂ
ചേരുവകൾ
- അവൽ- 1 കപ്പ്
- പാൽ- 2 കപ്പ്
- പഞ്ചസാര- 1/2 കപ്പ്
- ഏലയ്ക്ക- 2
- കശുവണ്ടി- 10
- ഉണക്കമുന്തിരി- 10
- നെയ്യ്- 2 സ്പൂൺ
- വെള്ളം- ആവശ്യത്തിന്
Also Read: ശരീരഭാരം നിയന്ത്രിക്കാം ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിനൊപ്പം പുഡ്ഡിംഗ് ശീലമാക്കാം
Also Read: നാവിലിട്ടാൽ അലിഞ്ഞു പോകുന്നത്ര സോഫ്റ്റാണ്, റവ കൊണ്ട് ഒരു സ്പെഷ്യൽ സ്നാക്ക്
തയ്യാറാക്കുന്ന വിധം
- അവൽ കഴുകിയെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് നെയ്യ് ഒഴിച്ചു ചൂടാക്കാം.
- അതിലേയ്ക്ക് കശുവണ്ടിയും ഉണക്കമുന്തിരിയും ചേർത്തു വറുത്തെടുക്കാം.
- അതേ പാത്രത്തിലേയ്ക്ക് പാൽ ഒഴിച്ച് തിളപ്പിക്കാം.
- തിളച്ചു തുടങ്ങുമ്പോൾ പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേർക്കാം.
ഒപ്പം അവൽ കൂടി ചേർക്കാം. - അവൽ വെന്ത് കുതിർന്നു കഴിഞ്ഞ് വറുത്തെടുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും ചേർക്കാം.
- അടുപ്പണച്ച് അത് തണുക്കാൻ വയ്ക്കാം. ശേഷം ഫ്രിഡ്ജിൽ വച്ച് ആവശ്യാനുസരണം വിളമ്പാം.
- പാൽ തിളപ്പിച്ചെടുത്ത് തണുത്തതിനു ശേഷം നന്നായി പഴുത്ത ചെറുപഴവും അവലും ചേർത്ത് അരച്ചെടുക്കുന്ന എളുപ്പ വിദ്യയും ഉപയോഗിക്കാം.
Read More: ദാഹം തീർക്കാൻ മാത്രമല്ല ദഹനത്തിനും ഉത്തമം, ട്രൈ ചെയ്യൂ ഈ ഹോം മെയ്ഡ് സോഡ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us