scorecardresearch

ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാം, ബ്രേക്ക്ഫാസ്റ്റിന് ഇത് കഴിക്കൂ

author-image
WebDesk
New Update
Ragi Uthappam

റാഗി ഊത്തപ്പം

നൂറ്റാണ്ടുകളായി ഭാരതീയ ഭക്ഷണസംസ്കാരത്തിന്റെ ഭാഗമായ റാഗി അഥവാ പഞ്ഞപ്പുല്ല്, ഇന്ന് ലോകമെമ്പാടുമുള്ള ആരോഗ്യപ്രേമികൾക്കിടയിൽ ഒരു 'സൂപ്പർ ഫുഡ്' ആയിട്ടാണ് അറിയപ്പെടുന്നത്. ഇരുമ്പ് സത്ത്, കാൽസ്യം, നാരുകൾ എന്നിവയാൽ സമ്പന്നമായ റാഗി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണകരമാണ്. സാധാരണയായി റാഗി കുറുക്കിയോ പുട്ട് ഉണ്ടാക്കിയോ ആണ് നാം കഴിക്കാറുള്ളത്. എന്നാൽ വിരസമായ ഈ രീതികളിൽ നിന്ന് മാറി, രുചികരവും പോഷകസമൃദ്ധവുമായ ഒരു 'റാഗി ഉത്തപ്പം' ട്രൈ ചെയ്യാം.

Advertisment

Also Read: കൈ ഉപയോഗിച്ച് നനയ്‌ക്കേണ്ട, പഞ്ഞിപോലുള്ള പുട്ട് കിട്ടാൻ ഇങ്ങനെ ചെയ്യാം

പ്രഭാതഭക്ഷണമായി റാഗി തിരഞ്ഞെടുക്കുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കും. ഗ്ലൂറ്റൻ ഫ്രീ ആയതുകൊണ്ട് തന്നെ പ്രമേഹരോഗികൾക്കും ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ധൈര്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. അരി കൊണ്ടുള്ള സാധാരണ പലഹാരങ്ങളിൽ നിന്നും വ്യത്യസ്തമായി, റാഗി ഊത്തപ്പം വൈവിധ്യമാർന്ന പച്ചക്കറികൾ ചേർക്കുന്നത് വഴി വിറ്റാമിനുകളുടെ കലവറയായി മാറുന്നു.

കുറഞ്ഞ സമയത്തിനുള്ളിൽ തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികളുടെ ലഞ്ച് ബോക്സിലേക്കും മികച്ചൊരു ഓപ്ഷനാണ്. രാജശ്രീ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്. 

Also Read: ബാക്കി വന്ന ചപ്പാത്തി വീണ്ടും ചൂടാക്കേണ്ട, പകരം ഇങ്ങനെ ചെയ്തു നോക്കൂ

ചേരുവകൾ

  • റാഗി (പഞ്ഞപ്പുല്ല്) - 1 കപ്പ്
  • ഉഴുന്ന് - ¼ കപ്പ്
  • ഉലുവ - 1 ടീസ്പൂൺ
  • ചോറ് - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • ക്യാപ്സിക്കം
  • സവാള 
  • പച്ചമുളക്
  • തക്കാളി
  • മല്ലിയില 
  • എണ്ണ 

Also Read: തേങ്ങ ചിരകി അരച്ച് സമയം കളയേണ്ട, മുട്ട കൈയ്യിലുണ്ടെങ്കിൽ ഇനി ദോശയ്ക്ക് ചമ്മന്തി റെഡി

തയ്യാറാക്കുന്ന വിധം

  • റാഗി, ഉഴുന്ന്, ഉലുവ എന്നിവ നന്നായി കഴുകി കുതിർക്കാൻ വെക്കാം. ഇതിലേക്ക് ചോറ് കൂടി ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കാം.
  • അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കാം. സാധാരണ ദോശമാവിനേക്കാൾ അല്പം കൂടി കട്ടിയുള്ള പരുവത്തിലായിരിക്കണം ഇത്.
  • ഒരു ദോശക്കല്ല് അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ അല്പം മാവൊഴിച്ച് അധികം കട്ടി കുറയാതെ പരത്താം.
  • ഇതിനു മുകളിലായി അരിഞ്ഞു വെച്ചിരിക്കുന്ന സവാള, തക്കാളി, ക്യാപ്സിക്കം, പച്ചമുളക്, മല്ലിയില എന്നിവ വിതറാം.
  • വശങ്ങളിലൂടെ അല്പം എണ്ണ ഒഴിച്ച് കൊടുത്ത ശേഷം ഒരു വശം വെന്തുകഴിയുമ്പോൾ മറിച്ചിടാം.
  • രണ്ടു വശവും നന്നായി വെന്തുകഴിഞ്ഞാൽ ചൂടോടെ ചമ്മന്തിക്കൊപ്പമോ സാമ്പാറിക്കൊപ്പമോ കഴിക്കാം.

Read More: മുട്ടയിലേയ്ക്ക് ഈ മസാലപ്പൊടി കൂടി ചേർത്ത് കഴിച്ചു നോക്കൂ, നാവിൽ കപ്പലോടുന്ന രുചിയാണ്

Food Recipe Weight Loss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: