/indian-express-malayalam/media/media_files/2025/12/04/ragi-juice-recipe-2025-12-04-11-27-15.jpg)
റാഗി ജ്യൂസ് | ചിത്രം: ഫ്രീപിക്
നമ്മുടെ പരമ്പരാഗത ഭക്ഷണക്രമത്തിലെ ഒരു സൂപ്പർ ഫുഡാണ് റാഗി . ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഇത്, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവർക്ക് ഒഴിവാക്കാനാവാത്ത ഒരു ധാന്യമാണ്. റാഗിയിൽ കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. ഇത് എല്ലുകളുടെ ആരോഗ്യത്തിനും, വിളർച്ച തടയുന്നതിനും, ദഹനം മെച്ചപ്പെടുത്തുന്നതിനും ഒരുപോലെ സഹായകമാണ്. സാധാരണയായി, റാഗി ജ്യൂസുകൾ സ്വാദിനായി പഞ്ചസാരയോ, പഴങ്ങളോ ചേർത്താണ് ഉണ്ടാക്കാറ്. എന്നാൽ, പ്രമേഹരോഗികൾക്കും, കലോറി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും, ശുദ്ധമായ പോഷകങ്ങൾ മാത്രം ആവശ്യമുള്ളവർക്കും ഈ രീതി അനുയോജ്യമല്ല.
Also Read: പഞ്ഞിക്കെട്ടു പോലുള്ള കേക്കിന് ഇനി ഓവൻ വേണ്ട, ഇഡ്ഡലി പാത്രത്തിൽ തയ്യാറാക്കാം
ചെറിയ കുട്ടികൾക്ക് ആദ്യഭക്ഷണമായി കൊടുത്തു തുടങ്ങുന്നത് റാഗിയാണ്. വിശപ്പ് ശമിപ്പിച്ച് ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ശരീരഭാര നിയന്ത്രണത്തിനും റാഗി ഗുണം ചെയ്യും. എങ്കിലിനി റാഗി ഉപയോഗിച്ച് ഒരു ജ്യൂസ് തയ്യാറാക്കിയാലോ?.
ചേരുവകൾ
- റാഗി
- തേങ്ങ
- ശർക്കര
- ഏലയ്ക്ക
- വെള്ളം
- കശുവണ്ടി
- ബദാം
Also Read: പ്രതിരോധശേഷി വർധിപ്പിക്കാം ഹൃദയാരോഗ്യം മെച്ചപ്പെടുത്താം, ഭക്ഷണശീലത്തിൽ ഇതും ഉൾപ്പെടുത്തൂ
Also Read: പ്രതിരോധശേഷി വർധിപ്പിക്കാം, ദിവസം രാവിലെ ഇത് ഒരെണ്ണം കഴിക്കൂ
തയ്യാറാക്കുന്നവിധം
- ഒരു ചീനച്ചട്ടിയിലേയ്ക്ക് ഒരു കപ്പ് റാഗി എടുക്കാം.
- തുടർന്ന് റാഗി കുറഞ്ഞ ഫ്ലെയ്മിൽ നാല് മുതൽ അഞ്ചു മിനിറ്റു വരെ അടുപ്പിൽ വെച്ച് വറുത്തെടുക്കുക.
- വറുത്തെടുത്ത റാഗി ആവശ്യത്തിന് വെള്ളത്തിൽ കഴുകിയെടുത്ത് മിക്സി ജാറിലേയ്ക്കു മാറ്റാം.
- അതിലേയ്ക്ക് ഒരു പിടി തേങ്ങ ചിരകിയത്, മധുരത്തിനാവശ്യമായ ശർക്കര, നാല് ഏലയ്ക്ക മുക്കാൽ കപ്പ് വെള്ളം എന്നിവ കൂടി ചേർത്ത് നന്നായി അരച്ചെടുക്കാം.
- അരച്ചെടുത്ത റാഗി മറ്റൊരു പാത്രത്തിലേയ്ക്ക് കുറച്ചു വെള്ളംകൂടി ചേർത്ത് മൂന്നു തവണയായി അരിച്ചെടുത്തുവെയ്ക്കാം
- വെള്ളത്തിൽ കുതിർത്തു വെച്ചിരുന്ന പത്തു കശുവണ്ടി, ബദാം എന്നിവ മിക്സിയിൽ ബ്ലെൻ്റ് ചെയ്ത് മാറ്റി വെച്ച ജ്യൂസിലേയ്ക്കു ചേർക്കാം.
- തണുപ്പിച്ചോ അല്ലാതെയോ സേർവ് ചെയ്യാം ഹെൽത്തി റാഗി ജ്യൂസ്.
Read More: രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താം, ദിവസവും ഇതിലൊന്ന് ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us