scorecardresearch

ആരോഗ്യകരമായ ഈ പ്രഭാത ഭക്ഷണം കഴിക്കാൻ ആരും മടികാണിക്കില്ല

ദിവസം തുടങ്ങാൻ ആരോഗ്യകരവും അതേസമയം എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വിഭവം തേടുന്നവർക്ക് ഇതാ ഒരു സിംപിൾ റെസിപ്പി

ദിവസം തുടങ്ങാൻ ആരോഗ്യകരവും അതേസമയം എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വിഭവം തേടുന്നവർക്ക് ഇതാ ഒരു സിംപിൾ റെസിപ്പി

author-image
WebDesk
New Update
Ragi Cheela Recipe FI

റാഗി ചീള | ചിത്രം: ഫ്രീപിക്

ദിവസം തുടങ്ങാൻ ആരോഗ്യകരവും അതേസമയം എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വിഭവം തേടുന്നവർക്ക് റാഗി ചീള ഗുണകരമാണ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ റാഗി അഥവാ പഞ്ഞപ്പുല്ല്, പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാൻ സഹായിക്കും. കാത്സ്യവും നാരുകളും ധാരാളമായി അടങ്ങിയ റാഗി, പ്രമേഹരോഗികൾക്കും ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ ധാന്യമാണ്.

Advertisment

Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം

റാഗി, റവ, തൈര് എന്നിവ ചേർത്താണ് ഈ വിഭവം പ്രധാനമായും ഉണ്ടാക്കുന്നത്. ഇതിലേക്ക് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് സവാള, പച്ചമുളക്, മല്ലിയില തുടങ്ങിയ പച്ചക്കറികൾ ചേർക്കുന്നത് സ്വാദും ആരോഗ്യവും വർധിപ്പിക്കും.

Also Read: ബ്രേക്ക്ഫാസ്റ്റ് പോഷകസമൃദ്ധമാക്കാം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ എളുപ്പത്തിൽ ഒരു തവയിൽ ചുട്ടെടുക്കാവുന്ന ഈ ചീള, തിരക്കിട്ട ദിവസങ്ങളിൽ പോലും പെട്ടെന്ന് തയ്യാറാക്കാം. കുറഞ്ഞ ചേരുവകൾ മാത്രം മതി എന്നതും റാഗി ചീളയെ പ്രിയങ്കരമാക്കുന്നു, ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

  • റാഗി പൊടി- 3 ടേബിൾ സ്പൂൺ
  • റവ/സൂജി-1/2 കപ്പ് 
  • തൈര്- 1/2 കപ്പ് 
  • സവാള-1 എണ്ണം 
  • പച്ചമുളക് (അരിഞ്ഞത്)- 3 എണ്ണം 
  • മല്ലിയില (അരിഞ്ഞത്)- ഒരു പിടി 
  • ഇഞ്ചിപ്പൊടി- 1/2 ടീസ്പൂൺ 
  • വെളുത്തുള്ളി പേസ്റ്റ്- 1/2 ടീസ്പൂൺ 
  • ഉപ്പ്- ആവശ്യത്തിന് 
  • ബേക്കിംഗ് സോഡ- 2 നുള്ള് 
  • എണ്ണ/നെയ്യ്- പാചകത്തിന് ആവശ്യമായത് 

Also Read: ഇനി ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആരും മടികാണിക്കില്ല, ഈ വിദ്യ പ്രയോഗിക്കൂ

തയ്യാറാക്കുന്ന വിധം

  • ഒരു വലിയ പാത്രത്തിൽ തൈര് ഒഴിച്ച് നന്നായി വിസ്ക് ചെയ്തെടുക്കാം. അതിലേക്ക് റവയും റാഗി പൊടിയും ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കാം.
  • മാവ് നന്നായി യോജിപ്പിച്ച ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പ്, ഇഞ്ചിപ്പൊടി, വെളുത്തുള്ളി പേസ്റ്റ്, ബേക്കിംഗ് സോഡ എന്നിവ ചേർക്കാം. തുടർന്ന് അരിഞ്ഞ സവാള, പച്ചമുളക്, മല്ലിയില എന്നിവയും ചേർത്തിളക്കാം.
  • ഈ മാവ് 30 മുതൽ 45 മിനിറ്റ് വരെ പുളിക്കാനായി മാറ്റിവെക്കാം. ഇത് ചീള കൂടുതൽ മൃദുവായി ലഭിക്കാൻ സഹായിക്കും.
  • മാവ് പുളിച്ച ശേഷം ഒരിക്കൽക്കൂടി നന്നായി ഇളക്കി യോജിപ്പിക്കാം. ഒരു പാൻ/തവ ചൂടാക്കി അല്പം എണ്ണ അല്ലെങ്കിൽ നെയ്യ് ഒഴിക്കാം. ഒരു തവി മാവെടുത്ത് പാനിലേക്ക് ഒഴിച്ച് ദോശ പോലെ പരത്താം. ഇത് ഒരു പാൻകേക്കിന്റെ രൂപത്തിൽ വേവിച്ചെടുക്കാം.
  • ചീളയുടെ ഒരു ഭാഗം വെന്തതിനുശേഷം തിരിച്ചിട്ട് മറുവശവും മൊരിച്ചെടുക്കാം. ബാക്കിയുള്ള മാവ് ഉപയോഗിച്ച് ഇതേ രീതിയിൽ ചീളകൾ ചുട്ടെടുക്കാം. ചൂടോടെ ചട്നിയോടൊപ്പം കഴിക്കാം.

Read More: ദോശ മാവ് തയ്യാറാക്കാൻ അരിയും ഉഴുന്നും വേണ്ട, ഇനി ഒരു കപ്പ് റവ മതി 

Food Recipe

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: