/indian-express-malayalam/media/media_files/2026/01/24/moringa-leaves-soup-2026-01-24-14-16-13.jpg)
മുരിങ്ങയില സൂപ്പ് | ചിത്രം: ഫ്രീപിക്
നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ചർമ്മത്തിന്റെ സ്വാഭാവികമായ തിളക്കം നിലനിർത്തുന്നതിനും പ്രകൃതിദത്തമായ ഭക്ഷണരീതികൾ ശീലമാക്കേണ്ടത് അത്യാവശ്യമാണ്. പോഷകങ്ങളുടെ കാര്യത്തിൽ 'അത്ഭുത സസ്യം' എന്ന് വിളിക്കപ്പെടുന്ന മുരിങ്ങയില, ആരോഗ്യസംരക്ഷണത്തിനായി നമുക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഔഷധക്കൂട്ടാണ്. വിറ്റാമിൻ എ, സി, ബി6, ബയോട്ടിൻ തുടങ്ങിയ അവശ്യ ഘടകങ്ങളാൽ സമ്പന്നമായ മുരിങ്ങയില, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നതിനും ഒരുപോലെ സഹായിക്കുന്നു. ഇത് വ്യത്യസ്ത തരത്തിൽ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം.
Also Read: ബ്രേക്ക്ഫാസ്റ്റ് പ്രോട്ടീൻ സമ്പന്നമായി തയ്യാറാക്കാം 5 മിനിറ്റിൽ, ഇത് ട്രൈ ചെയ്യൂ
അതിൽ തന്നെ ഏറ്റവും ഹെൽത്തിയാണ് മുരിങ്ങയില സൂപ്പ്. ശരീരത്തിന് കരുത്തും ഉന്മേഷവും നൽകുന്നതിനൊപ്പം ദഹനപ്രക്രിയ സുഗമമാക്കാനും ഇത് സഹായിക്കും. ക്രീമോ രുചി വർധിപ്പിക്കാൻ മറ്റ് ചേരുവകളോ ആവശ്യമില്ലാത്ത സിംപിൾ റെസിപ്പിയാണിതിന്. പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് കരുത്തും ബലവും നൽകാൻ മുരിങ്ങയിലയ്ക്ക് സാധിക്കും. ഇത് ദിവസവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തൂ. അമ്മാറാസ് കുസൈൻ എന്ന യൂട്യൂബ് ചാനലാണ് ഇത് തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
Also Read: രുചികരം പോഷകസമൃദ്ധം, ദോശയ്ക്കും ഇഡ്ഡലിക്കും ഇനി ഈ ചമ്മന്തി മതി
ചേരുവകൾ
- വെളിച്ചെണ്ണ
- ജീരകം
- മല്ലി
- വെളുത്തുള്ളി
- ചുവന്നുള്ളി
- കുരുമുളകുപൊടി
- വെള്ളം
- ഉപ്പ്
- കോൺഫ്ലോർ
Also Read: ഊർജ്ജവും ഉന്മേഷവും നേടാൻ മധുരക്കിഴങ്ങ്, ഇവയിൽ ഒരു റെസിപ്പി ട്രൈ ചെയ്യൂ
തയ്യാറാക്കുന്ന വിധം
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം.
- എണ്ണ ചൂടായി കഴിയുമ്പോൾ ജീരകം മല്ലി എന്നിവ ചേർത്തു വറുക്കാം.
- ശേഷം വെളുത്തുള്ളി, ചുവന്നുള്ളി എന്നിവ ചെറുതായി അരിഞ്ഞതു ചേർത്തു വഴറ്റാം.
- നിറം മാറി വരുമ്പോൾ തക്കാളി ചെറിയ കഷ്ണങ്ങളാക്കിയെടുത്തു ചേർത്തു വഴറ്റാം.
- തക്കാളി വെന്തു കഴിഞ്ഞാൽ മുരിങ്ങയില ഇതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. രണ്ട് കപ്പ് വെള്ളം അതിൽ ഒഴിക്കാം.
- ആവശ്യത്തിന് ഉപ്പ് കൂടി ചേർത്തിളക്കി അടച്ചു വച്ച് തിളപ്പിക്കാം.
- തിളച്ചു വരുമ്പോൾ ആവശ്യത്തിന് കുരുമുളകുപൊടി കൂടി ചേർക്കാം.
- നന്നായി തിളച്ച് വരുമ്പോൾ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഒഴിച്ച് ഇളക്കാം.
- അൽപം കുറുകി കഴിയുമ്പോൾ അടുപ്പണയ്ക്കാം. ഇത് ചൂടോടെ കഴിച്ചു നോക്കൂ.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീരത്തിന് തണുപ്പും ഊർജ്ജവും കിട്ടും, ഇതാ ഒരു ഹെൽത്തി സ്മൂത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us