scorecardresearch

ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാം, ഈ സ്മൂത്തി കുടിച്ച് ദിവസം തുടങ്ങൂ

ഒരു ദിവസത്തേയ്ക്കു വേണ്ട ഊർജ്ജവും ഉന്മേഷവും നേടാൻ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കുക എന്നത് പ്രധാനമാണ്

ഒരു ദിവസത്തേയ്ക്കു വേണ്ട ഊർജ്ജവും ഉന്മേഷവും നേടാൻ ബ്രേക്ക്ഫാസ്റ്റ് ഹെൽത്തിയാക്കുക എന്നത് പ്രധാനമാണ്

author-image
WebDesk
New Update
Guava Smoothie FI

പേരയ്ക്ക സ്മൂത്തി | ചിത്രം: ഫ്രീപിക്

പോഷകങ്ങളുടെയും സ്വാദിന്റെയും കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത ഒരു വിഭവമാണ് പേരക്ക സ്മൂത്തി. മധുരവും നേരിയ പുളിയും കലർന്ന പേരക്കയുടെ തനതായ രുചി, തൈര്, പാൽ അല്ലെങ്കിൽ മറ്റ് പഴങ്ങൾ എന്നിവയുമായി ചേരുമ്പോൾ ആരോഗ്യകരവും ഉന്മേഷദായകവുമായ ഒരു പാനീയമായി മാറുന്നു. പ്രഭാതഭക്ഷണമായോ വ്യായാമത്തിന് ശേഷമുള്ള പാനീയമായോ ഇത് ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

Advertisment

Also Read: കഠിനമായ ഡയറ്റ് വേണ്ട, ശരീരഭാരവും പ്രമേഹവും നിയന്ത്രിക്കാൻ ഇത് ദിവസവും കഴിക്കൂ

പേരക്കയിൽ വിറ്റാമിൻ സി, എ, പൊട്ടാസ്യം, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ പേരക്ക സ്മൂത്തി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു, കാരണം ഒരു ഓറഞ്ചിനേക്കാൾ നാലിരട്ടി വിറ്റാമിൻ സി പേരക്കയിലുണ്ട്. കൂടാതെ, പേരക്കയിലുള്ള ഡയറ്ററി ഫൈബർ ദഹനപ്രക്രിയയെ മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു. കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സ് ഉള്ളതിനാൽ പ്രമേഹരോഗികൾക്കും ഇത് സുരക്ഷിതമാണ്. സ്മൂത്തിയുടെ രൂപത്തിൽ പേരക്ക കഴിക്കുന്നത് വളരെ എളുപ്പത്തിൽ പോഷകങ്ങൾ ശരീരത്തിൽ എത്താൻ സഹായിക്കുന്നു.

Also Read: നാരങ്ങ വെള്ളം ഇത്ര രുചിയിൽ നിങ്ങൾ കുടിച്ചിട്ടുണ്ടാകില്ല, ഒരു തവണ ഇങ്ങനെ തയ്യാറാക്കൂ

Advertisment

ചേരുവകൾ

  • പേരയ്ക്ക- 1
  • പഞ്ചസാര അല്ലെങ്കിൽ തേൻ- ആവശ്യത്തിന്
  • കശുവണ്ടി- 4
  • പാൽ- 5 ടേബിൾസ്പൂൺ

Also Read: ഉടഞ്ഞു പോകില്ല, ഇതുപയോഗിച്ച് കൊഴുക്കട്ട തയ്യാറാക്കൂ

തയ്യാറാക്കുന്ന വിധം

  • പേരയ്ക്കയുടെ പൾപ്പ് പ്രത്യകം എടുക്കാം.
  • അതിലേയ്ക്ക് മധുരത്തിനനുസരിച്ച് പഞ്ചസാരയും, അഞ്ച് ടേബിൾസ്പൂൺ പാലും, 4
  • കശുവണ്ടിയും ചേർത്ത് അരച്ചെടുക്കാം.
  • ഇത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കാം.
  • നന്നായി തണുത്തതിനു ശേഷം ഗ്ലാസിലേയ്ക്ക് ഒഴിക്കാം.
  • മുകളിൽ പേരയ്ക്കയുടെ കഷ്ണങ്ങൾ ചേർക്കാം. ഇനി തണുപ്പ് മാറുന്നതിനു മുമ്പ് കുടിക്കാം.

Read More: ഊർജ്ജവും ഉന്മേഷവും നേടാൻ ഒരു കിടിലൻ കൂൾ ഡ്രിങ്ക്, കൊതിപ്പിക്കും രുചിയാണ്

Food Recipe Drinks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: