/indian-express-malayalam/media/media_files/2025/11/11/amlaprash-recipe-fi-2025-11-11-12-04-24.jpg)
ച്യവനപ്രാശം
ആയുർവേദത്തിലെ ഏറ്റവും മഹത്തരമായ ഔഷധക്കൂട്ടുകളിൽ ഒന്നാണ് ച്യവനപ്രാശം. കേവലം ഒരു ജാം എന്നതിലുപരി, നമ്മുടെ ശരീരത്തിന് പ്രതിരോധശേഷിയും ഊർജ്ജസ്വലതയും നൽകുന്ന ഒരു 'രസായനം' ആണിത്. നെല്ലിക്കയുടെയും മറ്റ് ഔഷധസസ്യങ്ങളുടെയും ഗുണങ്ങൾ ഒത്തുചേരുന്ന ഈ ദിവ്യൗഷധം കഴിക്കുന്നത് വാർദ്ധക്യത്തെ ചെറുക്കാനും ദഹനശേഷി വർധിപ്പിക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Also Read: കഠിനമായ ഡയറ്റുകൾ വേണ്ട, ശരീരഭാരം നിയന്ത്രിക്കാൻ ഇനി ഭക്ഷണത്തിനൊപ്പം ഇത് ശീലമാക്കൂ
ഇന്ന് വിപണിയിൽ ലഭിക്കുന്ന ച്യവനപ്രാശം രാസവസ്തുക്കളും പ്രിസർവേറ്റീവുകളും ഇല്ലാതെ, തികച്ചും ശുദ്ധമായ രീതിയിൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയാലോ? ആരോഗ്യകരവും ഗുണമേന്മയുള്ളതുമായ ച്യവനപ്രാശം വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കുന്നതെങ്ങനെ എന്ന് ഐശ്വര്യ പരിചയപ്പെടുത്തി തരുന്നു.
Also Read: ശരീരഭാരം നിയന്ത്രിക്കാം പ്രതിരോധ ശേഷി വർധിപ്പിക്കാം, വൈകിട്ട് കഴിക്കാൻ ഒരു ഹെൽത്തി സ്നാക്ക് ഇതാ
ചേരുവകൾ
- നെല്ലിക്ക- 1 കിലോ
- ശർക്കര- 800 ഗ്രാം
- തേൻ- 1/2 കപ്പ്
- ഇഞ്ചി- 2 ടേബിൾസ്പൂൺ
- കറുവാപ്പട്ട- 2
- നെയ്യ്- 1/2 കപ്പ്
- ഗ്രാമ്പൂ- 8
- കുരുമുളക്- 8
- വഴനയില- 1
- ജാതിക്ക- 1
- നട്മഗ്- 1
- പെരുംജീരകം- ഒരു നുള്ള്
- ചെറിയ ഏലയ്ക്ക- 1 ടേബിൾസ്പൂൺ
- വലിയ ഏലയ്ക്ക- 1
- പോപ്പിസീഡ്- 1 ടേബിൾസ്പൂൺ
- കുങ്കുമപ്പൂവ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- നെല്ലിക്ക വൃത്തിയായി കഴുകി 15 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം.
- ഇത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം കുരുകളഞ്ഞ് നന്നായി അരച്ചെടുക്കാം.
- അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് നെയ്യ് ചേർത്ത് ചൂടാക്കാം. അതിലേയ്ക്ക് നെല്ലിക്ക അരച്ചതും, ശർക്കരയും ചേർത്തിളക്കാം.
- കുറഞ്ഞ തീയിൽ 15 മുതൽ 20 മിനിറ്റ് വെര ഇത് അടച്ചു വച്ച് വേവിക്കാം. ഇടയ്ക്ക് ഇ​ളക്കി കൊടുക്കണം.
- ശർക്കര അലിഞ്ഞതിനു ശേഷം കറുവാപ്പട്ട, ഗ്രാമ്പൂ, വഴനയില, കുരുമുളക്, ചുക്ക്, നട്മഗ്, ജാതിക്ക, പെരും ജീരകം, ഏലയ്ക്ക്, പോപ്പി സീഡ് എന്നിവ ഉണക്കിയത് പൊടിച്ചെടുത്തു ചേർക്കാം.
- ഇത് നന്നായി ഇളക്കി പാനിൽ നിന്നും വിട്ടു വരുന്ന അവസ്ഥയാകുമ്പോൾ അടുപ്പണച്ച് തണുക്കാൻ മാറ്റി വയ്ക്കാം.
- ശേഷം തേൻ ചേർത്തിളക്കി യോജിപ്പിക്കാം.
- വൃത്തിയുള്ള ഈർപ്പമോ വായുവോ കടക്കാത്ത പാത്രത്തിലേയ്ക്കു ഇത് മാറ്റി സൂക്ഷിക്കാം. ആവശ്യാനുസരണം കഴിക്കാം.
Read More: ദഹനം മെച്ചപ്പെടുത്താം വിശപ്പ് ശമിപ്പിക്കാം, ഈ സൂപ്പ് കുടിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us