scorecardresearch

ഊർജ്ജവും ഉന്മേഷവും ഒപ്പം ദഹനാരോഗ്യവും മെച്ചപ്പെടുത്താം, ഇത് കഴിച്ച് ദിവസം തുടങ്ങൂ

ദഹനപ്രശ്‌നങ്ങൾ ഇന്ന് സർവസാധാരണമാണ്, അത്തരം സാഹചര്യങ്ങളിൽ, വയറിന് അനായാസം ദഹിക്കാൻ കഴിയുന്നതും അതേസമയം പോഷകസമൃദ്ധവുമായ ഒരു വിഭവം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്

ദഹനപ്രശ്‌നങ്ങൾ ഇന്ന് സർവസാധാരണമാണ്, അത്തരം സാഹചര്യങ്ങളിൽ, വയറിന് അനായാസം ദഹിക്കാൻ കഴിയുന്നതും അതേസമയം പോഷകസമൃദ്ധവുമായ ഒരു വിഭവം തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്

author-image
WebDesk
New Update
Beetroot Soup FI

ബീറ്റ്റൂട്ട് സൂപ്പ് | ചിത്രം: ഫ്രീപിക്

കട്ടി കുറഞ്ഞ എന്നാൽ ഹെൽത്തിയായിട്ടുള്ള എന്തെങ്കിലും കഴിക്കണോ? എങ്കിൽ സൂപ്പ് ആയിരിക്കും നല്ലത്. ഊർജ്ജവും ഉന്മേഷവും ഒപ്പം ദഹനാരോഗ്യം മെച്ചപ്പെടുത്താനും സൂപ്പ് ഗുണകരമാണ്. എന്നാൽ സൂപ്പ് എപ്പോഴെങ്കിലും തയ്യാറാക്കി നോക്കിയിട്ടുണ്ടോ? 

Advertisment

Also Read: ഊർജ്ജവും ഉന്മേഷവും വീണ്ടെടുക്കാം, രാവിലെ ഇത് കഴിച്ച് ദിവസം തുടങ്ങൂ

ഒരു ബീറ്റ്റൂട്ടും കുറച്ച് ബാർലിയും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ വിൻ്റർ സ്പെഷ്യൽ സൂപ്പ് പാകം ചെയ്തെടുക്കാം. ഹൃദയാരോഗ്യത്തിനും, രക്തചംക്രമണത്തിനും ഇത് ഏറെ ഗുണകരമായിരിക്കും. ധാരാളം നാരുകൾ, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ബീറ്റ്റൂട്ട് ബാർലി സൂപ്പ് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.

Also Read: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ

ചേരുവകൾ

  • ബാർലി- 1 കപ്പ്
  • ബീറ്റ്റൂട്ട്- 2
  • സവാള- 1
  • തക്കാളി- 2
  • വെളുത്തുള്ളി- 4
  • വഴനയില- 1
  • വെള്ളം- 1 ടേബിൾസ്പൂൺ
  • ഒലിവ് എണ്ണ- 1 ടേബിൾസ്പൂൺ
  • നാരങ്ങാ നീര്- 1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • കുരുമുളക്- ആവശ്യത്തിന് 
  • വെണ്ണ- ആവശ്യത്തിന്

Also Read: തിളക്കമുള്ള ചർമ്മത്തിന് ഒരു കിടിലൻ ഡ്രിങ്ക്, ട്രൈ ചെയ്തു നോക്കൂ
തയ്യാറാക്കുന്ന വിധം

  • ബാർലി വൃത്തിയായി കഴുകി കുറച്ചു വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കാം.
  • ബീറ്റ്റൂട്ട്, തക്കാളി, സവാള, എന്നിവ അരിഞ്ഞെടുക്കാം.
  • ഒരു പാൻ അടുപ്പിൽ വച്ച് ഇടത്തരം തീയിൽ ചൂടാക്കാം.
  • അതിലേയ്ക്ക് വെണ്ണ, അരിഞ്ഞെടുത്ത സവാള, തക്കാളി, വെളുത്തുള്ളി എന്നിവ ചേർത്തു വേവിക്കാം.
  • സവാളയുടെയും വെളുത്തുള്ളിയുടെയും നിറം മാറി വരുമ്പോൾ തക്കാളിയും, ബീറ്റ്റൂട്ടും ചേർത്ത് 4 മിനിറ്റ് വേവിക്കാം.
  • ബീറ്റ്റൂട്ട് സോഫ്റ്റായി വരുമ്പോൾ വഴനയില, ആവശ്യത്തിന് ഉപ്പ്, കുരുമുളക് എന്നിവ‌‌യ്‌ക്കൊപ്പം ഒരു കപ്പ് വെള്ളം ഒഴിച്ചു തിളപ്പിക്കാം.
  • തിളച്ചു വരുമ്പോൾ തീ കുറച്ചു വച്ച് വീണ്ടും വേവിക്കാം. അതിലേയ്ക്ക് ബാർലി ചേർത്തിളക്കിക്കൊണ്ടിരിക്കാം.
  • വെണ്ണ അലിയിച്ചെടുത്തതു ചേർക്കാം.
  • ആവശ്യത്തിന് ഉപ്പും, അൽപം നാരങ്ങാ നീരും ചേർത്തിളക്കി യോജിപ്പിക്കാം.
  • ചെറിയ തോതിൽ കട്ടിയായി വരുമ്പോൾ അടുപ്പണച്ച് ചൂടോടെ വിളമ്പി കഴിക്കാം. 

Read More: ദഹനാരോഗ്യം മെച്ചപ്പെടുത്താം, ദിവസവും ഇത് കുടിക്കൂ

Food Recipe Diet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: