scorecardresearch

പ്രതിരോധശേഷിയും ദഹനാരോഗ്യവും വർധിപ്പിക്കാം, ദിവസവും ഇത് ഒരു ഗ്ലാസ് കുടിക്കൂ

സ്വാദിഷ്ടമെന്നതിലുപരി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സഹായിക്കുന്നു പാനീയമാണിത്

സ്വാദിഷ്ടമെന്നതിലുപരി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സഹായിക്കുന്നു പാനീയമാണിത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amla Sharbat Recipe FI

നെല്ലിക്ക സർബത്ത്

വേനൽക്കാലമായാലും അല്ലെങ്കിലും ശരീരത്തെ തണുപ്പിക്കാനും, ഒപ്പം ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കുന്ന ഒരു ഉത്തമ പാനീയമാണ് സർബത്തുകൾ. എന്നാൽ, വെറും രുചിക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന മറ്റ് പാനീയങ്ങളിൽ നിന്ന് നെല്ലിക്ക സർബത്ത് ഏറെ വ്യത്യസ്തമാണ്.

Advertisment

Also Read: ദിവസവും രാവിലെ ഇത് കുടിക്കൂ, തിളക്കമുള്ള ചർമ്മം മാത്രമല്ല ആരോഗ്യമുള്ള ശരീരവും സ്വന്തമാക്കാം

'പോഷകങ്ങളുടെ കലവറ' എന്നറിയപ്പെടുന്ന നെല്ലിക്കയുടെ ഗുണങ്ങൾ പൂർണ്ണമായി സർബത്തിൽ ചേർന്നിരിക്കുന്നു.  സ്വാദിഷ്ടമെന്നതിലുപരി രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയ എളുപ്പമാക്കാനും സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക ഉപയോഗിച്ച്, യാതൊരുവിധ കൃത്രിമ ചേരുവകളുമില്ലാതെ വീട്ടിൽത്തന്നെ എങ്ങനെ ഈ അത്ഭുത പാനീയം തയ്യാറാക്കാം എന്ന് പരിചയപ്പെടാം. സുവർണബാഗുൽ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിൻ്റെ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. 

Also Read: രുചിയേക്കാളേറെ ഗുണമുണ്ട്, ബ്രേക്ക്ഫാസ്റ്റിനൊപ്പം ഈ സിംപിൾ പുഡ്ഡിംഗ് ശീലമാക്കൂ

Advertisment

ചേരുവകൾ

  • നെല്ലിക്ക- 500ഗ്രാം
  • കല്ലുപ്പ്- 1 ടേബിൾസ്പൂൺ
  • നാരങ്ങ- 1
  • ഇഞ്ചി- ആവശ്യത്തിന്
  • പഞ്ചസാരപ്പൊടി- ആവശ്യത്തിന്

Also Read: ഊർജ്ജവും ഉന്മേഷവും നേടാം ഒപ്പം പ്രതിരോധശേഷി വർധിപ്പിക്കാം, ഇവ കഴിച്ച് ദിവസം തുടങ്ങൂ

തയ്യാറാക്കുന്ന വിധം

  • നെല്ലിക്ക നന്നായി കഴുകി  തുടച്ചെടുക്കാം. അവ കുരുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം.
  • ശേഷം കുറച്ച് ഉപ്പ് കല്ല് പൊടിച്ചെടുത്തതും, ഒരു നാരങ്ങ പിഴഞ്ഞതും, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് അരച്ചെടുക്കാം.
  • ഇത് ഒരു കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത ജ്യൂസ് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.
  • കുടിക്കേണ്ടപ്പോൾ ഒരു ഗ്ലാസിൽ കുറച്ച് ഐസ്ക്യൂബിടാം.
  • അതിലേയ്ക്ക് അൽപം പൊടിച്ച പഞ്ചസാര ചേർക്കാം.
  • ശേഷം കുറച്ച് വെള്ളവും തയ്യാറാക്കി വച്ച നെല്ലിക്ക ജ്യൂസും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ആസ്വദിച്ചു കുടിച്ചു നോക്കൂ. 

ഗുണങ്ങൾ

  • നെല്ലിക്കയിൽ ധാരാളം വിറ്റാമിൻ സിയും ആൻ്റി ഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധ ശേഷി വർധിപ്പിക്കും. 
  • ഈ ജ്യൂസ് ദഹനാരോഗ്യം മെച്ചപ്പെടുത്താം. ഇത് കുടലിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അനുഗുണമാണ്. 
  • ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങൾ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സഹായിക്കും. 
  • ഈ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ചർമ്മത്തിനും അനുഗുണമാണ്. 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഈ ജ്യൂസ് അമിതമായി കുടിക്കുന്നത് അസിഡിറ്റിക്കോ അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാര കുറയുന്നതിനോ കാരണമാകും. അതിനാൽ ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തുന്നതിനു മുമ്പ് ഒരു ആരോഗ്യ വിദഗ്ധൻ്റെ നിർദ്ദേശം തേടുന്നത് നല്ലതാണ്, പ്രത്യേകിച്ച് എന്തെങ്കിലും തരത്തിലുല്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ബാക്കി വരുന്ന ബ്രെഡ് മതി ഈ രുചിയൂറും വിഭവങ്ങൾ തയ്യാറാക്കാൻ

Food Recipe Drinks

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: