/indian-express-malayalam/media/media_files/2025/09/24/homemade-chutney-without-coconut-recipe-fi-2025-09-24-14-13-08.jpg)
നെല്ലിക്ക ചമ്മന്തി
ചമ്മന്തി അരയ്ക്കാൻ ഒരു മുറി തേങ്ങയെങ്കിലും വേണ്ടി വരാറുണ്ട്. തേങ്ങയ്ക്ക് വില കൂടി നിൽക്കുന്ന ഈ സമയത്ത് അതൊഴിവാക്കാൻ എന്താണ് വഴിയെന്നു ചിന്തിക്കണം? തേങ്ങയില്ലാതെ ചമ്മന്തി അരച്ചാലോ? രുചിയിലും ഗുണത്തിലും മറ്റെന്തിനെയും വെല്ലുന്ന നെല്ലിക്കയാണ് ഇതിലെ താരം. നിരവധി ആരോഗ്യഗുണങ്ങളുള്ള നെല്ലിക്ക പ്രമേഹ രോഗികൾക്കും ഉത്തമമാണ്.
Also Read: കരുത്തുറ്റ തലമുടിക്കും ശരീരത്തിനും ഇങ്ങനൊരു ബ്രേക്ക്ഫാസ്റ്റ് ട്രൈ ചെയ്യൂ
പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിലും അണുബാധ നിയന്ത്രിക്കുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഏറെ സഹായിക്കുന്ന വിറ്റാമിൻ സിയാൽ സമ്പന്നമാണ് നെല്ലിക്ക. നെല്ലിക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി പ്രതിരോധശേഷി വർധിപ്പിക്കാനും വിവിധ രോഗങ്ങളിൽ നിന്നു സംരക്ഷണം ലഭിക്കുകയും ചെയ്യും. ഇത് തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാൽ ദിവസങ്ങളോളം ഉപയോഗിക്കുകയും ചെയ്യാം.
Also Read: തേങ്ങയും സവാളയും വേണ്ട, ദിവസവും കഴിക്കാൻ കൊതിക്കുന്നൊരു ചമ്മന്തി ഇങ്ങനെ തയ്യാറാക്കൂ
ചേരുവകൾ
- നെല്ലിക്ക - 1 കപ്പ്
- പുതിനയില - 1/2 കപ്പ്
- പച്ചമുളക് - 2-3 എണ്ണം
- ഇഞ്ചി - 1 ചെറിയ കഷണം
- വെളുത്തുള്ളി - 2-3 അല്ലി
- ജീരകം - 1/4 ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ഉണക്കമുളക് - 1-2 എണ്ണം
- കറിവേപ്പില - 1 തണ്ട്
- എണ്ണ - 1 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- കായം - ഒരു നുള്ള്
Also Read: 5 മിനിറ്റ് മതി ഇത് തയ്യാറാക്കാൻ, ഇനി ചമ്മന്തിക്ക് തേങ്ങ ചിരകേണ്ട അരച്ചെടുക്കേണ്ട
തയ്യാറാക്കുന്ന വിധം
- ഒരു മിക്സിയുടെ ജാറിൽ നെല്ലിക്ക, പുതിനയില, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി (ഉണ്ടെങ്കിൽ), ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കാം.
- ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിക്കാം.
- അതിലേക്ക് അരച്ചെടുത്ത മിശ്രിതം ചേർത്തു നന്നായി വഴറ്റാം.
- ഉപ്പും കായവും (ഉണ്ടെങ്കിൽ) ചേർത്ത് നന്നായി യോജിപ്പിക്കാം.
- എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യാം.
- ഇനി ചൂടോടെ കഴിച്ചു നോക്കൂ. ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കാൽ വീണ്ടും ഉപയോഗിക്കാം.
Read More: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ചോറ് കുറച്ച് ഈ സാലഡ് ശീലമാക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us