/indian-express-malayalam/media/media_files/2025/12/11/gluten-free-cake-recipe-fi-2025-12-11-11-24-11.jpg)
ഗ്ലൂട്ടൻ രഹിത മില്ലറ്റ് കേക്ക്
ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളിൽ പരമ്പരാഗതമായ രുചിക്കൂട്ടുകൾക്ക് ബദലും ആരോഗ്യകരവുമായ ഒരു വിഭവം പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ മില്ലറ്റ് കേക്ക് മികച്ച ഒരു ഓപ്ഷനാണ്. സാധാരണയായി ക്രിസ്തുമസ് കേക്കുകളിൽ ഉപയോഗിക്കുന്ന മൈദ അല്ലെങ്കിൽ ഗോതമ്പിനു പകരം ഈ റെസിപ്പിയിൽ ഗ്ലൂട്ടൻ രഹിതമായ തിന അഥവാ മില്ലറ്റ് ഉപയോഗിക്കുന്നു. ഇത് ഗ്ലൂട്ടൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കും ആരോഗ്യകരമായ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്കും അനുയോജ്യമാണ്.
Also Read: ഓവൻ ഇല്ലെങ്കിലും ഫ്രൂട്ട് കേക്ക് തയ്യാറാക്കാം, ഇത്രമാത്രം ചെയ്താൽ മതി
മില്ലറ്റുകൾ പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്. കൂടാതെ, ഇവ ദഹനത്തിന് വളരെ നല്ലതാണ്. ഈ കേക്കിൽ ചേർക്കുന്ന ഉണങ്ങിയ പഴങ്ങളും നട്‌സുകളും ക്രിസ്തുമസ് കേക്കിന് ആവശ്യമായ പോഷകങ്ങളും രുചിയും ഉറപ്പാക്കുന്നു. പരമ്പരാഗത കേക്കിന്റെ അതേ രുചിയും മൃദുത്വവും നിലനിർത്തിക്കൊണ്ട് എങ്ങനെ ഈ ആരോഗ്യകരമായ കേക്ക് ഉണ്ടാക്കാം എന്ന് നോക്കാം.
ചേരുവകൾ
- വാഴപ്പഴം- 2
- തേങ്ങാ പഞ്ചസാര + ഈന്തപ്പഴം ശർക്കര- 1/4 + 1/4 കപ്പ്
- എള്ളെണ്ണ- 1/4 കപ്പ്
- റാഗി മാവ്- 1 കപ്പ്
- ബേക്കിംഗ് പൗഡർ- 1 ടീസ്പൂൺ
- ബേക്കിംഗ് സോഡ- 1/2 ടീസ്പൂൺ
- ചോക്കോ ചിപ്സ്- 1/4 കപ്പ്
- പിസ്ത പൊടി- 1/4 കപ്പ്
- സ്ട്രോബെറി- 1/4 കപ്പ്
- ബദാം പാൽ- 1/2 കപ്പ്
- മിശ്രി പൗഡർ- ആവശ്യത്തിന്
Also Read: മൈദയോ മുട്ടയോ വേണ്ട, ഏവരേയും കൊതിപ്പിക്കും പൈനാപ്പിൾ കേക്ക് ഇനി ഓവനില്ലാതെ സിംപിളായി തയ്യാറാക്കാം
Also Read: അമിതമായി പുളിച്ചു പോകില്ല, അപ്പത്തിനുള്ള മാവ് ഇങ്ങനെ സൂക്ഷിക്കാം
തയ്യാറാക്കുന്ന വിധം
- ഓവൻ 170 ഡിഗ്രി സെൽഷ്യസിൽ പ്രീ ഹീറ്റ് ചെയ്യാം. ഓവൻ ലഭ്യമല്ലെങ്കിൽ കുക്കർ ഇടത്തരം തീയിൽ 50 മിനിറ്റ് പ്രീ ഹിറ്റ് ചെയ്യാം.
- ഒരു വലിയ ബൗളിൽ വാഴപ്പഴം, പഞ്ചസാര, എണ്ണ എന്നിവ മിക്സ് ചെയ്യാം. ഒരു ഹാൻഡ് ബ്ലെൻഡർ അല്ലെങ്കിൽ വിസ്ക് ഉപയോഗിച്ച് എല്ലാം നന്നായി യോജിപ്പിക്കാം. വിസ്കും ലഭ്യമല്ലെങ്കിൽ സ്പൂൺ ഉപയോഗിക്കാം
- അരിച്ചെടുത്ത റാഗി മാവ്, ചോക്കോ ചിപ്സ്, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, സ്ട്രോബെറി കഷ്ണങ്ങൾ എന്നിവ ചേർക്കാം.
- മാവ് കൂടുതൽ കട്ടിയുള്ളതായിരിക്കും. ബദാം പാൽ കുറച്ചു വീതം ചേർത്ത് മാവിൻ്റെ കട്ടി കുറച്ച് ഇളക്കി യോജിപ്പിച്ചെടുക്കാം.
- മാവ് നന്നായി എണ്ണ പുരട്ടിയ ഒരു അച്ചിലേക്കു മാറ്റി നട്സും പിസ്തയും കൊണ്ട് അലങ്കരിക്കാം.
- ശേഷം പ്രീ ഹീറ്റ് ചെയ്ത ഓവനിലോ കുക്കറിലോ വച്ച് വേവിക്കാം. ഓവനിലാണെങ്കിൽ 20 മിനിറ്റ് വേവിക്കാം. കുക്കറിൽ കട്ടിയുള്ള ഒരു പാത്രം വച്ച് അതിലേയ്ക്കു വേണം ഈ അച്ച് ഇറക്കി വയ്ക്കാം. കേക്ക് വെന്തതിനു ശേഷം പുറത്തെടുത്ത് തണുക്കാൻ മാറ്റി വയ്ക്കാം. അതിനു മുകളിലേയ്ക്ക് അൽപം മിശ്രി പൊടി വിതറാം.
- ശേഷം അച്ചിൽ നിന്നും മാറ്റി ആവശ്യാനുസരണം മുറിച്ചു കഴിക്കാം.
Read More: 5 ദിവസം കൊണ്ട് സൊയമ്പൻ വൈൻ തയ്യാറാക്കാം യീസ്റ്റില്ലാതെ തന്നെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us